Ramadan In UAE: ഈന്തപ്പഴം ഇപ്പോൾ വില 10 ദിർഹം; വൈകിയാൽ പണം കൂടുതൽ മുടക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്

UAE Dates Price In Ramadan: റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിൽ ഈന്തപ്പഴ വിപണി ഉണർന്നു. നിലവിൽ കിലോയ്ക്ക് 10 ദിർഹം മുതൽ ലഭ്യമാവുന്ന ഈന്തപ്പഴത്തിന് വൈകാതെ വിലവർധിക്കുമെന്നാണ് മുന്നറിയിപ്പ്.

Ramadan In UAE: ഈന്തപ്പഴം ഇപ്പോൾ വില 10 ദിർഹം; വൈകിയാൽ പണം കൂടുതൽ മുടക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

12 Feb 2025 | 01:33 PM

റമദാൻ മാസത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന യുഎഇയിൽ ഈന്തപ്പഴ വിപണി ഉണർന്നു. റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിഭവങ്ങളിലൊന്നായ ഈന്തപ്പഴത്തിന് ഇപ്പോൾ വില കുറവാണ്. കിലോയ്ക്ക് 10 ദിർഹം മുതലാണ് ഈന്തപ്പഴത്തിൻ്റെ വില ആരംഭിക്കുന്നത്. ഫെബ്രുവരി 25ഓടെ ഈന്തപ്പഴത്തിൻ്റെ വില വർധിക്കുമെന്നും വൈകാതെ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതാണ് നല്ലതെന്നും കച്ചവടക്കാർ പറയുന്നു. മാർച്ച് ഒന്നിനാവും യുഎഇയിൽ റമദാൻ ആരംഭിക്കുക.

റമദാന് ദിവസങ്ങൾ മാത്രം ശേഷിക്കെ വ്യത്യസ്തമായ ഈന്തപ്പഴങ്ങളാണ് യുഎഇയിലെ കച്ചവടക്കാർ സ്റ്റോക്ക് ചെയ്യുന്നത്. റമദാൻ അടുക്കുമ്പോൾ ഈന്തപ്പഴത്തിന് ആവശ്യക്കാർ കൂടുമെന്നിരിക്കെ ആ സമയത്ത് വിലവർധിക്കും. ഫെബ്രുവരി 25 വരെയെങ്കിലും വില ഇങ്ങനെ തന്നെ തുടരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. അതിന് ശേഷം വില വർധിച്ചേക്കും.

മബ്രൂം ഈന്തപ്പഴത്തിന് നിലവിൽ കിലോയ്ക്ക് 10 മുതൽ 30 ദിർഹം വരെയാണ് വില. സൗദി അറേബ്യ, ജോർദാൻ, പലസ്തീൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന മെജ്ദൂൽ ഈന്തപ്പഴത്തിന് 20 മുതൽ 40 ദിർഹം വരെ നൽകണം. ഈ ഈന്തപ്പഴത്തിന് പൊതുവെ ആവശ്യക്കാർ ഏറെയാണ്. സഫാരി ഈന്തപ്പഴം കിലോയ്ക്ക് 20 ദിർഹമിനും കാഴ്ചയിൽ വലിപ്പമുള്ള ആംബർ ഈന്തപ്പഴം കിലോയ്ക്ക് 35 ദിർഹമിനും ലഭിക്കും. മാധുര്യമേറിയ സുക്കാരി ഈന്തപ്പഴത്തിൻ്റെ വില 15 മുതൽ 25 ദിർഹം വരെയാണ്. ഈന്തപ്പഴങ്ങളിലെ പ്രമുഖൻ, മദീനയിൽ നിന്നുള്ള അജ്‌വ ഈന്തപ്പഴത്തിൻ്റെ വില 30 മുതൽ 50 ദിർഹം വരെയാണ്. സഗായ് ഈന്തപ്പഴത്തിന് 20 ദിർഹം വരെ വില നൽകണം.

Also Read: Ramadan In UAE: റമദാനിൽ ജോലി ഇളവനുവദിക്കാത്ത തൊഴിൽദാതാക്കൾക്ക് പണികിട്ടും; യുഎഇയിലെ തൊഴിൽ നിയമം കടുപ്പം

കൂടുതൽ ഒഴിവ് ദിനങ്ങളും കുറഞ്ഞ ജോലിസമയവുമടക്കം നിരവധി ഇളവുകളാണ് റമദാൻ മാസത്തിൽ യുഎഇ ജനതയ്ക്ക് ലഭിക്കുക. സർക്കാർ, സ്വകാര്യ ഓഫീസുകളിലൊക്കെ രണ്ട് മണിക്കൂർ കുറവായിരിക്കും ജോലിസമയം. ഈ സമയത്ത് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൻ ജീവനക്കാർക്ക് അധികസമയത്തെ വേതനം നൽകണമെന്നത് നിർബന്ധമാണ്. ഇതിനൊപ്പം സ്കൂൾ സമയത്തിലെ മാറ്റം, സൗജന്യ പാർക്കിങ്, വിലക്കിഴിവ് തുടങ്ങിയ മറ്റ് നേട്ടങ്ങളും റമദാൻ മാസത്തിൽ ആളുകൾക്ക് ലഭിക്കും.

സർക്കാർ ഓഫീസുകൾ രണ്ട് മണിക്കൂർ നേരത്തെ അടയ്ക്കും. സർക്കാർ ഓഫീസുകളിലെ എട്ട് മണിക്കൂർ ജോലിസമയം ആറ് മണിക്കൂറായാണ് ചുരുക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും പുണ്യമാസമായ റമദാനിൽ അടച്ചിടും. തുറന്ന് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പഠനസമയം അഞ്ച് മണിക്കൂറായി ചുരുക്കും. പെയ്ഡ് പാർക്കിങ് സ്ഥലങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കുന്നതും റമദാനിലെ സവിശേഷതയാണ്.

Follow Us
Related Stories
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്