AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

News9 Global Summit : TV9ൻ്റെ രണ്ടാമത് ആഗോള സമ്മിറ്റ്; ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ദുബായ്

News9 Global Summit 2025 Dubai: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തികവും സാമൂഹികപരമായ കൈക്കോർക്കലിന് ശക്തി പകരുക എന്ന ലക്ഷ്യംവെച്ചാണ് ന്യൂസ്9 ഗ്ലോബൽ സമ്മിറ്റ് ദുബായിൽ വെച്ച് സംഘടിപ്പിക്കുന്നത്. സർക്കാർതലം മുതൽ ബോളിവുഡ് മേഖലയിൽ നിന്നുള്ളവരാണ് ഈ ആഗോള സമ്മിറ്റിൽ പങ്കെടുക്കാൻ വരുന്നത്.

News9 Global Summit : TV9ൻ്റെ രണ്ടാമത് ആഗോള സമ്മിറ്റ്; ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ദുബായ്
News9 Global Summit Dubai 2025Image Credit source: TV9 Network
jenish-thomas
Jenish Thomas | Updated On: 18 Jun 2025 18:14 PM

ടിവി നെറ്റ്വർക്ക് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആഗോള സമ്മിറ്റിന് ദുബായ് വേദിയാകുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തെ ഒന്നും കൂടി ആട്ടിഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസ്9 ഗ്ലോബൽ സമ്മിറ്റ് നാളെ ജൂൺ 19-ാം തീയതി ദുബായിൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ യുറോപ്യൻ രാജ്യമായ ജർമനിയിൽ വെച്ചായിരുന്നു ടിവ9 ആഗോള സമ്മിറ്റ് സംഘടിപ്പിച്ചത്. ഇതിൻ്റെ വിജയത്തുടർച്ചയായിട്ടാണ് രണ്ടാം പതിപ്പിന് ദുബായ് വേദിയാകുന്നത്.

സമൃദ്ധിക്കും പുരോഗതിക്കുമുള്ള ഇന്ത്യ-യുഎഇ പങ്കാളിത്തം എന്ന ആശയത്തെ ആസ്പദമാക്കിയതാണ് ആഗോള സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള രാഷ്ട്രീയ പ്രമുഖർ, വ്യാപരമേഖലയിലെ പ്രധാനികൾ, സാങ്കേതിക വിദഗ്ധർ, ബോളിവുഡ് സെലിബ്രേറ്റികൾ, ഇൻഫ്ലുവെൻസേഴ്സ് തുടങ്ങിയവർ ഈ സമ്മിറ്റിൻ്റെ ഭാഗമാകും. കേന്ദ്ര പെട്രോളീയം മന്ത്രി ഹർദീപ് സിങ് പുരിയാണ് സമ്മിറ്റിനെ പ്രധാനമായും അഭിസംബോധന ചെയ്യുക. അബുദാബിയിലെ ഹൈദവ ക്ഷേത്രമായ ബിഎപിഎസിലെ സന്യാസി ശ്രേഷ്ഠനായ സ്വാമിനാരയൺ സൻസ്ത ഇന്ത്യയും യുഎഇയും തമ്മിലുള്ള ആത്മീയ ബന്ധത്തെക്കുറിച്ച് സംസാരിക്കും. യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സൺജെയ് സുധിർ സമ്മിറ്റിൻ്റെ ഭാഗമാകും.

ആഗോളതലത്തിലുള്ള ഇന്ത്യയുടെ പ്രധാന പങ്കാളികളുമായി തന്ത്രപരവും വ്യാപാരപരവുമായ ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഈ സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നത്. അതിര്ത്തി കടന്നുള്ള സഹകരണം പരിപോഷിപ്പിക്കുന്നതിലും ഇന്ത്യ-യുഎഇ ബന്ധത്തിന്റെ ചലനാത്മകത ഉയര്ത്തിക്കാട്ടുന്നതിലും പരിപാടിയുടെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് ടിവി 9 നെറ്റ്വര്ക്ക് എംഡിയും സിഇഒയുമായ ബരുൺ ദാസ് സന്തോഷം പ്രകടിപ്പിച്ചു.

“ജർമ്മനിയിലെ ഞങ്ങളുടെ ആദ്യ ആഗോള സമ്മിറ്റിൻ്റെ വിജയത്തുടർച്ച, നൂതനാശയങ്ങളുടെയും വാണിജ്യത്തിന്റെയും അഭിവൃദ്ധി പ്രാപിക്കുന്ന രാജ്യമായ യുഎഇയിലേക്ക് ന്യൂസ് 9 ആഗോള സമ്മിറ്റ് കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. സുസ്ഥിര പുരോഗതിയെ നയിക്കുന്ന അർത്ഥവത്തായ, അതിർത്തി കടന്നുള്ള പങ്കാളിത്തം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ ഈ സമ്മിറ്റിലൂടെ പ്രതിഫലിക്കുന്നു. ഇന്ത്യയും യുഎഇയും തമ്മിൽ ഊർജ്ജസ്വലമായ ബന്ധമാണുള്ളതെന്നും ചർച്ചകൾക്കും സഹകരണത്തിനുമുള്ള നിർണായക ഇടമായിരിക്കും ഈ സമ്മിറ്റ്” ടിവി9 നെറ്റ് വര് ക്ക് എംഡിയും സിഇഒയുമായ ബരുൺ ദാസ് പറഞ്ഞു

ഉഭയകക്ഷി ബന്ധത്തിന്റെ നിര്ണായക സ്തംഭങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉന്നതതല പാനല് ചര്ച്ചകളാണ് ഉച്ചകോടിയുടെ അജണ്ടയില് നിറഞ്ഞിരിക്കുന്നത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര് (സിഇപിഎ), ഇന്ത്യ-മിഡില് ഈസ്റ്റ്-യൂറോപ്പ് കോറിഡോര് (ഐഎംഇസി), താരിഫ് വെല്ലുവിളികള് പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങള്, അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്ട്ടപ്പ് ഇക്കോസിസ്റ്റം, ആര്ട്ടിഫിഷ്യല് ഇന്റലിജന്സിലെ പുരോഗതി, നിരന്തരം വളരുന്ന സാംസ്കാരിക കൈമാറ്റം എന്നിവയാണ് പ്രധാന വിഷയങ്ങൾ.

ബോളിവുഡ് താരങ്ങളായ സുനിൽ ഷെട്ടി, ടെലിവിഷൻ നിർമാതാവ് ഏക്താ കപൂർ, നടി നർഗീസ് ഫക്രി തുടങ്ങിയ പ്രമുഖരും സമ്മിറ്റി പങ്കെടുക്കും. യുഎഇ മാധ്യമമായ ഖലീജ് ടൈംസാണ് പരിപാടിയുടെ മീഡിയ പാർട്ട്ണെർ, അബുദാബി ആസ്ഥാനമായിട്ടുള്ള ഇന്ത്യൻ പീപ്പിൾസ് ഫോറമാണ് ഡയസ്പോറ പാർട്ട്ണെർ