പ്രവാസികൾക്ക് ആശ്വാസം; ലേബർ ക്യാമ്പുകളിൽ മികച്ച സൗകര്യം ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality Announces New Space Standards for Workers' Accommodation: തൊഴിലാളികളുടെ താമസസ്ഥലങ്ങൾക്കായി ഒരു എകീകൃത സ്മാർട്ട് ക്ലാസിഫിക്കേഷൻ സിസ്റ്റം മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 1,417 കെട്ടിടങ്ങളുടെ സുരക്ഷയും, മറ്റു മാനദണ്ഡങ്ങളും അധികൃതർ പരിശോധിച്ചിരുന്നു. മികച്ച സൗകര്യങ്ങളുള്ള 19 സ്ഥാപനങ്ങളെ മാതൃകാ താമസസ്ഥലങ്ങളായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്

പ്രവാസികൾക്ക് ആശ്വാസം; ലേബർ ക്യാമ്പുകളിൽ മികച്ച സൗകര്യം ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി

പ്രതീകാത്മക ചിത്രം

Published: 

19 Sep 2026 | 07:34 AM

ദുബായ്: ദുബായിലെ തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് മുനിസിപ്പാലിറ്റി. പുതിയ മാനദണ്ഡങ്ങൾ പ്രകാരം ലേബർ ക്യാമ്പുകളിൽ ഓരോ തൊഴിലാളിക്കും ഉറങ്ങാൻ ചുരുങ്ങിയത് 3.7 ചതുരശ്ര മീറ്റർ സ്ഥലം നിർബ്ബന്ധമായും നൽകിയിരിക്കണം. തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഉറങ്ങാനുള്ള സ്ഥലത്തിന് പുറമെ, തൊഴിലാളികൾക്ക് മറ്റു ആവശ്യങ്ങൾക്കായി 8.9 മുതൽ 10.3 ചതുരശ്ര മീറ്റർ വരെ സ്ഥലം അനുവദിക്കണം എന്നും നിർദ്ദേശമുണ്ട്.

ഇതുകൂടാതെ വിനോദത്തിനും വിശ്രമത്തിനുമായി തുറസ്സായ സ്ഥലങ്ങൾ ഉൾപ്പടെ 0.75 മുതൽ 1.5 ചതുരശ്ര മീറ്റർ സ്ഥലവും ഓരോ തൊഴിലാളിക്കും ഉറപ്പാക്കണമെന്ന് പുതുയ നിയമത്തിൽ പറയുന്നു. മറ്റു സർക്കാർ വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പൂർത്തീകരണത്തിനൊപ്പമാണ്. സെപ്റ്റംബർ 18-ന് ദുബായ് മുനിസിപ്പാലിറ്റി ഈ പുതിയ മാറ്റങ്ങൽ പ്രഖ്യാപിച്ചത്. വർക്കേഴ്സ് അക്കോമഡേഷൻ പോളീസിയുടെ കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെട്ടിട നവീകരണം, മികച്ച കമ്മ്യൂണിറ്റി സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്നത്.

Also Read: ഷാർജയെയും ദുബായിയെയും ബന്ധിപ്പിച്ച് പുതിയ ഗതാഗത ഇടനാഴി; യാത്രാ സമയം പകുതിയായി കുറയും

തൊഴിലാളികളുടെ താമസസ്ഥലങ്ങൾക്കായി ഒരു എകീകൃത സ്മാർട്ട് ക്ലാസിഫിക്കേഷൻ സിസ്റ്റം മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 1,417 കെട്ടിടങ്ങളുടെ സുരക്ഷയും, മറ്റു മാനദണ്ഡങ്ങളും അധികൃതർ പരിശോധിച്ചിരുന്നു. മികച്ച സൗകര്യങ്ങളുള്ള 19 സ്ഥാപനങ്ങളെ മാതൃകാ താമസസ്ഥലങ്ങളായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് കെട്ടിടങ്ങൾക്ക് പ്ലാറ്റിനം റാങ്കും, 9 എണ്ണത്തിന് ഗോൾഡ് റാങ്കും 7 സ്ഥാപനങ്ങൾക്ക് സിൽവർ റാങ്കും ലഭിച്ചു. ഭാവിയിലെ വികസന പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനായി ഒരു ഡാറ്റാ ബേസും രൂപീകരിച്ചിട്ടൂണ്ട്.

റീ ടെയിൽ ഔട്ട്ലെറ്റുകൾ, സ്പോർട്ട് റിക്രിയേഷൻ സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റി പരിസ്ഥിതി- ആരോഗ്യ- സുരക്ഷാ ഏജൻസി ആക്ടിംഗ് സി.ഇ.ഒ ഡോ.നസീം മുഹമ്മദ് റാഫി പറഞ്ഞു. ദുബായ് അർബൻ മാസ്റ്റർ പ്ലാൻ 2040, ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി, 2033 എന്നീ പദ്ധതികളുടെ ഭാഗമായാണ് പുതിയ മറ്റങ്ങൾ നടപ്പിലാക്കുന്നത്.

English Summary

Dubai Municipality has updated workers’ accommodation standards, mandating a minimum 3.7-square-metre sleeping area per person. The initiative aims to improve living conditions, infrastructure, and recreational facilities across the emirate.

Loading...
Unable to load recommendations.
Follow Us
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട