AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE: അബുദാബി വിമാനത്താവളം വഴി അഞ്ച് കിലോ കഞ്ചാവ് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

Man Arrested For Marijuna Smuggling: യുഎഇയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. അബു ദാബി സായിദ് വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരനാണ് പിടിയിലായത്.

UAE: അബുദാബി വിമാനത്താവളം വഴി അഞ്ച് കിലോ കഞ്ചാവ് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Abdul Basith
Abdul Basith | Published: 15 May 2025 | 02:53 PM

അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. അഞ്ച് കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരനെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പോർട്സ് അധികൃതർ പിടികൂടിയത്. യാത്രക്കാരൻ്റെ ലഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇക്കാര്യം ഫെഡറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.

കസ്റ്റംസ് പരിശോധനയ്ക്കിടെ യാത്രക്കാരൻ്റെ ലഗേജിൽ സംശയം തോന്നിയതിനെ തുടർന്നാണ് അധികൃതർ ഇത് പരിശോധിച്ചത്. എയർപോർട്ട് സ്കാനിംഗിനിടെ ലഗേജിനുള്ളിൽ അസാധാരണ വസ്തു കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ വിശദമായി പരിശോധിക്കുകയായിരുന്നു. കെ9 കസ്റ്റംസ് ഡോഗ് ഉൾപ്പെടെയുള്ള ടീമാണ് പരിശോധന നടത്തിയത്.പരിശോധനയ്ക്കിടെ ലഗേജിനുള്ളിൽ കഞ്ചാവ് കണ്ടെത്തി. പ്രതിയെപ്പറ്റിയുള്ള സൂചനകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഏത് രാജ്യക്കാരനാണെന്നുള്ള വിവരങ്ങളും ലഭ്യമല്ല.

സമൂഹത്തിലെ സുരക്ഷിതത്വം വർധിപ്പിക്കാനാണ് ഇത്തരത്തിൽ പരിശോധനകൾ നടത്തുന്നതെന്നും ഇത് രാജ്യത്തിൻ്റെ പൊതുവായ നിലപാടാണെന്നും അധികൃതർ അറിയിച്ചതായി ഖലീജ് ടൈംസ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് പിടികൂടാനായി നൂതനമായ സാങ്കേതികവിദ്യങ്ങൾ ഉപയോഗിക്കുമെന്നും അധികൃതർ പറഞ്ഞു.

യുഎഇയിലെ നിയമമനുസരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നതും കടത്തുന്നതും വിൽക്കുന്നതും വാങ്ങുന്നതുമൊക്കെ ഗുരുതരമായ കുറ്റകൃത്യമാണ്. മയക്കുമരുന്ന് കടത്തുന്ന പ്രതികൾക്ക് നാല് വർഷം വരെയാണ് തടവ് ശിക്ഷ. പ്രതികൾ ഇതര രാജ്യക്കാരാണെങ്കിൽ ഇവരെ നാടുകടത്തുകയും ചെയ്തു.