Umrah Flight Tickets: റമദാൻ ഇങ്ങെത്തി… അടുക്കാനാകാതെ വിമാന നിരക്ക്; മക്കയിലേക്ക് ബസിൽ പോയാലോ?
Umrah Flight Tickets Hikes: റമദാൻ മക്കയിൽ ആരംഭിച്ച് അവിടെ തന്നെ അവസാനിപ്പിക്കാനാണ് ഏറെ തീർത്ഥാടകരും താല്പര്യപ്പെടുന്നത്. ഇതിനാൽ യുഎഇയിൽ നിന്ന് വലിയ യാത്രാ തിരക്കാണ് അനുഭവപ്പെടാൻ പോകുന്നതെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റമദാൻ മാസം ആരംഭിക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ജിദ്ദയിലെത്തുന്നവരും ഇതിൽ ഉൾപ്പെടുന്നു.

അബുദാബി: റമദാൻ അടുത്തതോടെ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്. യുഎഇയിൽ നിന്നുള്ള വിമാന നിരക്കുകളിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉംറ നിർവഹിക്കാനും റമദാൻ വ്രതം അനുഷ്ഠിക്കാനുമായി മക്കയിലേക്ക് തീർത്ഥാടകർ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഈ തിരക്കാണ് ഇപ്പോൾ വിമാന നിരക്ക് വർദ്ധിപ്പിക്കാൻ കാരണമായത്. ഏകദേശം 140 ശതമാനം വർധനവാണ് നിരക്കിലുണ്ടായിരിക്കുന്നത്.
റമദാൻ മക്കയിൽ ആരംഭിച്ച് അവിടെ തന്നെ അവസാനിപ്പിക്കാനാണ് ഏറെ തീർത്ഥാടകരും താല്പര്യപ്പെടുന്നത്. ഇതിനാൽ യുഎഇയിൽ നിന്ന് വലിയ യാത്രാ തിരക്കാണ് അനുഭവപ്പെടാൻ പോകുന്നതെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റമദാൻ മാസം ആരംഭിക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ജിദ്ദയിലെത്തുന്നവരും ഇതിൽ ഉൾപ്പെടുന്നു.
ദുബായിൽ നിന്ന് ജിദ്ദയിലേക്കുള്ള വൺവേ ടിക്കറ്റിന് നിലവിൽ 980 ദിർഹമാണ് നിരക്കുള്ളത്. അതേസമയം മടക്കയാത്രയ്ക്കായി ഇടാക്കുന്ന നിരക്ക് ഏകദേശം 1400 ദിർഹമാണ്. റമദാൻ വ്രതം ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിൽ സാധാരണ നിരക്ക് 1200 ദിർഹമാകാറുണ്ട്. ദുബായിൽ നിന്ന് 1600 ദിർഹവും അബുദാബിയിൽ നിന്ന് 1700 ദിർഹവുമാണ് വിമാന നിരക്ക് ഈടാക്കാറുള്ളത്.
അതേസമയം നിരക്ക് വർദ്ധിച്ചാലും ആളുകളുടെ തിരക്കിൽ യാതൊരു കുറവും രേഖപ്പെടുത്തില്ലെന്നാണ് വിവരം. എന്നാൽ ചിലവ് താങ്ങാൻ കഴിയാത്ത സാധാരണക്കാർക്ക് യുഎഇയിൽ നിന്ന് റിയാദിലേക്ക് വിമാനത്തിലും അവിടെനിന്ന് മക്കയിലേക്ക് ബസ് യാത്രയിലൂടെ ചെലവ് ചുരുക്കാൻ സാധിക്കും. നിലവിൽ യുഎഇയിൽ നിന്നുള്ള ഉംറ ബസ് നിരക്കിൽ വർദ്ധനവ് കൊണ്ടുവന്നിട്ടില്ല എന്നത് ആശ്വാസമാണ്. താമസവും വിസയും ഉൾപ്പെടെയുള്ള യാത്രയ്ക്ക് ഏകദേശം 1200 ദിർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്.