Eid Al Fitr: ഇക്കൊല്ലത്തെ ചെറിയ പെരുന്നാളും ബലി പെരുന്നാളും ഏതൊക്കെ തീയതികളിൽ?; യുഎഇ ജ്യോതിശാസ്ത്ര സംഘടന പറയുന്നതിങ്ങനെ
UAE Eid Al Fitr and Eid Al Adha Dates: യുഎഇയിലെ ചെറിയ പെരുന്നാൾ, ബലി പെരുന്നാൾ തീയതികൾ പ്രഖ്യാപിച്ച് രാജ്യത്തെ ജ്യോതിശാസ്ത്ര സംഘടന. ഇക്കൊല്ലം റമദാൻ മാസം 30 പൂർത്തിയാവുമെന്നാണ് സംഘടന പറയുന്നത്. അങ്ങനെയെങ്കിൽ ഏപ്രിൽ ഒന്നിനാവും യുഎഇയിൽ ചെറിയ പെരുന്നാൾ.

ഇക്കൊല്ലത്തെ ചെറിയ പെരുന്നാളും ബലി പെരുന്നാളും ഏതൊക്കെ തീയതികളിലാവുമെന്നറിയിച്ച് യുഎഇ ജ്യോതിശാസ്ത്ര സംഘടന. സംഘടന പറയുന്നതനുസരിച്ച് ഇക്കൊല്ലം യുഎഇയിൽ റമദാൻ 30 ദിവസമുണ്ടാവും. അങ്ങനെയെങ്കിൽ ഏപ്രിൽ 1 ചൊവ്വാഴ്ചയാവും യുഎഇയിൽ ചെറിയ പെരുന്നാൾ.
എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 29 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.58ന് ഷവ്വാൽ നിലാവ് പിറക്കുമെന്ന് അദ്ദേഹം പറയുന്നു. സൂര്യൻ അസ്തമിക്കാൻ ഏകദേശം മൂന്ന് മണിക്കൂർ കൂടിയാവും ആ സമയത്ത് വേണ്ടത്. സൂര്യൻ അസ്തമിച്ച് അഞ്ച് മിനിട്ടിന് ശേഷം ചന്ദ്രനും അസ്തമിക്കും. അതുകൊണ്ട് തന്നെ അന്ന് നിലാവ് കാണുകയെന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാൽ പിറ്റേന്ന് റമദാൻ 30 പൂർത്തിയാക്കി മാർച്ച് 31നാവും ഷവ്വാൽ ഒന്ന്. അന്നാവും ചെറിയ പെരുന്നാൾ.
ദുൽ ഹജ്ജ് മാസത്തിൻ്റെ നിലാവ് മെയ് 27 രാവിലെ 7.02ന് കാണാൻ കഴിയുമെന്നും അൽ ജർവാൻ പറഞ്ഞു. ഈ നിലാവ് കാണാൻ കഴിയും. അതുകൊണ്ട് തന്നെ പിറ്റേന്ന്, മെയ് 28, ബുധനാഴ്ച ദുൽ ഹജ്ജ് ആരംഭിക്കും. ഇത് പരിഗണിക്കുമ്പോൾ ജൂൺ ആറ്, വെള്ളിയാഴ്ചയാവും ബലി പെരുന്നാൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Ramadan In UAE: ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ കലക്കും; യുഎഇയിൽ അവധി അഞ്ച് ദിവസം
ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് ഇത്തവണ യുഎഇയിലുള്ളവർക്ക് അഞ്ച് ദിവസത്തെ അവധി ലഭിക്കുമെന്നാണ് കണക്കുകൂടൽ. എപ്പോഴാണ് നിലാവ് കാണുന്നതെന്നതിനനുസരിച്ച് നാലോ അഞ്ചോ ദിവസമാവും അവധി. എന്നാൽ, എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റിയുടെ കണക്കുകൂട്ടലനുസരിച്ച് അഞ്ച് ദിവസത്തെ അവധി ആളുകൾക്ക് ലഭിക്കും.
റമദാൻ 29 ആയ മാർച്ച് 29, ശനിയാഴ്ച നിലാവ് കണ്ടാൽ റമദാൻ 29ന് അവസാനിക്കും. അങ്ങനെയെങ്കിൽ മാർച്ച് 30, ഞായറാഴ്ചയാവും പെരുന്നാൾ. അങ്ങനെയെങ്കിൽ മാർച്ച് 30 മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെ പെരുന്നാൾ അവധി ലഭിക്കും. മാർച്ച് 29, ശനിയാഴ്ചയിലെ അവധി കൂടി പരിഗണിച്ചാൽ ആകെ നാല് അവധി ദിവസങ്ങൾ ലഭിക്കും. എന്നാൽ, റമദാൻ 30 പൂർത്തീകരിച്ചാൽ അന്നും പിറ്റേന്നുള്ള മൂന്ന് ദിവസവും അവധിയാണ്. 29, ശനിയാഴ്ച കൂടി പരിഗണിക്കുമ്പോൾ ആകെ അഞ്ച് അവധി.