UAE Weather: യു.എ.ഇയിൽ വീണ്ടും ചൂട് കനക്കുന്നു; താപനില 44 ഡിഗ്രി സെൽഷ്യസിലെത്തും, രാത്രിയിൽ കനത്ത മൂടൽമഞ്ഞിനും സാധ്യത

Motorists Warned of Poor Visibility as Humidity and Fog Rise in UAE: രാത്രിയാകുന്നതോടെ താപനിലയ്ൽ കുറവ് അനുഭവപ്പെടും., അബുദാബിയിൽ രാത്രിയിലെ താപനില 29 ഡിഗ്രി സെൽഷ്യസായും, ദുബായിൽ 30 ഡിഗ്രി സെൽഷ്യസായും കുറയും. ഷാർജയിലും ലിവയിലും രാത്രിയിലെ താപനില 26 ഡിഗ്രി സെൽഷ്യസിലെത്തും. അബുദാബി ദുബായ്, ഫുജൈറ എന്നിവിടങ്ങളിൽ അന്തരീഷ ഈർപ്പം 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്

UAE Weather: യു.എ.ഇയിൽ വീണ്ടും ചൂട് കനക്കുന്നു; താപനില 44 ഡിഗ്രി സെൽഷ്യസിലെത്തും, രാത്രിയിൽ കനത്ത മൂടൽമഞ്ഞിനും സാധ്യത

പ്രതീകാത്മക ചിത്രം

Published: 

18 Sep 2026 | 12:27 PM

അബുദാബി: യു.എ.ഇയിൽ വരും ദിവസങ്ങളിൽ താപനില ഗണ്യമായി ഉയർന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ലിവയിൽ താപനില 44 ഡിഗ്രി സെൽഷ്യൽ വരെ ഉയർന്നേക്കും. ദുബായിൽ 40 ഡിഗ്രി സെൽഷ്യസ് ആയിരിക്കും പരമാവധി താപനില. രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുമെന്നും, ഇതിൻ്റെ ഫലമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

സെപ്റ്റംബറ്റ് 18 മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് യു.എ.ഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക, ചില പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അബുദാബി, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, എന്നിവിടങ്ങളിൽ 41 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കാം. ഷാർജയിൽ 40 ഡിഗ്രി സെൽഷ്യസും, അജ്മാനിൽ 39 ഡിഗ്രി സെൽഷ്യസും, ഫുജൈറയിൽ 38 ഡിഗ്രി സെൽഷ്യസുമായിരിക്കും ഉയർന്ന താപനില. അൽ ഐനിൽ 43 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് പ്രതീക്ഷിക്കുന്നത്.

Also Read: ഷാർജയെയും ദുബായിയെയും ബന്ധിപ്പിച്ച് പുതിയ ഗതാഗത ഇടനാഴി; യാത്രാ സമയം പകുതിയായി കുറയും

രാത്രിയാകുന്നതോടെ താപനിലയ്ൽ കുറവ് അനുഭവപ്പെടും., അബുദാബിയിൽ രാത്രിയിലെ താപനില 29 ഡിഗ്രി സെൽഷ്യസായും, ദുബായിൽ 30 ഡിഗ്രി സെൽഷ്യസായും കുറയും. ഷാർജയിലും ലിവയിലും രാത്രിയിലെ താപനില 26 ഡിഗ്രി സെൽഷ്യസിലെത്തും. അബുദാബി ദുബായ്, ഫുജൈറ എന്നിവിടങ്ങളിൽ അന്തരീഷ ഈർപ്പം 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലർച്ചെയുമായി തീരപ്രഡേശങ്ങളിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടും. ഇത് വാഹന യാത്രക്കാരുടെ കാഴ്ചപരിധിയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വേശിയേക്കാം. ചില അവസരങ്ങക്കിക് ഇത് 30 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ട്. അറബിക്കടലും ഒമാൻ ഉൾക്കടലും പൊതുവേ ശാന്തമായിരിക്കും. ശനി ഞായർ, തിങ്കൾ ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരും എന്നാണ് പ്രവചനം. ഈ ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും മൂടൽ മഞ്ഞ് ഉണ്ടാകുമെന്നും, ശക്തമായ കാറ്റിനോ കടൽ ക്ഷോഭത്തുനോ സധ്യതയില്ലെന്നും ദേശിയ കാലാവസ്ഥാ കേന്ദ്രം ;പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

English Summary

The UAE will experience a significant temperature rise, peaking at 44°C in Liwa and 40°C in Dubai. Rising overnight humidity will also trigger dense coastal fog, reducing visibility for motorists.

Loading...
Unable to load recommendations.
Follow Us
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു