AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Qatar Gas Facility Explosion: ഖത്തറിലെ പ്രകൃതി വാതക പ്ലാൻ്റിൽ ഉണ്ടായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്ക് 18 പേരെ കാണാതായി

Ras Laffan Industrial Blast: 54 Hurt and 18 Missing After Explosion at Qatar LNG Plant: റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു ഫാക്ടറിയിൽ സ്ഫോടനം നടന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും വ്യക്തമാക്കിയിരുന്നു. എന്നാൽ ആളപായമോ അപകടകരമായ വാതക ചോർച്ചയോ കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ആദ്യത്തെ പ്രതികരണം. എന്നാൽ പിന്നീട് അപകടത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുകയായിരുന്നു.

Qatar Gas Facility Explosion: ഖത്തറിലെ പ്രകൃതി വാതക പ്ലാൻ്റിൽ ഉണ്ടായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്ക് 18 പേരെ കാണാതായി
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Updated On: 22 Jun 2026 | 01:18 PM

ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ സ്ഫോടനത്തിൽ കനത്ത നാശം. ലോകത്തിലെ തന്നെ ഏറ്റവും വലിയ എൽ.എൻ.ജി പ്ലാൻ്റിലുണ്ടായ സ്ഫോടനത്തിൽ 54 പേർക്ക് പോരിക്കേറ്റു. സ്ഫോടന സമയം പ്ലാൻ്റിൽ ഉണ്ടായിരുന്ന 18 പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്. സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചത് എന്നും ജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന വിധം പ്ലാൻ്റിൽ വാതക ചോർച്ച ഉണ്ടായിരുന്നില്ല എന്നുമാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിശദീകരണം.

സേർച്ച് ആൻഡ് റെസ്ക്യൂ, സിവിൽ ഡിഫൻസ് സേനകളുടെ നേതൃത്ത്വത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനായ തിരച്ചിൽ നടത്തിവരികയാണെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്നുണ്ടായ ഇറാൻ ആക്രമണങ്ങൾക്ക് പിന്നാലെ അടച്ചിട്ട വാതക പ്ലാൻ്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ അപകടം ഉണ്ടായത്. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി നൽകുന്ന വിവരം. എന്നാൽ അപകടത്തിൽ എത്രത്തോളം നാശനഷ്ടം ഉണ്ടായി എന്നുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Also Read: UAE weather update: ചൂടിന് ആശ്വാസമായി മഴയെത്തും, കുടയെടുക്കാൻ മറക്കേണ്ട; യു.എ.ഇയിൽ ചൊവ്വാഴ്ച മുതൽ തുടർച്ചയായി 3 ദിവസം മഴ

റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു ഫാക്ടറിയിൽ സ്ഫോടനം നടന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും വ്യക്തമാക്കിയിരുന്നു. എന്നാൽ ആളപായമോ അപകടകരമായ വാതക ചോർച്ചയോ കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ആദ്യത്തെ പ്രതികരണം. എന്നാൽ പിന്നീട് അപകടത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുകയായിരുന്നു.

ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥക്കിടെയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുകൾ സ്ഫോടനത്തിന് പിന്നിൽ ഉണ്ടോ എന്ന കാര്യത്തിൽ ഖത്തർ അധികൃതർ സൂചനകൾ ഒന്നും നൽകിയിട്ടില്ല. സാങ്കേതിക തകരാറാവാം അപകത്തിലേക്ക് നയിച്ചത് എന്നാണ് നിലവിൽ അധികൃതർ ഔദ്യോഗികമായി നൽകുന്ന വിവരം.

English Summary

A massive explosion erupted at a gas facility in Qatar’s Ras Laffan Industrial City, injuring 54 people and leaving 18 missing. Footage on social media showed a giant fireball and thick smoke billowing into the sky. While initial reports claimed no casualties, later updates revealed a significant toll. Qatari authorities attributed the incident to a technical malfunction, ruling out external causes. Rescue and assessment operations are currently ongoing at the site.

 

Follow Us