Trump date call: ട്രംപ് ടേറ്റിന് വിളിച്ചു, പക്ഷെ പോയില്ല… ഓസ്കർ ജേതാവ് എമ്മ തോംസൺ
Actress Emma Thompson Reveals Donald Trump Asked Her on a Date: നമുക്ക് ഒരുമിച്ച് അത്താഴം കഴിക്കാം എന്നായിരുന്നു." ട്രംപിന്റെ ക്ഷണം താൻ മാന്യമായി തന്നെ നിരസിച്ചെന്നും നടി പറയുന്നു.

Trump
ലോകാർനോ: ഡേറ്റിങ്ങ് അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു പുതിയ കാര്യമല്ല. ഇപ്പോൾ ട്രംപിന്റെ അത്തരം ഒരു ഡേറ്റിങ് കഥയാണ് പുറത്തു വന്നിരിക്കുന്നത്. ട്രംപ് തന്നെ ഡേറ്റിനു വിളിച്ചിരുന്നെന്ന് വെളിപ്പെടുത്തി ഓസ്കർ ജേതാവും പുരോഗമന രാഷ്ട്രീയക്കാരിയുമായ എമ്മ തോംസൺ വെളിപ്പെടുത്തി. ഒരു വിവാഹ മോചനം കഴിഞ്ഞിരിക്കുന്ന സമയത്തായിരുന്നു ട്രംപിന്റെ വിളി വന്നത് എന്നും എമ്മ പറയുന്നു. സ്വിറ്റ്സർലൻഡിലെ ലൊക്കാർനോ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് എമ്മ തനിക്ക് ട്രംപിന്റെ ഡേഫറ്റിങ് ക്ഷണം കിട്ടിയത് പുറത്തുവിട്ടത്.
1998-ലാണ് സംഭവം നടക്കുന്നതെന്ന് എമ്മ ഓർക്കുന്നു. പ്രൈമറി കളേഴ്സ്’ എന്ന സിനിമയുടെ സെറ്റിലിരിക്കുമ്പോഴാണ് ഒരു ഫോൺ കോൾ വന്നത്. അപ്പുറത്ത് ഡൊണാൾഡ് ട്രംപ് ആയിരുന്നു. “ഹലോ, ഇത് ഡൊണാൾഡ് ട്രംപ് ആണ്.” ട്രംപിന്റെ കോളിനെ താൻ ഒരു തമാശയായാണ് എടുത്തതെന്ന് എമ്മ വ്യക്തമാക്കുന്നു. “എനിക്ക് നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും? എന്നാണ് എമ്മ ആദ്യം പ്രതികരിച്ചത്” അതിന് ട്രംപിന്റെ മറുപടി: “നിങ്ങൾ എന്റെ മനോഹരമായ സ്ഥലങ്ങളിൽ വന്ന് താമസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
നമുക്ക് ഒരുമിച്ച് അത്താഴം കഴിക്കാം എന്നായിരുന്നു.” ട്രംപിന്റെ ക്ഷണം താൻ മാന്യമായി തന്നെ നിരസിച്ചെന്നും നടി പറയുന്നു. ട്രംപ് തന്റെ രണ്ടാമത്തെ ഭാര്യയായ മാർല മാപ്പിൾസുമായി വേർപിരിഞ്ഞ സമയമായിരുന്നു അതെന്നും എമ്മ ഓർക്കുന്നു. എമ്മയും അതേ സമയത്ത് വിവാഹമോചനം നേടിയിരുന്നു. “എന്റെ വിവാഹമോചന വിധി ആ സമയത്ത് വന്നതാണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹം പുറത്ത് കൊണ്ടുപോകാൻ പറ്റിയ നല്ലൊരു വിവാഹമോചിതയെ അന്വേഷിച്ചിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നു.