AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Amnesty: പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത പ്രവാസികൾക്കെതിരായ നടപടി ആരംഭിച്ച് യുഎഇ; കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ

Harsh Measures Against Those Who Ignored UAE Amnesty: പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത പ്രവാസികൾക്കെതിരെ നടപടി ആരംഭിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.

UAE Amnesty: പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത പ്രവാസികൾക്കെതിരായ നടപടി ആരംഭിച്ച് യുഎഇ; കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ
യുഎഇ പൊതുമാപ്പ്Image Credit source: Social Media
abdul-basith
Abdul Basith | Published: 24 Jul 2025 09:29 AM

പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത പ്രവാസികൾക്കെതിരായ നടപടി ആരംഭിച്ച് യുഎഇ. തടവ് ശിക്ഷ, ബ്ലാക്ക്‌ലിസ്റ്റിങ് തുടങ്ങി ഗുരുതര പ്രത്യാഘാതങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത പലരും തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ. തെറ്റായ വിവരങ്ങളും പ്രതീക്ഷകളും നൽകി പലരും ഇവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിദഗ്ദരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

“ഒരുപാട് ആളുകൾക്ക് പ്രശ്നങ്ങളുണ്ട്. അവർ പൊതുമാപ്പിനെ ഗൗരവമായി എടുത്തില്ല. ഇപ്പോഴും വീസ ഇല്ലാതെ കഴിയുന്നവരുണ്ട്. സർക്കാർ അവർക്ക് നാല് മാസത്തെ സമയം നൽകിയതാണ്, ഡിസംബർ 31 വരെ. പക്ഷേ, അവർ അത് കഴിഞ്ഞും രാജ്യത്ത് തുടർന്നു. ഇനി ഇത്തരക്കാർക്ക് വൻ പിഴത്തുക അടയ്ക്കേണ്ടിവരും.”- അറേബ്യൻ ബിസിനസ് സെൻ്ററിലെ ഓപ്പറേഷൻസ് മാനേജർ ഫിറോസ് ഖാൻ പറഞ്ഞു.

Also Read: Sleeping Prince: 20 വർഷത്തെ കോമ അവസാനിച്ചു; സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ മരണപ്പെട്ടതായി സ്ഥിരീകരണം

കഴിഞ്ഞ വർഷം സെപ്തംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് യുഎഇ പൊതുമാപ്പ് അനുവദിച്ചത്. ആദ്യം ഒക്ടോബർ 31 വരെയായിരുന്നു കാലാവധി. പിന്നീട് ഡിസംബർ വരെ കാലാവധി നീട്ടുകയായിരുന്നു.

വീസ കാലാവധി കഴിഞ്ഞവർക്ക് നിയമക്കുരുക്കുകളില്ലാതെ വീസ പുതുക്കി രാജ്യത്ത് തുടരാനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രേഖകൾ ഇല്ലാത്തവർക്ക് പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനും കാലാവധി കഴിഞ്ഞവർക്ക് രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും പൊതുമാപ്പ് സഹായകമായിരുന്നു. ഇത് പലരും പ്രയോജനപ്പെടുത്തുകയും ചെയ്തു. നിരവധി പേരാണ് എംബസികളിലെത്തി പൊതുമാപ്പ് ഉപയോഗിച്ചത്.