Iran War: ‘ഹോര്‍മുസില്‍ തര്‍ക്കം പാടില്ല, സുരക്ഷിതമായിരിക്കണം’; ട്രംപുമായി സംസാരിച്ച് മോദി

West Asia Tensions Trump Modi Hold Phone Talks on Strait of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ഇരുവരും വ്യക്തമാക്കി. എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

Iran War: ഹോര്‍മുസില്‍ തര്‍ക്കം പാടില്ല, സുരക്ഷിതമായിരിക്കണം; ട്രംപുമായി സംസാരിച്ച് മോദി

നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ്

Published: 

15 Apr 2026 | 06:08 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും അമേരിക്കയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഉഭയകക്ഷി സഹകരണവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന സംസാരത്തില്‍ ഹോര്‍മുസ് കടലിടുക്കായിരുന്നു പ്രധാന വിഷയം.

ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ഇരുവരും വ്യക്തമാക്കി. എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

“എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു ഫോണ്‍ കോള്‍ ലഭിച്ചു. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തില്‍ കൈവരിച്ച ഗണ്യമായ പുരോഗതിയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. എല്ലാ മേഖലകളിലും നമ്മുടെ സമഗ്രവും തന്ത്രപരവുമായ ആഗോള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതിനോടൊപ്പം ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയായി,” പ്രധാനമന്ത്രിയുടെ പോസ്റ്റില്‍ പറയുന്നു.

മോദിയുടെ എക്‌സ് പോസ്റ്റ്‌

അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തെയും ട്രംപ് മോദിയെ ഫോണ്‍ വിളിച്ചിരുന്നു. എത്രയും വേഗം പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും സംഘര്‍ഷം ലഘൂകരിക്കണമെന്നും പറഞ്ഞ മോദി എല്ലാത്തിലും ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.

Also Read: Iran War: ഹോര്‍മുസില്‍ യുഎസ് ഉപരോധം ആരംഭിച്ചു; ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഹോര്‍മുസ് വഴി കടന്നുപോകുന്നതിന് ഇറാന്‍ ശത്രുരാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ലോകരാജ്യങ്ങളെ തന്നെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ യുഎസും ഇറാനും തമ്മില്‍ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പാകിസ്ഥാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ഇറാന്‍ തീരത്തേക്കും വരുന്നതും തിരികെ പോകുന്നതുമായ കപ്പലുകളെ ആക്രമിക്കുമെന്ന നിലപാടിലാണ് യുഎസ്.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം