യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
Putin Warns European Leaders Against Military Presence in Ukraine: 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനെതിരെ സൈനിക നീക്കം ആരംഭിച്ചത്. യുക്രൈനിൽ യൂറോപ്യൻ സൈന്യത്തിൻ്റെ സാന്നിധ്യം ഉണ്ടാകുന്നത് റഷ്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമായി കാണുമെന്നും, ആ നിയന്ത്രണ രേഖ ആരും മറികടക്കരുതെന്നും മോസ്കോ നേരത്തെയും പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ
യുക്രൈനിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ ശ്രമിച്ചാൽ അത് റഷ്യക്കെതിരായ നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുടിൻ യൂറോപ്യൻ രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. അതേസമയം, യൂറോപ്യൻ രാജ്യങ്ങൾക്ക് റഷ്യയുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഭീഷണിയുമില്ലെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.
യുക്രൈൻ്റെ ഭൂപ്രദേശത്തേക്ക് സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് യൂറോപ്യൻ നേതാക്കൾ നിലവിൽ ആലോചിക്കുന്നുണ്ടെന്നും, അത്തരം നീക്കങ്ങൾ റഷ്യക്കെതിരായ നേരിട്ടുള്ള യുദ്ധപ്രഖ്യാപനത്തിന് തുല്യമാണെന്നും പുടിൻ ചൂണ്ടിക്കാട്ടി. “ഞങ്ങൾ യൂറോപ്യൻ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നില്ല, അതിനുള്ള യാതൊരു ഉദ്ദേശ്യവും ഞങ്ങൾക്കില്ല. എന്തിനാണ് അങ്ങനെ ചെയേണ്ട ആവശ്യം? യൂറോപ്പുമായി ഒരു സംഘർഷത്തിന് റഷ്യയ്ക്ക് യാതൊരു കാരണവുമില്ലെന്ന് പലരും തിരിച്ചറിയുന്നില്ല,” പുടിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ ഭാഗഗത്ത് നിന്നും ഭീഷണിയുണ്ടെന്ന് വരുത്തി തീർത്ത്, സാങ്കൽപ്പിക ഭീഷണിയുടെ പേരിൽ യൂറോപ്യൻ ഭരണാധികാരികൾ സ്വന്തം ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുകയാണെന്ന് പുടിൻ ആരോപണം ഉന്നയിച്ചു. അത്തരം യാതൊരു ഭീഷണിയും നിലവിലില്ലെന്നും മുൻപും അങ്ങനെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനെതിരെ സൈനിക നീക്കം ആരംഭിച്ചത്. യുക്രൈനിൽ യൂറോപ്യൻ സൈന്യത്തിൻ്റെ സാന്നിധ്യം ഉണ്ടാകുന്നത് റഷ്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമായി കാണുമെന്നും, ആ നിയന്ത്രണ രേഖ ആരും മറികടക്കരുതെന്നും മോസ്കോ നേരത്തെയും പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം സൈനിക വിന്യാസത്തെക്കുറിച്ച് കുറച്ചുകാലമായി യൂറോപ്യൻ നേതാക്കൾ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. നാറ്റോയിൽ ചേരാനുള്ള യുക്രൈൻ്റെ നീക്കം തങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നാണ് റഷ്യയുടെ നിലപാട്.
അതേസമയം പതിനെട്ടാമത് ബ്രിക്സ് സമ്മിറ്റിൻ്റെ ഭഗമായി നിലവിൽ റഷ്യൻ പ്രസിഡൻ്റ് ഇന്ത്യയിലണ് ഉള്ളത് പ്രധാനമനമന്ത്രി നരേന്ദ്ര മോദി പുടിനുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തികം, ഊർജ്ജം, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ചർച്ചകൾ നടത്തി. ബ്രിക്സിലെ ഇന്ത്യ-റഷ്യ ഇടപെടലിനെ കുറിച്ചും മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ചയുടെ ഭാഗമായതയി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
English Summary
Vladimir Putin warned that deploying European troops to Ukraine means direct war with Russia, denying any threat to Europe, while meeting Prime Minister Narendra Modi in India for the BRICS Summit.