Iran War: ഹോര്‍മുസ് തുറന്നിരിക്കും, ആണവായുധ പ്രയോഗമൊന്നും വേണ്ട; ആത്മവിശ്വാസത്തില്‍ ട്രംപ്

Donald Trump Signals Possible Hormuz Strait Opening Amid Iran US Negotiations: തങ്ങളെ കളിപ്പിക്കാനാണ് ഇറാനികള്‍ ശ്രമിക്കുന്നതെങ്കില്‍ അമേരിക്ക തക്കതായ മറുപടി നല്‍കുമെന്ന് ജെഡി വാന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇസ്ലാമബാദില്‍ വെച്ച് സമാധാനപരമായ ചര്‍ച്ചകള്‍ നടക്കുമെന്നും കരാര്‍ ഉണ്ടാക്കുക എന്നത് ശ്രമകരമായ കാര്യമായിരിക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

Iran War: ഹോര്‍മുസ് തുറന്നിരിക്കും, ആണവായുധ പ്രയോഗമൊന്നും വേണ്ട; ആത്മവിശ്വാസത്തില്‍ ട്രംപ്

ഡൊണാൾഡ് ട്രംപ്

Published: 

11 Apr 2026 | 06:27 AM

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് വൈകാതെ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധം വേണ്ടെന്നും അക്കാര്യം 99 ശതമാനം ഉറപ്പാണെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് യാന്ത്രികമായി തന്നെ തുറക്കും, അത് വളരെ വേഗത്തില്‍ നടപ്പാക്കാനാണ് ലക്ഷ്യമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് മറുപടി പറഞ്ഞു. ഇറാന്‍-യുഎസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.

പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുന്നതിനായുള്ള ചര്‍ച്ചകള്‍ ഇസ്ലാമബാദില്‍ വെച്ച് നടത്തുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പാകിസ്ഥാനിലെത്തി. 2011ന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ വൈസ് പ്രസിഡന്റ് പാകിസ്ഥാനിലേക്ക് വരുന്നത്. വാന്‍സിനോടൊപ്പം ട്രംപിന്റെ മരുമകന്‍ ജറീദ് കഷ്‌നറും പ്രത്യേക പ്രതിനിധ സ്റ്റീവ് വിറ്റ്‌കോഫുമുണ്ട്.

പാര്‍ലമെന്ററി സ്പീക്കര്‍ ബാഖിര്‍ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ഇറാന്റെ സംഘത്തിലുള്ളത്. തങ്ങളെ കളിപ്പിക്കാനാണ് ഇറാനികള്‍ ശ്രമിക്കുന്നതെങ്കില്‍ അമേരിക്ക തക്കതായ മറുപടി നല്‍കുമെന്ന് ജെഡി വാന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇസ്ലാമബാദില്‍ വെച്ച് സമാധാനപരമായ ചര്‍ച്ചകള്‍ നടക്കുമെന്നും കരാര്‍ ഉണ്ടാക്കുക എന്നത് ശ്രമകരമായ കാര്യമായിരിക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

അമേരിക്ക സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ പിന്നോട്ട് പോയിട്ടില്ല. ലെബനനിലെ സൈദ, നബാത്തിയ ജില്ലകളിലും തെക്കന്‍ മേഖലകളിലും ഇസ്രായേല്‍ കഴിഞ്ഞ ദിവസവും വ്യോമാക്രമണം നടത്തി. ബെയ്‌റൂട്ടില്‍ നിന്ന് നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നടത്തുകയും ചെയ്യുന്നുണ്ട്.

Also Read: Iran vs Kuwait: വെടിനിര്‍ത്തലിലും കാര്യമില്ല? ഇറാന്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തുന്നു; ആരോപണവുമായി കുവൈത്ത്‌

അതേസമയം, നിലവില്‍ ഹോര്‍മുസ് വഴി പ്രതിദിനം 15 കപ്പലുകള്‍ മാത്രമാണ് കടത്തിവിടുന്നത്. ഇറാനും അമേരിക്കയും തമ്മില്‍ താത്കാലിക വെടിനിര്‍ത്തലിലേക്ക് എത്തിയെങ്കിലും കപ്പല്‍ ഗതാഗതത്തിന് വാഷിങ്ടണിന് മുന്നില്‍ ഹോര്‍മുസ് തുറന്നിട്ടില്ല. ഇറാന്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഉള്‍പ്പെടെ അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതവും, യുദ്ധം പരിപൂര്‍ണമായി അവസാനിക്കുകയും ചെയ്യുകയുള്ളൂ.

Follow Us
Related Stories
ഗൾഫിലെ CIA രഹസ്യകേന്ദ്രങ്ങളിൽ ഇറാന്റെ കിറുകൃത്യം അ‌ടിയെത്തി; റഷ്യയുടെ കൊമേറ്റ-M -നെ സംശയിച്ച് യുഎസ്
Iran-US Conflict: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടര്‍ന്ന് യുഎസ്; കുവൈറ്റില്‍ ഡ്രോണ്‍ മഴ
Dubai Trip Planning: ദുബായിലേക്ക് ഒരു യാത്ര പോയാലോ? നോമിനേറ്റ് ചെയ്താൽ പ്രവാസികൾക്കും വമ്പൻ നേട്ടം; കൂടുതൽ അറിയൂ !
Generic Drug Tariff: ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ; ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ ബാധിക്കും
Iran-US Conflict: ആണവ ശേഖരം ഒളിപ്പിച്ച് ഇറാന്‍, പിക്കാകസിലേക്ക് മാറ്റി; 11ാം രാത്രിയും യുഎസ് ആക്രമണം
ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി