Bahrain News: 38 വര്‍ഷം ബഹ്‌റൈനില്‍ ജീവിതം; അവസാനം രമേശന്‍ വീട് കണ്ടു
Latest Bahrain News: 38 വര്‍ഷം രമേശന്‍ നാട്ടിലേക്ക് പോകാനേ ശ്രമിച്ചിട്ടില്ല. പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെയാണ് രമേശന്‍ ഇക്കാലയളവ് മുഴുവന്‍ ബഹ്‌റൈനില്‍ തങ്ങിയത്. സ്‌ക്രാപ്പ് കടയിലെ സഹായിയായാണ് ജോലി നോക്കിയിരുന്നത്.
മനാമ: ബഹ്‌റൈനില്‍ നിന്ന് 38 വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന രമേശന് തുണയായി പ്രതിഭ ഹെല്‍പ് ലൈന്‍. കണ്ണൂര്‍ ജില്ലയിലെ മേലെചൊവ്വ സ്വദേശി രമേശന്‍ നരമ്പ്രത്തിനാണ് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്നത്. കഴിഞ്ഞ 42 വര്‍ഷമായി രമേശന്‍ പ്രവാസ ജീവിതം നയിക്കുകയാണ്. 1982 ലാണ് രമേശന്‍ ആദ്യമായി ബഹ്‌റൈനിലെത്തിയത്. പിന്നീട് 1986ല്‍ ഒരു തവണ മാത്രമാണ് ഇയാള്‍ നാട്ടിലേക്ക് പോയിരുന്നത്.
പിന്നീടുള്ള 38 വര്‍ഷം രമേശന്‍ നാട്ടിലേക്ക് പോകാനേ ശ്രമിച്ചിട്ടില്ല. പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെയാണ് രമേശന്‍ ഇക്കാലയളവ് മുഴുവന്‍ ബഹ്‌റൈനില്‍ തങ്ങിയത്. സ്‌ക്രാപ്പ് കടയിലെ സഹായിയായാണ് ജോലി നോക്കിയിരുന്നത്. എന്നാല്‍ വാര്‍ധക്യ സഹജമായി അസുഖങ്ങള്‍ പിടിപെട്ടതോടെ ബഹ്‌റൈനിലുള്ള ജീവിതം ദുസഹമായി. പ്രവാസികളുടെ സഹായത്തോടെയാണ് രമേശന്‍ ജീവിച്ചിരുന്നത്.
Also Read: UPI In Maldives: ഇനി മാലദ്വീപിൽ പോകാം കൈയ്യും വീശി..! യുപിഐ പണമിടപാട് അവതരിപ്പിച്ച് ഇന്ത്യ
വിവാഹിതനല്ലാത്ത ഇയാള്‍ക്ക് നാട്ടില്‍ ആകെ സമ്പാദ്യമായുള്ളത് തറവാട് വീട് മാത്രമാണ്. ഒരു സഹോദരിയും ആ തറവാട് വീട്ടില്‍ കഴിയുന്ന അവരുടെ മക്കളുമാണ് ആകെയുള്ള ബന്ധുക്കള്‍. നാട്ടിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച രമേശന് തുണയായത് ബഹ്‌റൈന്‍ പ്രതിഭ ഹെല്‍പ് ലൈന്‍ ആണെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിനോദസഞ്ചാരികള്‍ക്കായി ഭാഷ ഹെല്‍പ് ലൈന്‍
അറബി വിനോദസഞ്ചാരികള്‍ക്കായി അറബിക് ഭാഷാ വിവര ഹെല്‍പ് ലൈന്‍ ആരംഭിച്ച് ഇന്ത്യന്‍ ടൂറിസം മന്ത്രാലയം. അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ സഹായിക്കാനും ഇന്ത്യയില്‍ അവര്‍ നടത്തുന്ന യാത്രകളില്‍ ആവശ്യമായ പിന്തുണയും സഹായവും നല്‍കാനുമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്. ടോള്‍ ഫ്രീ നമ്പറായ 1800111363 ലൂടെ അറബി ഭാഷയില്‍ യാത്രാ വിവരങ്ങളും സേവനങ്ങളും ലഭ്യമാകും.
മാത്രമല്ല, അറബിക് ഉള്‍പ്പെടെയുള്ള 12 വിദേശ ഭാഷകളില്‍ 1363 എന്ന ഹ്രസ്വ കോഡ് വഴി വിനോദസഞ്ചാരികള്‍ക്ക് ഈ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. കൂടാതെ ഹിന്ദിയിലും ഈ സേവനം ലഭ്യമാണ്. ഹിന്ദി ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ജാപ്പാനീസ്, കൊറിയന്‍, മാന്‍ഡാരിന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍ എന്നിവയാണ് മറ്റ് ഭാഷകള്‍.
മൊബൈല്‍ നെറ്റ്വര്‍ക്ക് സിസ്റ്റത്തില്‍ മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ക്കും ഹ്രസ്വ സന്ദേശങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്ന നമ്പറുകളാണ് ഹ്രസ്വ കോഡുകള്‍. ഇത് വേഗത്തില്‍ സഹായം നേടുന്നതിന് വിനോദസഞ്ചാരികളെ സഹായിക്കും.
പതിനഞ്ച് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദര്‍ശകരെ സഹായിക്കാന്‍ പ്രത്യേക ടൂറിസ്റ്റ് പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഹെല്‍പ് ലൈന്‍ പ്രഖ്യാപിച്ചുകൊണ്ട് ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ലോക്‌സഭയില്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കും. അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാകുമെന്നും മന്ത്രി പറഞ്ഞു.
Also Read: Covid 19 Cases: വീണ്ടും ആശങ്കയുണർത്തി കോവിഡ്; അപകടകാരികളായ വകഭേദങ്ങൾ വന്നേക്കാമെന്ന് ലോകാരോഗ്യസംഘടന
അതേസമയം, ഒമാനികള്‍ക്ക് ഇന്ത്യയിലേക്ക് ഇ വിസ ലഭ്യമാണെന്ന് ഒമാന്‍ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഇതിനായി അപേക്ഷകള്‍ 48 മണിക്കൂറിനുള്ളില്‍ 16 ഒമാനി റിയാല്‍ നല്‍കി പ്രോസസ് ചെയ്യണം. ഈ വിസയ്ക്ക് ഒരു വര്‍ഷത്തേക്കാണ് സാധുതയുള്ളത്. കഴിഞ്ഞ വര്‍ഷം ഏകദേശം 50,000 ഒമാനികളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.