PM Modi in Maldives: മാലിദ്വീപിന് 4850 കോടി; വായ്പ സഹായവുമായി ഇന്ത്യ

PM Modi in Maldives: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാലദ്വീപില്‍ എത്തിയത്. മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസരത്തിലാണ് സന്ദർശനം. ഇന്ത്യ-മാലദ്വീപ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും ആഘോഷിച്ചു.

PM Modi in Maldives: മാലിദ്വീപിന് 4850 കോടി; വായ്പ സഹായവുമായി ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദി, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു

Published: 

26 Jul 2025 07:10 AM

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള വിവിധ വായ്പകളുടെ ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ഉഭകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി കരാറുകളില്‍ ഒപ്പുവെച്ചു.

നാല് കരാറുകളും മൂന്ന് ഉടമ്പടികളിലുമാണ് ഒപ്പുവച്ചത്. മാലദീപ് സൈന്യത്തിന് 72 വാഹനങ്ങള്‍ ഇന്ത്യ നല്‍കും. മാലിദ്വീപിൽ 3,300 വീടുകൾ നിർമ്മിക്കാൻ ഇന്ത്യ സഹായിക്കും. അഡ്ഡു സിറ്റിയിലെ റോഡുകളും ഓടകളും നന്നാക്കാൻ ഇന്ത്യ സഹായിക്കും. വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മോദി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി വിപുലമായ ചർച്ചകൾ നടത്തി.

ALSO READ: ടിക്ടോ‌ക്ക് വീണ്ടും നിരോധിക്കും: ചൈനയ്ക്കെതിരേ വീണ്ടും യു.എസ്

‘മാലിദ്വീപിന്റെ ഏറ്റവും വിശ്വസ്ത സുഹൃത്താകാൻ കഴിഞ്ഞതിൽ ഇന്ത്യ അഭിമാനിക്കുന്നു. ഒരു ദുരന്തമായാലും ഒരു പകർച്ചവ്യാധിയായാലും, ഇന്ത്യ എല്ലായ്‌പ്പോഴും ‘ആദ്യ പ്രതികരണക്കാരൻ’ എന്ന നിലയിൽ കൂടെ നിന്നിട്ടുണ്ട്’ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാലദ്വീപില്‍ എത്തിയത്. മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസരത്തിലാണ് സന്ദർശനം. ഇന്ത്യ-മാലദ്വീപ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും ആഘോഷിച്ചു.
വർഷങ്ങളായി നിലനിന്നുവരുന്ന ബന്ധത്തെ സൂചിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇരുനേതാക്കളും ചേർന്ന് പ്രത്യേക സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇന്ത്യയുടെ ഉരു, മാല ദ്വീപിന്റെ വാധു തോണി എന്നീ പരമ്പരാഗത കപ്പലുകളാണ് ഈ സ്റ്റാമ്പുകളിലുള്ളത്.

മാലദ്വീപുമായി ഇന്ത്യയ്ക്കുള്ള ബന്ധം ചരിത്രത്തെക്കാള്‍ പഴക്കമുള്ളതും കടല്‍ പോലെ ആഴമുള്ളതും എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇടക്കാലത്ത് വളരെയേറെ വഷളായിരുന്നു. മാലദ്വീപ് പ്രസിഡണ്ട് മുയിസ്സു ചൈനയുമായി കൂടുതൽ അടുക്കാൻ തുടങ്ങിയത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുകയും ചെയ്തിരുന്നു.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ