Sheikh Hasina: ഷെയ്ഖ് ഹസീനയ്ക്ക് ആറുമാസ തടവുശിക്ഷ വിധിച്ച് ക്രൈംസ് ട്രിബ്യൂണല്‍

Sheikh Hasina Gets Three Months Sentence: ഇതേ കേസില്‍ ഗൈബന്ധയിലെ ഗോവിന്ദഗഞ്ചിലെ ഷക്കീല്‍ അകന്ദ് ബുള്‍ബുളിന് രണ്ട് മാസം തടവുശിക്ഷയും കോടതി വിധിച്ചു. ബംഗ്ലാദേശില്‍ നിന്നും നാടുവിട്ട് പോയതിന് ശേഷം ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ചുമത്തുന്ന ആദ്യ ശിക്ഷാവിധിയാണിത്.

Sheikh Hasina: ഷെയ്ഖ് ഹസീനയ്ക്ക് ആറുമാസ തടവുശിക്ഷ വിധിച്ച് ക്രൈംസ് ട്രിബ്യൂണല്‍

ഷെയ്ഖ് ഹസീന

Published: 

02 Jul 2025 | 04:36 PM

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറുമാസ തടവുശിക്ഷ വിധിച്ച് അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍. കോടതിയലക്ഷ്യ കേസിലാണ് അവാമി ലീഗ് നേതാവിനെതിരെ ശിക്ഷ വിധിച്ചത്. ജസ്റ്റിസ് ഗൊലാം മൊര്‍തുസ മസുംദാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ഇതേ കേസില്‍ ഗൈബന്ധയിലെ ഗോവിന്ദഗഞ്ചിലെ ഷക്കീല്‍ അകന്ദ് ബുള്‍ബുളിന് രണ്ട് മാസം തടവുശിക്ഷയും കോടതി വിധിച്ചു. ബംഗ്ലാദേശില്‍ നിന്നും നാടുവിട്ട് പോയതിന് ശേഷം ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ചുമത്തുന്ന ആദ്യ ശിക്ഷാവിധിയാണിത്.

ഫോണ്‍ കോളിലൂടെ കോടതിയെ ദുര്‍ബലപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുറപ്പെടുവിച്ചുവെന്ന കേസിലാണ് ഹസീനയ്‌ക്കെതിരെ നടപടി. കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ഥി നേതാവിനോട് ഹസീന സംസാരിക്കുന്ന കോള്‍ റെക്കോഡിങ് വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എനിക്കെതിരെ 227 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, അതിനാല്‍ 227 പേരെ കൊല്ലാനുള്ള ലൈസന്‍സ് എനിക്ക് ലഭിച്ചുവെന്നാണ് ഹസീന പറഞ്ഞത്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗുരുതരമായ ശ്രമമായാണ് ഹസീനയുടെ പ്രസ്താവനയെ ട്രിബ്യൂണല്‍ വിലയിരുത്തിയത്.

2024 ഓഗസ്റ്റ് 5ന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന വ്യാപകമായ പ്രതിഷേധത്തിനൊടുവിലാണ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. 2024ലെ പ്രക്ഷോഭത്തിനെതിരെ അധികാരികള്‍ നടത്തിയ അടിച്ചമര്‍ത്തലില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ അവാമി ലീഗിലെ നിരവധി നേതാക്കള്‍ അറസ്റ്റിലാകുകയോ രാജ്യം വിട്ട് പോകുകയോ ചെയ്തിട്ടുണ്ട്.

Also Read: Sheikh Hasina : മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു… ഷെയ്ഖ് ഹസീനയ്ക്കെതിരേ കുറ്റംചുമത്തി ബംഗ്ലാദേശ്

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ഹസീന നിഷേധിച്ചതായാണ് പുറത്തുവരുന്ന വിവരം. കോടതി വിധിക്കെതിരെ താന്‍ മുന്നോട്ട് പോകുമെന്ന് ഹസീന പറഞ്ഞതായി ഫെഫെന്‍സ് അഭിഭാഷകന്‍ അമീര്‍ ഹൊസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ന്യൂഡല്‍ഹിയിലാണ് അവര്‍ താമസിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ