UAE Traffic: ജൂലായ് 26 മുതൽ ദുബായിലെ പ്രധാനപ്പെട്ട റോഡ് അടയ്ക്കുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ
Temporary Road Closure In Dubai: ദുബായിലെ താത്കാലിക ട്രാഫിക് പരിഷ്കാരത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയിച്ച് അധികൃതർ. താത്കാലികമായി റോഡ് അടയ്ക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ജൂലായ് 26 മുതൽ ദുബായിലെ പ്രധാനപ്പെട്ട റോഡ് താത്കാലികമായി അടയ്ക്കുകയാണെന്ന മുന്നറിയിപ്പ് നൽകി അധികൃതർ. എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റ്സ് റോഡിലുള്ള അൽ ബാദിയ ജംഗ്ഷനിലെ അൽ ജമിയ റോഡും അൽ മുസവ്വദ് റോഡും അടയ്ക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: Dubai: ഇനി മാളുകളിൽ നിന്നും വർക്കൗട്ട് ചെയ്യാം; ‘ദുബായ് മല്ലത്തോൺ’ അവതരിപ്പിച്ച് അധികൃതർ
സ്ഥലത്ത് നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ കാരണമാണ് താത്കാലികമായി റോഡ് അടയ്ക്കാൻ തീരുമാനിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. ജൂലായ് 26, ശനിയാഴ്ച പുലർച്ചെ ഒരു മണി മുതൽ ജൂലായ് 28 തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെ റോഡ് അടച്ചിടും. ഈ സമയത്ത് ഗതാഗതം മലിഹ റോഡിലെ അൽ ഹൂഷി പാലം വഴി തിരിച്ചുവിടും. റോഡ് അടയ്ക്കുന്നത് പരിഗണിച്ച് യാത്രകൾ തീരുമാനിക്കണം. റോഡ് അടയ്ക്കലിനെപ്പറ്റിയും റൂട്ട് തിരിച്ചുവിടുന്നതിനെപ്പറ്റിയുമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടാവുന്ന അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയാണെന്നും അധികൃതർ പറഞ്ഞു.