Russia Volcano Explosion: 600 വർഷത്തിന് ശേഷമുണ്ടായ അഗ്നിപർവ്വത സ്ഫോടനം: ഭീതിയിൽ ജനങ്ങൾ
മേഖലയിൽ വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്ന്സ കാണിക്കുന്ന ഓറഞ്ച് ഏവിയേഷൻ കോഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ശാസ്ത്രജ്ഞരും വ്യോമയാന വിദഗ്ധരും അതീവ ജാഗ്രതയിലാണ്
മോസ്കോ: റഷ്യയിൽ വർഷങ്ങൾക്ക് ശേഷമുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൻ്റെ ആശങ്കയിലാണ് ജനങ്ങൾ. . റഷ്യയിലെ കാംചത്ക ഉപദ്വീപിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവതമാണ് 600 വർഷങ്ങൾക്ക് ശേഷം പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പമാണ് അഗ്നിപർവ്വത സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിന് പിന്നാലെ ആറ് കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും പ്രദേശത്തും ചുറ്റുമുള്ളയിടങ്ങളിലും ഉയർന്നിരുന്നു. ഇത് വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്ന്സ കാണിക്കുന്ന ഓറഞ്ച് ഏവിയേഷൻ കോഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ശാസ്ത്രജ്ഞരും വ്യോമയാന വിദഗ്ധരും അതീവ ജാഗ്രതയിലാണ്.
ALSO READ: റഷ്യയിൽ വമ്പൻ ഭൂചലനം; സുനാമിയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ഇതിനുമുമ്പ് 1425-ലാണ് ക്രാഷെനിന്നിക്കോവ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. അതേസമയം 1,856 മീറ്റർ ഉയരമുള്ള ഈ അഗ്നിപർവതത്തിൽ നിന്ന് പുറത്തുവരുന്ന ചാരം നിറഞ്ഞ പുക കിഴക്കൻ പസഫിക് സമുദ്രഭാഗത്തേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ ആഴ്ച റഷ്യയുടെ കിഴക്കൻ മേഖലയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അഗ്നിപർവത സ്ഫോടനം സംഭവിച്ചത്. ഭൂകമ്പത്തിന് പിന്നാലെ ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയിൽ സ്ഥിതി ചെയ്യുന്ന 300-ലധികം അഗ്നിപർവ്വതങ്ങളിൽ, 29 എണ്ണവും സജീവമായുള്ളതാണ്. ഇതാകട്ടെ സ്ഥിതി ചെയ്യുന്നത് കാംചത്ക ഉപദ്വീപിലുമാണ്.
അഗ്നി പർവ്വതങ്ങൾ രൂപം കൊള്ളുന്നത്
ഭൂ ഉപരിതലത്തിലെ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുകയോ അകന്നുപോവുകയോ ചെയ്യുന്നതിലൂടെയാണ് ലോകത്ത് അഗ്നിപർവ്വതങ്ങൾ രൂപംകൊള്ളുന്നത്. ഇതിലെ ലാവയെന്നത് ഭൂമിയുടെ ഉള്ളിൽ, ഉരുകിയ പാറയായ മാഗ്മയാണ് ഇത് ഉയർന്ന സമ്മർദ്ദം കാരണം മുകളിലേക്ക് എത്തുന്നു. ലോകത്ത് പലയിടത്തും ഇത്തരത്തിൽ ഭീതിജനിപ്പിക്കുന്ന അഗ്നിപർവ്വതങ്ങളുണ്ട്.1815-ൽ ഇന്തോനേഷ്യയിലെ മൗണ്ട് ടംബോറയിലുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ 71,000-ത്തിലധികം ആളുകൾ മരിച്ചതാണ് ഇത്തരത്തിൽ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ അപകടം.