Sheikh Hasina: ഡല്‍ഹിയിലേക്ക് വിമാനം അയക്കുമോ ബംഗ്ലാദേശ്? ധാക്കയില്‍ ഹസീനയെ കാത്തിരിക്കുന്നതെന്ത്?

Sheikh Hasina Eyes Victory Day Return to Bangladesh: ബംഗ്ലാദേശിലേക്ക് തിരിച്ചുപോകാന്‍ പദ്ധതിയിട്ട് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയില്‍ നിന്ന് മാതൃരാജ്യമായ ബംഗ്ലാദേശിലേക്ക് ഡിസംബര്‍ 16-ന് തിരിച്ചുപോകാനാണ് ഹസീനയുടെ നീക്കം. നാട്ടിൽ തിരിച്ചെത്തിയാൽ ഹസീന അറസ്റ്റിലാകുമോ എന്ന് വ്യക്തമല്ല.

Sheikh Hasina: ഡല്‍ഹിയിലേക്ക് വിമാനം അയക്കുമോ ബംഗ്ലാദേശ്? ധാക്കയില്‍ ഹസീനയെ കാത്തിരിക്കുന്നതെന്ത്?

ഷെയ്ഖ് ഹസീന

Published: 

24 Nov 2026 | 09:56 PM

ബംഗ്ലാദേശിലേക്ക് തിരിച്ചുപോകാന്‍ പദ്ധതിയിട്ട് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയില്‍ നിന്ന് മാതൃരാജ്യമായ ബംഗ്ലാദേശിലേക്ക് ഡിസംബര്‍ 16-ന് തിരിച്ചുപോകാനാണ് ഹസീനയുടെ നീക്കം. സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മയ്ക്കായി ബംഗ്ലാദേശ് വിജയദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഡിസംബർ 16. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന കലാപത്തെ തുടര്‍ന്ന് 2024 ഓഗസ്ത് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നൂറുകണക്കിന് പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ട കലാപവുമായി ബന്ധപ്പെട്ട്, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ ഹസീനയുടെ അസാന്നിധ്യത്തിൽ കോടതി അവർക്ക് വധശിക്ഷ വിധിച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയാൽ കേസ് നിയമപരമായി നേരിടാൻ തയ്യാറാണെന്നാണ് ഹസീനയുടെ നിലപാട്.

തന്റെ മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാനോട് അവർ ആവശ്യപ്പെട്ടു. 2024 ഓഗസ്റ്റ് അഞ്ചിന്‌ ബംഗ്ലാദേശ് വിമാനത്തിലാണ് ഷെയ്ഖ് ഹസീനയെ ഇന്ത്യയിലേക്ക് കൊണ്ടുപോയതെന്നും, ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് തിരികെയെത്താൻ വിമാന സൗകര്യം ഒരുക്കണമെന്ന് അവർ ഇപ്പോൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹസീനയുടെ വക്താവ്‌ സയ്യിദ് മൊസമ്മൽ അലി പറഞ്ഞു.

ഡിസംബര്‍ 16 എന്തിന് തിരഞ്ഞെടുത്തു?

ബംഗ്ലാദേശിലേക്ക് മടങ്ങാനായി വിജയദിനമായ ഡിസംബർ 16 തന്നെ അവർ തിരഞ്ഞെടുത്തു എന്നത് ഏറെ പ്രതീകാത്മകമാണെന്ന് ഷെയ്ഖ് ഹസീനയുടെ സഹായിയായ അബു ഒബൈദ അറിൻ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട്‌ പറഞ്ഞു. പിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ കൈവരിച്ച വിജയത്തെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഈ ചരിത്രദിനം അവർ തന്റെ ജനങ്ങൾക്കൊപ്പം ആഘോഷിക്കുമെന്ന് തങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും അബു ഒബൈദ കൂട്ടിച്ചേര്‍ത്തു.

Also Read: US-Iran Conflict: ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക; പുതിയ ഉപരോധം സാമ്പത്തിക ഇടപാടുകൾക്കെതിരെ

ഭരണഘടനാ വിരുദ്ധമായി അവരെ നാടുകടത്തിയ സ്ഥിതിക്ക്, ഡിസംബർ 16-ന് വിജയദിനത്തിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കേണ്ടത് ഇപ്പോൾ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു അബു ഒബൈദയുടെ പ്രതികരണം.

ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും ജയിൽവാസം നേരിടാൻ തയ്യാറാണെന്നും ഓഗസ്റ്റിൽ ഹസീന പ്രഖ്യാപിച്ചിരുന്നു. ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുന്നതിനായി പുതിയ പാസ്‌പോർട്ട് അനുവദിക്കണമെന്ന് ഈ മാസം ആദ്യം അവർ താരിഖ് റഹ്മാനോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ബംഗ്ലാദേശ് വിട്ട ഹസീന രണ്ട് വർഷത്തിലേറെയായി ഇന്ത്യയിലാണ് കഴിയുന്നത്.

ഹസീനയെ കാത്തിരിക്കുന്നതെന്ത്?

നാട്ടിൽ തിരിച്ചെത്തിയാൽ ഹസീന അറസ്റ്റിലാകുമോ എന്ന് വ്യക്തമല്ല. സമയപരിധി കഴിഞ്ഞതിനാൽ ഹസീനയ്ക്ക് തന്റെ വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ കഴിയില്ലെന്നും, വധശിക്ഷ നടപ്പാക്കുന്നത് തടയാൻ നിയമപരമായ അടിസ്ഥാനമൊന്നുമില്ലെന്നും ഒരു ബംഗ്ലാദേശ് പ്രോസിക്യൂട്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷെയ്ഖ് ഹസീനയുടെ ആഗ്രഹം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും, ഒരു ‘ഭീകരവാദി’ എന്ന നിലയിൽ ‘കൈവിലങ്ങണിയിച്ച്’ മാത്രമേ അവരെ തിരികെ കൊണ്ടുവരാൻ കഴിയൂ എന്നും ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കി.

“ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഒരേയൊരു ഭീകരവാദത്തെക്കുറിച്ച് മാത്രമേ അറിയൂ – അത് ഷെയ്ഖ് ഹസീന സ്പോൺസർ ചെയ്ത അവാമി ഭീകരവാദമാണ്. അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്, ഒളിവിലുള്ള ഭീകരവാദിയാണ്”-എന്നായിരുന്നു വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീറിന്റെ പ്രതികരണം.

പണം കൊടുത്തും ആളുകളെ വാടകയ്‌ക്കെടുത്തും സഹായം തേടിയുമൊക്കെ അവർക്ക് വാർത്തകൾ അച്ചടിപ്പിക്കാൻ കഴിഞ്ഞേക്കും. എന്നാൽ യാഥാർത്ഥ്യവും ആഗ്രഹവും രണ്ടും രണ്ടാണ്. അവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. കുറ്റവാളികളെ കൈമാറുന്ന നിയമനടപടികളിലൂടെയല്ലാതെ ഒരു ഭീകരവാദിയെയും തിരികെ വരാൻ അനുവദിക്കില്ല എന്നതാണ് യാഥാർത്ഥ്യം. അവർ കട്ടിലിൽ കിടന്നുറങ്ങുമ്പോൾ ‘ഞാൻ ബംഗ്ലാദേശിലേക്ക് നടന്നുപോകുന്നു’, ‘ഞാൻ വിമാനത്തിൽ തിരികെ പോകുന്നു’ എന്നിങ്ങനെയുള്ള ദുഃസ്വപ്നങ്ങൾ കാണുന്നുണ്ടാകാമെന്നും അദ്ദേഹം പരിഹസിച്ചു.

English Summary

Ousted Bangladeshi Prime Minister Sheikh Hasina plans to return home from exile in India on December 16. She has asked the current government to arrange a national airline flight for her Victory Day homecoming.

Loading...
Unable to load recommendations.
Follow Us
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
വായിൽവെള്ളമൂറും, ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ