AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വെള്ളം ​ഒഴുകും പോലെ ഇടിഞ്ഞിറങ്ങി കൂറ്റൻ മല; നേപ്പാളിൽ വീണ്ടും ഉരുൾപൊട്ടൽ, 68 മരണം

Torrential rains and landslides in Nepal: രാജ്യത്തെ തകർത്ത മിന്നൽ പ്രളയത്തിന്റെ കഷ്ടതകളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ നേപ്പാളിനെ ഞെട്ടിച്ച് വീണ്ടും പ്രകൃതി ദുരന്തം. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇതിനകം 68 പേർ മരിച്ചതായി റിപ്പോർട്ട്. വൻ മലകൾ വെള്ളമൊഴുകുന്ന ലാഘവത്തോടെ ഇടിഞ്ഞിറങ്ങുന്നതും വീടുകൾ ഇരുന്ന സ്ഥലങ്ങൾ ചവിട്ടിത്താഴത്തും പോലെ ഭൂമിയിലേക്ക് താഴുന്നതുമായ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.

വെള്ളം ​ഒഴുകും പോലെ ഇടിഞ്ഞിറങ്ങി കൂറ്റൻ മല; നേപ്പാളിൽ വീണ്ടും ഉരുൾപൊട്ടൽ, 68 മരണം
Torrential Rains And Landslides In NepalImage Credit source: twitter
Prasanth Kumar
Prasanth Kumar | Published: 28 Sep 2026 | 06:44 PM

കാഠ്മണ്ഡു: രാജ്യത്തെ തകർത്ത മിന്നൽ പ്രളയത്തിന്റെ കഷ്ടതകളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ നേപ്പാളിനെ ഞെട്ടിച്ച് വീണ്ടും പ്രകൃതി ദുരന്തം. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇതിനകം 68 പേർ മരിച്ചതായി റിപ്പോർട്ട്. വൻ മലകൾ വെള്ളമൊഴുകുന്ന ലാഘവത്തോടെ ഇടിഞ്ഞിറങ്ങുന്നതും വീടുകൾ ഇരുന്ന സ്ഥലങ്ങൾ ചവിട്ടിത്താഴത്തും പോലെ ഭൂമിയിലേക്ക് താഴുന്നതുമായ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും വീടുകൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

അ‌ടുത്തിടെ നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 1450 പേർ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേരെ കാണാതാകുകയും ചെയ്തിരുന്നു. ഈ സംഭവം നടന്ന് വെറും ഒരു മാസം മാത്രം പിന്നിടുമ്പോഴാണ് നേപ്പാളിനെ ഭീതിയിലാഴ്ത്തി വീണ്ടും മൂന്ന് ദിവസമായി ദുരിതപ്പെയ്ത്ത് തുടരുന്നത്. ഗണ്ഡകി, ലുംബിനി പ്രവിശ്യകളിലെ മനാങ്, മ്യാഗ്ഡി, ബാഗ്‌ലങ്, പർബത്, പൽപ എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.

Also Raed: സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; യു.പി.ഐ ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരും

അ‌പകടത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അ‌തിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. കാണാതായവർക്കായുള്ള തിരച്ചിൽ തുടന്നുണ്ടെങ്കിലും മോശം കാലാവസ്ഥയും റോഡ് തടസ്സപ്പെട്ടിരിക്കുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കാളിഗണ്ഡകി, നാരായണി, തിനാവു നദികൾ അപകടനില കവിഞ്ഞ് ഒഴുകുകയാണെന്ന് നേപ്പാൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇപ്പോഴുണ്ടായ ദുരന്തത്തിൽ 143 വീടുകൾ പൂർണമായും 51 എണ്ണം ഭാഗികമായും തകർന്നതായാണ് കണക്കുകൾ. സ്യാങ്ജയെയും ഗുൽമിയെയും ബന്ധിപ്പിക്കുന്ന പ്രധാന കോൺക്രീറ്റ് പാലം പ്രളയത്തിൽ ഒലിച്ചുപോയി. കാളിഗണ്ഡകിയുടെ തീരങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ 747 കുടുംബങ്ങളെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്.

സെക്കൻഡുകൾക്കുള്ളിൽ കൂറ്റൻ മലയിടിഞ്ഞുവീഴുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു വിഡിയോയിൽ സെക്കൻഡുകൾക്കുള്ളിൽ വീടുകൾ ഉൾപ്പെടുന്ന ഒരു പർവതപ്രദേശം ഇടിഞ്ഞ് താഴേക്കുപതിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം. മറ്റൊന്നിൽ ഒരു മലയുടെ വലിയഭാഗം അപ്പാടെ നദിയിലേക്ക് പതിക്കുന്നതായും ഉണ്ട്. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് നേപ്പാളിൽ നിന്ന് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

English Summary

While Nepal is still reeling from the devastation caused by the flash floods that devastated the country, another natural disaster has struck. At least 68 people have been killed in floods and landslides caused by heavy rains for the past three days. The Kaligandaki, Narayani and Tinao rivers are flowing above the danger mark, Nepal’s National Disaster Management Authority said.

Follow Us