Pakistan Attack: പാകിസ്ഥാന്‍ കൊല്‍ക്കത്ത ആക്രമിക്കാന്‍ ലക്ഷ്യമിടുന്നു; മുന്നറിയിപ്പുമായി ഖ്വാജ ആസിഫ്‌

Pakistan Signals Potential Attack on Kolkata in Future Conflict: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഓപ്പറേഷന്‍ സിന്ദൂരിലൂടെ വെറും 22 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ സൈനികര്‍ പാകിസ്ഥാനെ മുട്ടുകുത്തിച്ചു. ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ തന്നെ തീവ്രവാദത്തിനെതിരെ നടന്ന ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇത്. ആ ഓപ്പറേഷന്‍ ഇതുവരെ അവസാനിച്ചിട്ടില്ല.

Pakistan Attack: പാകിസ്ഥാന്‍ കൊല്‍ക്കത്ത ആക്രമിക്കാന്‍ ലക്ഷ്യമിടുന്നു; മുന്നറിയിപ്പുമായി ഖ്വാജ ആസിഫ്‌

ഖ്വാജ ആസിഫ്

Published: 

05 Apr 2026 | 06:58 AM

ലാഹോര്‍: ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ ഏതെങ്കിലും വ്യാജ ഫ്‌ളാഗ് ഓപ്പറേഷന്‍ നടത്താന്‍ ശ്രമിച്ചാല്‍ തങ്ങള്‍ കൊല്‍ക്കത്തയെ ലക്ഷ്യമിടുമെന്നാണ് ഖ്വാജയുടെ പ്രഖ്യാപനം. സിയാല്‍കോട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആസിഫ്. ഇന്ത്യ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഖ്വാജ അവകാശവാദം ഉന്നയിച്ചു.

ഇന്ത്യയുടെ കസ്റ്റഡിയിലുള്ള പാക് സ്വദേശികളുടെയോ അല്ലെങ്കില്‍ ഇന്ത്യക്കാരുടെയോ മൃതദേഹങ്ങള്‍ കൊണ്ടുവെച്ചിട്ട് അവര്‍ തീവ്രവാദികളായിരുന്നു, അവര്‍ അങ്ങനെ ചെയ്തു, എന്നെല്ലാം പറഞ്ഞ് ഒരു വ്യാജ ഓപ്പറേഷനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഏതൊരു ആക്രമണത്തിനും പാകിസ്ഥാന്റെ പ്രതികരണം വളരെ വേഗത്തിലും കൃത്യമായതുമായിരിക്കുമെന്നും ഖ്വാജ ആസിഫ്. എന്നാല്‍ തെളിവുകളൊന്നും പുറത്തുവിടാതെയായിരുന്നും ഖ്വാജയുടെ ആരോപണം.

പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഭാവിയില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നടപടി ഉണ്ടാകുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഖ്വാജ.

Also Read: Iran War: ട്രംപിന്റെ അന്ത്യശാസനത്തിന് ഗെറ്റ്ഔട്ട്; കുവൈറ്റ് എണ്ണസംഭരണ കേന്ദ്രം ആക്രമിച്ച് ഇറാന്‍

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഓപ്പറേഷന്‍ സിന്ദൂരിലൂടെ വെറും 22 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ സൈനികര്‍ പാകിസ്ഥാനെ മുട്ടുകുത്തിച്ചു. ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ തന്നെ തീവ്രവാദത്തിനെതിരെ നടന്ന ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇത്. ആ ഓപ്പറേഷന്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അതിര്‍ക്കപ്പുറത്ത് നിന്ന് എന്തെങ്കിലും ആക്രമണമുണ്ടായാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ