AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Japan Earthquake: ജപ്പാനിലെ ഹോൺഷു തീരത്ത് ശക്തമായ ഭൂകമ്പം; തീവ്രത 6.0 രേഖപ്പെടുത്തി

Earthquake hits off Honshu coast of Japan: ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ പസഫിക് റിംഗ് ഓഫ് ഫയറിലെ ഒരു അഗ്നിപർവ്വത മേഖലയിലാണ് ജപ്പാൻ സ്ഥിതിചെയ്യുന്നത്

Japan Earthquake: ജപ്പാനിലെ ഹോൺഷു തീരത്ത് ശക്തമായ ഭൂകമ്പം; തീവ്രത 6.0 രേഖപ്പെടുത്തി
EarthquakeImage Credit source: Tv9 Network
ashli
Ashli C | Published: 05 Oct 2025 10:34 AM

ടോക്കിയോ: ജപ്പാനിൽ ശനിയാഴ്ച രാത്രി ശക്തമായ ഭൂകമ്പം. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ ഹോൺഷു തീരത്ത് അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ശനിയാഴ്ച്ച രാത്രി ഇന്ത്യൻ സമയം 8. 50നാണ് ഭൂകമ്പം ഉണ്ടായത്. കിഴക്കൻ തീരത്തിന് സമീപത്ത് 50 കിലോമീറ്റർ ആഴത്തിലായിരുന്നു സംഭവിച്ചതെന്നും ഏജൻസി സ്ഥിരീകരിച്ചു.

ജപ്പാനും ഭൂകമ്പ സാധ്യതയും

ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ പസഫിക് റിംഗ് ഓഫ് ഫയറിലെ ഒരു അഗ്നിപർവ്വത മേഖലയിലാണ് ജപ്പാൻ സ്ഥിതിചെയ്യുന്നത്. അതിനാൽ തന്നെ തീവ്രത കുറഞ്ഞ ഭൂകമ്പങ്ങളും ഇടയ്ക്കിടെയുള്ള അഗ്നിപർവ്വത പ്രവർത്തനങ്ങൾക്കും ജപ്പാൻ സാക്ഷ്യം വഹിക്കാറുണ്ട്. ഭൂകമ്പങ്ങളുടെ ഫലമായി സുനാമിയും ഇവിടെ ഉണ്ടാകാറുണ്ട്.

2024-ലെ നോട്ടോ ഭൂകമ്പമാണ് സമൂപകാലത്തുണ്ടായതിൽ ഏറ്റവും വലുത്. 2011-ൽ തോഹോകു ഭൂകമ്പത്തിനൊപ്പം സുനാമിയും ഉണ്ടായി. കൂടാതെ
2004-ലെ ച്യൂട്ട്‌സു ഭൂകമ്പം, 1995-ലെ ഗ്രേറ്റ് ഹാൻഷിൻ ഭൂകമ്പം ഇവയെല്ലാം ജപ്പാനിൽ നാശം വിതച്ച ഭൂകമ്പങ്ങളാണ്. അതിനാൽ തന്നെ വിദഗ്ദ്ധർക്ക് ഉയർന്ന കൃത്യതയോടെ ഭൂകമ്പങ്ങൾ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും സാധിക്കുന്ന ലോകത്തിലെ ഏറ്റവും സാന്ദ്രമായ ഭൂകമ്പ ശൃംഖല ഈ രാജ്യത്തിനുണ്ട്.

പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ജപ്പാൻ ഭൂകമ്പ തീവ്രത അളക്കുന്നത് വ്യാപ്തിക്ക് (Magnitude) പകരം ഷിൻഡോ സ്കെയിൽ (Shindo Scale) ഉപയോ​ഗിച്ചാണ്. റിക്ടർ സ്കെയിലിൽ പ്രഭവകേന്ദ്രത്തിൽ പുറത്തുവിടുന്ന ഊർജ്ജമാണ് രേഖപ്പെടുത്തുക. , വ്യത്യസ്ത സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന കുലുക്കത്തിന്റെ അളവാണ് (Intensity) ഷിൻഡോ സ്കെയിൽ അളക്കുക. അമേരിക്കയിലെ മോഡിഫൈഡ് മെർക്കല്ലി സ്കെയിൽ, ചൈനയിലെ ലീഡു സ്കെയിൽ, യൂറോപ്യൻ മാക്രോസീമിക് സ്കെയിൽ (ഇഎംഎസ്) എന്നിവ ഷിൻഡോ സ്കെയിലുമായി താരതമ്യം ചെയ്യാൻ സാധിക്കുന്നവയാണ്.