5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sheikh Hasina: ബംഗ്ലാദേശ് പുകയുന്നു; ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചുനിരത്തി പ്രതിഷേധക്കാര്‍

Mujibur Rehman’s House: സമൂഹ മാധ്യമങ്ങളിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ നീക്കം. ഹസീനയുടെ വീട് കൂടാതെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു. ആയിരത്തിലേറെ പേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

Sheikh Hasina: ബംഗ്ലാദേശ് പുകയുന്നു; ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചുനിരത്തി പ്രതിഷേധക്കാര്‍
കലാപകാരികള്‍ തകര്‍ത്ത ഷെയ്ഖ് ഹസീനയുടെ വീട്‌ Image Credit source: PTI
shiji-mk
Shiji M K | Published: 06 Feb 2025 15:28 PM

ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപുറപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാര്‍ തകര്‍ത്തു. ബംഗ്ലാദേശ് സ്ഥാപകനും രാഷ്ട്രപിതാവുമായി മുജീബിര്‍ റഹ്‌മാന്റെ വസതി കൂടിയാണിത്. അദ്ദേഹത്തിന്റെ മകളാണ് ഷെയ്ഖ് ഹസീന.

സമൂഹ മാധ്യമങ്ങളിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ നീക്കം. ഹസീനയുടെ വീട് കൂടാതെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു. ആയിരത്തിലേറെ പേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ ബുധനാഴ്ച (ഫെബ്രുവരി 5) രാത്രി ഹസീന സമൂഹ മാധ്യമം വഴി ബംഗ്ലേശികളോട് സംസാരിച്ചിരുന്നു. ഇതാണ് അക്രമകാരികളെ പ്രകോപിപ്പിച്ചത്. ഇതോടെ കലാപകാരികള്‍ ഒരമിച്ചെത്തി ഹസീനയുടെ വീട് മണ്ണമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഹസീന സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്ക് പ്രതിഷേധക്കാര്‍ അവരുടെ വീട്ടിലേക്ക് എത്തിയിരുന്നു. ക്രെയിനും എക്‌സ്‌കവേറ്ററും ഉപയോഗിച്ച് കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കിയ ശേഷം വീട്ടിലെ സാധനങ്ങള്‍ക്ക് തീയിടുകയായിരുന്നു.

ആയിരത്തിലേറെ പേരെ ഹസീനയുടെ വീട്ടിലേക്കെത്തിയത്. അവരെ നേരിടുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ഷെയ്ഖ് ഹസീന രംഗത്തെത്തി. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യം തകര്‍ക്കാന്‍ സാധിക്കില്ല. ഒരു കെട്ടിടം തകര്‍ക്കാന്‍ കഴിഞ്ഞെന്ന് കരുതി ചരിത്രം മായ്ക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.

അതേസമയം, കൊല്ലപ്പെടുന്നതിന് മിനിറ്റുകള്‍ മാത്രം മുമ്പാണ് താന്‍ ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഷെയ്ഖ് ഹസീന നേരത്തെ പറഞ്ഞിരുന്നു. അവരുടെ പാര്‍ട്ടിയായ അവാമി ലീഗ് പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് ഹസീന ഇക്കാര്യം പറഞ്ഞത്.

കൊല്ലപ്പെടുന്നതിന് 20-25 മിനിറ്റ് മുമ്പാണ് താനും സഹോദരിയും രക്ഷപ്പെടുന്നത്. ഓഗസ്റ്റ് 21 നടന്ന ആക്രമണത്തെ തങ്ങള്‍ക്ക് അതിജീവിക്കാന്‍ സാധിച്ചു. ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അല്ലാഹുവിന്റെ ഹിതം, അല്ലാഹുവിന്റെ കരം ഉണ്ടായിരിക്കുമെന്ന് ഉറപ്പാണെന്നാണ് ഹസീന പറഞ്ഞത്.

Also Read: Sheikh Hasina: ‘ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ’: ഷെയ്ഖ് ഹസീന

2024 ജനുവരി ഓഗസ്റ്റ് 5നാണ് സഹോദരി രഹനയ്ക്കൊപ്പം ഷെയ്ഖ് ഹസീന ധാക്കയിലെ വസതിയില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നിലവില്‍ ഡല്‍ഹിയിലാണ് ഇരുവരുടെയും താമസം.