പാസ്‌പോർട്ട് പൗരത്വ രേഖയോ? വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
Passport Not a Citizenship Document: MEA Explains the Rules Amid Ongoing Debate: വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ പാസ്‌പോർട്ട് പൗരത്വ രേഖയായി ഉപയോഗിക്കാനാകുമോ എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മാത്രമുള്ള രേഖയാണ് ഇതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഉദ്യോഗസ്ഥരുടെ ഈ പരാമർശം വലിയ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു
ന്യൂഡൽഹി: പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയായി കണക്കാക്കാമോ എന്ന ചർച്ചകൾക്കിടെ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ സർക്കാർ നൽകുന്ന യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്നും, കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഇത് അനുവദിക്കുന്നതെന്നുമാണ് വിദേശകാര്യ മാന്ത്രാലയത്തിൻ്റെ വിശദീകരണം. വാർത്താ സമ്മേളനത്തിനിടെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
1967-ലെ പാസ്‌പോർട്ട് നിയമപ്രകാരമാണ് സർക്കാർ പാസ്‌പോർട്ട് അനുവദിക്കുന്നത്. ഇന്ത്യൻ പൗരന്മാരുടെ വിദേശയാത്രകൾ കൃത്യമായി നിയന്ത്രിക്കുന്നതിനും സുഗമമാക്കുന്നതിനുമായി നൽകുന്ന യാത്രാ രേഖയാണിതെന്നും. കർശന പരിശോധനകൾ ഉൾപ്പെടുന്ന നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് പാസ്പോർട്ട് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“1967-ലെ പാസ്‌പോർട്ട് നിയമം, 1980-ലെ പാസ്‌പോർട്ട് ചട്ടങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ പൗരന്മാർക്കോ മറ്റേതെങ്കിലും വ്യക്തികൾക്കോ പാസ്‌പോർട്ട് നൽകുന്നത്. നിലവിൽ രാജ്യത്തെ എട്ട് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് പാസ്‌പോർട്ട് ഉള്ളത്,” രൺധീർ ജയ്‌സ്വാൾ വിശദീകരിച്ചു.
ജൂൺ 24 ന് നടന്ന പാസ്‌പോർട്ട് സേവാ ദിവസിൽ പാസ്‌പോർട്ട് എന്നത് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖയല്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇത് രാജ്യത്താകമാനം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. പാസ്പോർട്ട് പൗരത്വ രേഖയല്ലെങ്കിൽ, പൗരത്വം തെളിയിക്കുന്ന രേഖ ഏതാണെന്ന് വ്യക്തമാക്കണം എന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. എന്നാൽ എന്താണ് അടിസ്ഥാന പൗരത്വ രേഖയായി പരിഗണിക്കുന്ന ർന്ന കാര്യത്തിൽ അധികൃതർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.
Also Read: സോപ്പുപൊടിയും പാമോയിലും കലർത്തി വ്യാജ പാൽ; 2.3 കോടിലിറ്റർ പിടിച്ചെടുത്തു
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ പാസ്‌പോർട്ട് പൗരത്വ രേഖയായി ഉപയോഗിക്കാനാകുമോ എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മാത്രമുള്ള രേഖയാണ് ഇതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഉദ്യോഗസ്ഥരുടെ ഈ പരാമർശം വലിയ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മന്ത്രാലയം നേരിട്ട് വിശദീകരണം നൽകിയിരിക്കുന്നത്.
പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 20 പ്രകാരം, പൊതുതാൽപ്പര്യം മുൻനിർത്തി ഇന്ത്യൻ പൗരന്മാരല്ലാത്തവർക്കും പാസ്‌പോർട്ട് നൽകാൻ സർക്കാരിന് അധികാരമുണ്ട്. എന്നണ് ചട്ടങ്ങൾ വ്യക്തമാക്കുന്നത്. അഭയാർത്ഥികളായി രാജ്യത്ത് കഴിയുന്നവർക്ക് ഉൾപ്പടെ വിദേശത്തേക്ക് യാത്ര ചെയ്യാൻ പ്രത്യേക സാഹചര്യങ്ങളിൽ പാസ്പോർട്ട് അനുവദിക്കാറുണ്ടെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പൗരന്മാർ അല്ലാത്തവർക്ക് പ്[ആസ്പോർട്ട് നൽകുമോ എന്ന് ചോദ്യങ്ങൾ ഉയർഞ്ഞതോടെയായിരുന്നു ഇത്.
English Summary
Amid debates over using the Indian passport as proof of citizenship, the Ministry of External Affairs (MEA) clarified that it is primarily a government-issued travel document. MEA spokesperson Randhir Jaiswal stated that passports are issued under the 1967 Passports Act after strict verification to regulate citizens’ international travel. This clarification follows controversy and opposition criticism after officials recently noted that passports are meant to facilitate travel rather than establish citizenship.