UAE: പുതുവർഷത്തിലും അവധി കൊഴുപ്പിക്കാം; എല്ലാ ജീവനക്കാർക്കും പെയ്ഡ് ഹോളിഡേ പ്രഖ്യാപിച്ച് യുഎഇ

New Year Holiday In UAE: പുതുവർഷത്തിൽ തൊഴിലാളികൾക്ക് ഒരു ദിവസത്തെ പെയ്ഡ് ഹോളിഡേ പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും പൊതുമേഖലയിലെ ജീവനക്കാർക്കും അവധി ലഭിക്കും.

UAE: പുതുവർഷത്തിലും അവധി കൊഴുപ്പിക്കാം; എല്ലാ ജീവനക്കാർക്കും പെയ്ഡ് ഹോളിഡേ പ്രഖ്യാപിച്ച് യുഎഇ

പ്രതീകാത്മക ചിത്രം

Published: 

17 Jun 2025 | 02:32 PM

പുതുവർഷത്തിൽ തൊഴിലാളികൾക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. ഇസ്ലാമിക കലണ്ടറായ ഹിജ്റ കലണ്ടർ പ്രകാരമുള്ള പുതുവർഷത്തിലാണ് അധികൃതർ ഒരു ദിവസത്തെ പ്രത്യേക അവധി പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാർക്കും പൊതുമേഖലയിലെ ജീവനക്കാർക്കും ഈ മാസം 27ന് അവധിയായിരിക്കും.

പെയ്ഡ് ഹോളിഡേ ആണ് ഈ ദിവസം ജീവനക്കാർക്ക് ലഭിക്കുക. ഹിജ്റ വർഷം 1447ൻ്റെ തുടക്കമാണ് മുഹറം ഒന്ന്. ഈ വർഷത്തെ മുഹറം ഒന്ന് ജൂൺ 27, വെള്ളിയാഴ്ചയാണ്. ഈ ദിവസം ജീവനക്കാർക്കൊക്കെ അവധി ലഭിക്കും. ചില ജീവനക്കാർക്ക് ശനിയാഴ്ച അവധിയാണ്. ഇതിനൊപ്പം ഞായറാഴ്ചയിലെ പൊതു അവധി കൂടി പരിഗണിക്കുമ്പോൾ ഇവർക്ക് മൂന്ന് ദിവസം വീണ്ട വീക്കെൻഡ് അവധി ലഭിക്കും. ജൂൺ 30നാവും ഇവരുടെ ജോലി പുനരാരംഭിക്കുക.

പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാർക്ക് ഒരേ പരിഗണനയും അവധിയും നൽകുന്നതിൻ്റെ ഭാഗമായാണ് അധികൃതർ പുതുവർഷാവധി പ്രഖ്യാപിച്ചത്. രാജ്യത്ത് ഏകീകൃതമായ അവധി നയമാണ് ഇപ്പോൾ ഉള്ളത്. ഇതിൻ്റെ ഭാഗമായി എല്ലാ ഒഴിവുദിവസങ്ങളും അവധികളും ജീവനക്കാർക്ക് ഒരുപോലെയാവും.

ചാന്ദ്രദർശനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹിജ്റ മാസങ്ങൾ കണക്കാക്കുന്നത്. മുഹറമാണ് ഹിജ്റ കലണ്ടറിലെ ആദ്യ മാസം. ദുൽ ഹജ്ജ് അവസാനത്തെ മാസം. ദുൽ ഹജ്ജിലാണ് ഹജ്ജ് കർമ്മം.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്