യുഎഇയിലെ മഴ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അറിയിച്ചു.

യുഎഇയിലെ മഴ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

Heavy rains in UAE

Published: 

17 Apr 2024 09:53 AM

കൊച്ചി: ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്നു വിമാനങ്ങൾ റദ്ദാക്കി. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടർന്ന് ദുബായിലെ ടെർമിനലിലുണ്ടായ ചില തടസങ്ങളാണ് സർവീസുകളെ ബാധിച്ചതെന്നാണ് വിവരം. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിച്ചു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണ് നിലവിലുള്ളത്.

അതേസമയം, ഒമാനിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ‌ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അറിയിച്ചു. വരും മണിക്കൂറുകളിൽ കനത്ത മഴയോടൊപ്പം കാലാവസ്ഥ മോശമാകുമെന്നും അബ്ദുല്ല ബിൻ റാഷിദ് അൽ ഖാദൂരി വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ വീടുകളിൽ നിന്നും ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ആണ് അനുവദിച്ചിരിക്കുന്നത്. വിദ്യാലയങ്ങൾക്ക് അവധിയാണ്.

ഒമാനിൽ മഴ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഒമാനിൽ മഴയിൽ മരണം 18 ആയി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും അവധിയാണ്. ഒമാനിൽ പൊലീസ് ഉൾപ്പെടെ സംവിധാനങ്ങൾ സജ്ജമാണ്. ശക്തമായ കാറ്റും ഒപ്പം ഇടിമിന്നലോടു കൂടിയ മഴ മുസന്ദം, അൽബുറൈമി, അൽ ദാഹിറ, വടക്കൻ ബാത്തിനാ, മസ്കത്ത്, വടക്കൻ അൽ-ഷർഖിയ, തെക്കൻ ശർഖിയ, വടക്കൻ അൽ വുസ്ത ഗവർണറേറ്റ്, എന്നിവിടങ്ങളിൽ ഉണ്ടാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ