Ramadan 2026: റമദാൻ കാലത്ത് തടവുകാർക്ക് കുടുംബവുമായി വിഡിയോ കോൾ ചെയ്യാം; അബുദാബിയിൽ പുതിയ സമയക്രമം

Abu Dhabi Prisons Allow Video Calls: തടവുകാരുടെ മാനസിക ഉല്ലാസത്തിനും പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായും നടപ്പിലാക്കുന്ന ഈ പദ്ധതി മലയാളി തടവുകാർക്കും ഏറെ ആശ്വാസകരമാകും.

Ramadan 2026: റമദാൻ കാലത്ത് തടവുകാർക്ക് കുടുംബവുമായി വിഡിയോ കോൾ ചെയ്യാം; അബുദാബിയിൽ പുതിയ സമയക്രമം

Abu Dhabi Prisons Allow Video Calls

Updated On: 

19 Feb 2026 | 08:38 PM

അബുദാബി: റമദാൻ മാസത്തിൽ അബുദാബിയിലെ ജയിലുകളിൽ കഴിയുന്നവർക്ക് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ പ്രത്യേക വിഡിയോ കോളിംഗ് സൗകര്യം ഒരുക്കി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്. നാഫിദതി എന്ന സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് തടവുകാർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ അവസരം ലഭിക്കുക.

വിഡിയോ കോൾ സമയക്രമം

 

റമസാൻ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സമയക്രമത്തിൽ വ്യത്യാസമുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:00 വരെയാണ് സമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9:30 മുതൽ 11:30 വരെ ഈ സമയം എംബസികൾക്കും അഭിഭാഷകർക്കുമായി നീക്കിവച്ചിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം

 

  • തടവുകാരുടെ കുടുംബാംഗങ്ങൾക്ക് വിഡിയോ കോളിനായി ഓൺലൈനായി മുൻകൂട്ടി അപേക്ഷിക്കാം.
  • അബുദാബി സർക്കാർ സേവന പ്ലാറ്റ്‌ഫോമായ ‘താം’ വഴിയോ അബുദാബി പൊലീസിന്റെ വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാം.
  • ഇൻമേറ്റ് വിസിറ്റ് എന്ന സേവനത്തിന് കീഴിലാണ് അപേക്ഷ നൽകേണ്ടത്.
  • അപേക്ഷ അംഗീകരിക്കപ്പെട്ടാൽ വിഡിയോ കോൾ ചെയ്യേണ്ട കൃത്യമായ സമയം വ്യക്തമാക്കുന്ന എസ്എംഎസ് സന്ദേശം ലഭിക്കും.

തടവുകാരുടെ മാനസിക ഉല്ലാസത്തിനും പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായും നടപ്പിലാക്കുന്ന ഈ പദ്ധതി മലയാളി തടവുകാർക്കും ഏറെ ആശ്വാസകരമാകും. ഡിജിറ്റൽ സംവിധാനത്തിലൂടെ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നത് ഇവരെ സമൂഹത്തിലേക്ക് തിരികെ വരാൻ പ്രേരിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ