Japan Earthquake Tsunami 2026: ഭൂചലനത്തിനു പിന്നാലെ ജപ്പാനിൽ ആഞ്ഞടിച്ച് സുനാമിത്തിര, ബുള്ളറ്റ് ട്രെയിൻ സർവീസ് നിർത്തിവെച്ചു

Tsunami Waves Reported in Japan : കുജി തുറമുഖത്ത് 80 സെന്റീമീറ്ററും മറ്റ് പ്രധാന തുറമുഖങ്ങളിൽ 40 സെന്റീമീറ്ററോളം ഉയരത്തിലും തിരമാലകൾ ആഞ്ഞടിച്ചു. ജപ്പാൻ മെട്രോളജിക്കൽ ഏജൻസി തീരദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതി ഗതികൾ നേരിടാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര എമർജൻസി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. സുരക്ഷ കണക്കിലെടുത്ത് ടോക്യോയ്ക്കും അമോറിക്കുമിടയിലുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.

Japan Earthquake Tsunami 2026: ഭൂചലനത്തിനു പിന്നാലെ ജപ്പാനിൽ ആഞ്ഞടിച്ച് സുനാമിത്തിര, ബുള്ളറ്റ് ട്രെയിൻ സർവീസ് നിർത്തിവെച്ചു

Tsunami Waves Reported In Japan

Edited By: 

Arun Nair | Updated On: 20 Apr 2026 | 06:31 PM

ടോക്യോ: റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ജപ്പാനിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. കുജി തുറമുഖത്ത് 80 സെന്റീമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4. 53-നാണ് ഭൂചലനം അനുഭവപ്പെട്ടത്. വടക്കൻ ജപ്പാനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

കുജി തുറമുഖത്ത് 80 സെന്റീമീറ്ററും മറ്റ് പ്രധാന തുറമുഖങ്ങളിൽ 40 സെന്റീമീറ്ററോളം ഉയരത്തിലും തിരമാലകൾ ആഞ്ഞടിച്ചു. ജപ്പാൻ മെട്രോളജിക്കൽ ഏജൻസി തീരദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതി ഗതികൾ നേരിടാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര എമർജൻസി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.

Also Read  – വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്‌

ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ കർശന നടപടി സ്വീകരിച്ചു. നിലവിൽ പ്രവർത്തന രഹിതമായ ഒനാഗാവ ആണവനിലയത്തിലും ടോക്യോ ഇലക്ട്രിക് പവർ കമ്പനിയുടെ കീഴിലുള്ള മറ്റ് പ്ലാന്റുകളിലും പരിശോധനകൾ തുടരുകയാണ്. തീരദേശ മേഖലകളിൽ നിന്നും പുഴയോരങ്ങളിൽ നിന്നും ഉടനടി ഉയർന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിതമായ എന്നാണ് അധികൃതരുടെ നിർദ്ദേശം.

മുന്നറിയിപ്പ്

സമുദ്ര നിരപ്പിൽ നിന്ന് വെറും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിനെത്തുടർന്ന് ഹോക്കൈഡോ, അമോറി, ഇവാട്ടെ പ്രവിശ്യകളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇവാട്ടെ, ഹോക്കൈഡോ തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും തിരമാലകൾ കരയിലേക്ക് എത്തിത്തുടങ്ങിയതായാണ് റിപ്പോർട്ട്. ഹാച്ചിനോഹെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്.

ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു

ഭൂചലനത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജപ്പാനിലെ അതിവേഗ റെയിൽ ശൃംഖലയായ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. ടോക്യോയ്ക്കും അമോറിക്കുമിടയിലുള്ള സർവീസുകളാണ് പ്രധാനമായും നിർത്തിവെച്ചിരിക്കുന്നത്. വടക്കൻ ജപ്പാനെ ബന്ധിപ്പിക്കുന്ന മറ്റ് ചില ലൈനുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വാർത്താ ഏജൻസി പങ്കുവെച്ച ദൃശ്യങ്ങൾ

Follow Us
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ
ചോറിനൊപ്പം പപ്പായ അച്ചാറായാലോ, സിംപിളല്ലേ...
പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്