5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ramadan In UAE: റമദാനിൽ ജോലി ഇളവനുവദിക്കാത്ത തൊഴിൽദാതാക്കൾക്ക് പണികിട്ടും; യുഎഇയിലെ തൊഴിൽ നിയമം കടുപ്പം

Employers Required To Pay Overtime In Ramadan: റമദാൻ മാസത്തിൽ ഇളവനുവദിച്ചിരിക്കുന്ന രണ്ട് മണിക്കൂർ ജോലി ചെയ്യാൻ തൊഴിൽദാതാക്കൾ ആവശ്യപ്പെട്ടാൽ അതിന് തൊഴിലാളികൾക്ക് ശമ്പളം നൽകണം. അതിന് തയ്യാറായില്ലെങ്കിൽ തൊഴിൽദാതാക്കൾക്കെതിരെ തൊഴിലാളികൾക്ക് നിയമനടപടി സ്വീകരിക്കാം.

Ramadan In UAE: റമദാനിൽ ജോലി ഇളവനുവദിക്കാത്ത തൊഴിൽദാതാക്കൾക്ക് പണികിട്ടും; യുഎഇയിലെ തൊഴിൽ നിയമം കടുപ്പം
പ്രതീകാത്മക ചിത്രംImage Credit source: Freepik
abdul-basith
Abdul Basith | Published: 10 Feb 2025 10:01 AM

റമദാൻ മാസത്തിൽ യുഎഇയിലെ തൊഴിലിടങ്ങളിലൊക്കെ രണ്ട് മണിക്കൂർ ഇളവനുവദിക്കാറുണ്ട്. സ്വകാര്യ ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കുമൊക്കെ ഈ ഇളവ് ലഭിക്കും. ഇങ്ങനെ ഇളവനുവദിക്കേണ്ടത് നിർബന്ധമാണ്. രാജ്യത്തിൻ്റെ നിയമവ്യവസ്ഥിതിയിൽ ഇത് അനുശാസിക്കുന്നുണ്ട്. തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് അനുഛേദങ്ങളാണ് രണ്ട് മണിക്കൂർ ഇളവ് അനുവദിചിരിക്കുന്നത്.

നിയമം വിശദമായി
റമദാൻ മാസത്തിൽ എല്ലാ ജോലിയ്ക്കും രണ്ട് മണിക്കൂർ ഇളവ് അനുവദിച്ചിരിക്കേണ്ടത് നിർബന്ധമാണ്. ഈ രണ്ട് മണിക്കൂർ ജോലി ചെയ്താൽ നിർബന്ധമായും ആ സമയത്തെ ജോലിയ്ക്കുള്ള ഓവർടൈം ശമ്പളം നൽകണം. റമദാനിൽ ഇളവനുവദിച്ച രണ്ട് മണിക്കൂർ ഓവർടൈം ജോലി ചെയ്യാൻ തൊഴിലാളികളോട് തൊഴിൽദാതാക്കൾക്ക് ആവശ്യപ്പെടാം. എന്നാൽ, രണ്ട് മണിക്കൂറിലധികം ജോലി ചെയ്യാൻ ആവശ്യപ്പെടരുത്. ഒരു കാരണവശാലും മൂന്ന് ആഴ്ചയിലെ ആകെ തൊഴിൽ സമയം 144 മണിക്കൂറിൽ കൂടാൻ പാടില്ല. ഇങ്ങനെ ചെയ്യുന്ന അധികസമയത്ത് സാധാരണ ജോലിയ്ക്ക് നൽകുന്ന ശമ്പളത്തിനൊപ്പം 25 ശതമാനം അധികതുകയും നൽകണം. രാത്രി 10 മുതൽ പുലർച്ചെ നാല് വരെയുള്ള സമയത്താണ് അധികജോലി ചെയ്യേണ്ടതെങ്കിലും സാധാരണ ശമ്പളത്തിനൊപ്പം 50 ശതമാനം അധിക തുകയാണ് നൽകേണ്ടത്. എന്നാൽ, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇത് ബാധകമല്ല. അവധിയിലായിരിക്കുന്ന ദിവസം ജോലിയ്ക്ക് വരാൻ ആവശ്യപ്പെട്ടാൽ ഒരു ദിവസത്തെ ശമ്പളവും 50 ശതമാനം അധിക തുകയും നൽകണം. തുടരെ രണ്ട് അവധി ദിവസങ്ങളിൽ ഒരു തൊഴിലാളിയോടും ജോലിയ്ക്ക് വരാൻ ആവശ്യപ്പെടരുത്. ഈ പറയുന്ന നിയമങ്ങളിൽ മാനേജർ, സൂപ്പർവൈസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഓവർടൈം തുകയ്ക്ക് അവകാശമില്ല.

റമദാനിൽ ചെയ്ത അധികസമയത്തിന് ശമ്പളം നൽകാൻ തൊഴിൽദാതാവ് തയ്യാറാവുന്നില്ലെങ്കിൽ തൊഴിലാളിയ്ക്ക് പരാതിപ്പെടാൻ അവകാശമുണ്ട്. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റൈസേഷനിൽ തൊഴിൽദാതാവിനെതിരെ പരാതിനൽകാം. പരാതിനൽകിയാൽ അധികൃതർ തൊഴിൽദാതാവിനെ ബന്ധപ്പെട്ട് നിങ്ങൾക്ക് ലഭിക്കേണ്ട തുക ലഭ്യമാക്കും.

Also Read: Qatar Grace Period: ഖത്തർ പ്രവാസികൾക്ക് ആശ്വാസം; പൊതുമാപ്പ് പ്രഖ്യാപിച്ചു, നിയമ ലംഘകർക്ക് നാട്ടിലേക്ക് മടങ്ങാം

റമദാനിൽ കൂടുതൽ ഒഴിവ് ദിനങ്ങളും കുറഞ്ഞ ജോലിസമയവുമടക്കം നിരവധി ഇളവുകളാണ് യുഎഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂൾ സമയത്തിലെ മാറ്റം, സൗജന്യ പാർക്കിങ്, വിലക്കിഴിവ് തുടങ്ങി റമദാനിൽ ജനോപകാരപ്രദമായ മറ്റ് നേട്ടങ്ങളും ലഭിക്കും. സർക്കാർ ഓഫീസുകൾ നേരത്തെ അടയ്ക്കും. എട്ട് മണിക്കൂർ ജോലിസമയം ആറ് മണിക്കൂറായാണ് ചുരുക്കുക. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പുണ്യമാസത്തിൽ അടച്ചിടും. മറ്റ് സ്കൂളുകളിൽ പഠനസമയം അഞ്ച് മണിക്കൂറായി കുറയ്ക്കും. പെയ്ഡ് പാർക്കിങ് സൗകര്യമുള്ള സ്ഥലങ്ങളിൽ ചിലയിടത്ത് ചില സമയങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കും. വിവിധ റെസ്റ്റോറൻ്റുകൾ ഇഫ്താറിനോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും അവതരിപ്പിക്കാറുണ്ട്.

ഹൈപ്പർമാർക്കറ്റുകൾ, ഇലക്ട്രോണിക്സ് റീട്ടെയിലർമാർ, ഹോം ഫർണിഷിങ് കടകൾ, വാഹനവിതരണക്കാർ തുടങ്ങിയവരൊക്കെ റമദാനുമായി ബന്ധപ്പെട്ട് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സാധനങ്ങൾക്ക് 60 ശതമാനം വരെയാണ് വിലക്കിഴിവ്. ഓഫ്‌ലൈനായും ഓൺലൈനായും നടത്തുന്ന പർച്ചേസുകൾക്ക് ഈ വിലക്കിഴിവ് ലഭിക്കും. അവശ്യസാധനങ്ങൾക്കൊക്കെ വിലക്കിഴിവ് ഏർപ്പെടുത്തിയതായി വിവിധ റീട്ടെയിൽ ഷോപ്പുകൾ അറിയിച്ചു.