AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

സെലന്‍സ്‌കിയെ വധിക്കാന്‍ റഷ്യ രഹസ്യ പദ്ധതിയിട്ടു; ചാരനെ പിടിച്ച് പോളണ്ട്

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ യുക്രൈനെ സഹായിക്കുന്ന രാജ്യം കൂടിയാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായ പോളണ്ട്. സെലന്‍സ്‌കിയെ കൊലപ്പെടുത്താന്‍ റഷ്യ ശ്രമിക്കുന്നുവെന്നതില്‍ അറസ്റ്റ് ഇതാദ്യമായാണ്.

സെലന്‍സ്‌കിയെ വധിക്കാന്‍ റഷ്യ രഹസ്യ പദ്ധതിയിട്ടു; ചാരനെ പിടിച്ച് പോളണ്ട്
wolodymyr selenskyj
Shiji M K
Shiji M K | Published: 21 Apr 2024 | 03:01 PM

കീവ്: യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കിയെ വധിക്കാന്‍ റഷ്യ രഹസ്യ പദ്ധതിയിട്ടിട്ടുണ്ടെന്ന് ആരോപണം. ഇതിനായി വിവരം ശേഖരിക്കാന്ഡ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സുമായി ബന്ധം പുലര്‍ത്തിയ ചാരനെ അറസ്റ്റ് ചെയ്തതായി പോളണ്ട് അറിയിച്ചു.

യുക്രൈന്‍ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പോളണ്ട് ചാരനെ പിടികൂടിയതെന്നാണ് വിവരം. സെലന്‍സ്‌കി ഉപയോഗിക്കുന്ന പോളണ്ടിലെ ഒരു വിമാനത്താവളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആണ് പവല്‍ കെ എന്ന ചാരന്‍ ശ്രമിച്ചത്. ഇയാള്‍ പോളണ്ട് പൗരന്‍ തന്നെയാണെന്നാണ് വിവരം. ഇയാള്‍ റഷ്യയ്ക്ക് എന്തെങ്കിലും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ യുക്രൈനെ സഹായിക്കുന്ന രാജ്യം കൂടിയാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായ പോളണ്ട്. സെലന്‍സ്‌കിയെ കൊലപ്പെടുത്താന്‍ റഷ്യ ശ്രമിക്കുന്നുവെന്നതില്‍ അറസ്റ്റ് ഇതാദ്യമായാണ്.

അതേസമയം, ഒന്നിലേറെ റഷ്യന്‍ കേന്ദ്രങ്ങളില്‍ യുക്രൈന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഗര്‍ഭിണിയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഒരു എണ്ണ സംഭരണശാല അഗ്നിക്കിരയായി. യുക്രൈനില്‍ റഷ്യ നടത്തിയ ആക്രമണങ്ങളിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു.

റഷ്യയുടെ ഊര്‍ജ മേഖല തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രണമെന്ന് യുക്രൈന്‍ പ്രതിരോധ വക്താവ് പറഞ്ഞു. മൂന്ന് വൈദ്യുതി സബ്‌സ്റ്റേഷന്‍, ഒരു എണ്ണ സംഭരണി എന്നിവയിലും ആക്രമണമുണ്ടായി. എന്നാല്‍ യുക്രൈന്റെ 50 ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ അറിയിച്ചു.