High School Mass Shooting: യുഎസിലെ ഹൈസ്‌കൂളിൽ കൂട്ട വെടിവയ്പ്പ്: 4 പേർ മരിച്ചു, 12 പേർക്ക് പരിക്ക്
US Leland High School Mass Shooting, 4 Killed: സംഭവം നടക്കുമ്പോൾ ലീലാന്റ് ഹൈസ്കൂളിൽ ഹോംകമിംഗ് ഗെയിം ആഘോഷങ്ങൾ നടക്കുന്നതിനാൽ നഗരത്തിൽ പതിവിലും തിരക്കുണ്ടായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന വാർഷിക ആഘോഷമാണ് ഹോംകമിംഗ്.
വാഷിങ്ടൺ ഡി.സി.: യു.എസിലെ മിസിസിപ്പിയിലെ ലീലാന്റിൽ ശനിയാഴ്ച ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
അർദ്ധരാത്രിയോടടുത്താണ് ലീലാന്റിലെ പ്രധാന തെരുവിൽ വെടിവെപ്പുണ്ടായതെന്ന് ലീലാന്റ് മേയർ ജോൺ ലീ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരിൽ നാല് പേരെ വിമാനമാർഗം പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
സംഭവം നടക്കുമ്പോൾ ലീലാന്റ് ഹൈസ്കൂളിൽ ഹോംകമിംഗ് ഗെയിം ആഘോഷങ്ങൾ നടക്കുന്നതിനാൽ നഗരത്തിൽ പതിവിലും തിരക്കുണ്ടായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന വാർഷിക ആഘോഷമാണ് ഹോംകമിംഗ്.
സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലീലാന്റ് നഗരത്തിന്റെ വടക്ക് കിഴക്ക് ദിശയിൽ, സംസ്ഥാന തലസ്ഥാനമായ ജാക്സണിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.