Iran-US Conflict: എണ്ണവില കുതിച്ചുയരുന്നു; ഇറാനിയന്‍ കപ്പലുകളുടെ ഉപരോധം പിന്‍വലിച്ച് യുഎസ്

Middle East War Update: ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും കണക്കുക്കൂട്ടലുകള്‍ പിഴച്ചതായാണ് പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ പ്രതികരണം. ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെല്ലാം മരിച്ചാല്‍ ഇറാനികള്‍ ഭയവും നിരാശയും ഉണ്ടാകുമെന്നായിരുന്നു അവരുടെ ധാരണ. ഇതുവഴി ഇറാന്‍ കീഴടക്കി രാജ്യത്തെ വിഭജിക്കാമെന്ന മോഹം അവര്‍ക്കുണ്ടായിരുന്നു അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം.

Iran-US Conflict: എണ്ണവില കുതിച്ചുയരുന്നു; ഇറാനിയന്‍ കപ്പലുകളുടെ ഉപരോധം പിന്‍വലിച്ച് യുഎസ്

ഡൊണാൾഡ് ട്രംപ്

Updated On: 

21 Mar 2026 | 06:14 AM

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം തകര്‍ന്നത് ലോകത്തെ ഊര്‍ജ വിതരണം. ക്രൂഡ് ഓയില്‍ കുതിച്ചുയരാന്‍ തുടങ്ങിയതിന് പിന്നാലെ ഇറാനിയന്‍ കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക പിന്‍വലിച്ചു. മാര്‍ച്ച് 19 വരെ കപ്പലുകള്‍ എണ്ണ ഇറക്കുമതി ചെയ്യാമെന്ന് യുഎസ് ട്രഷറി അറിയിച്ചു. എന്നാല്‍ ക്യൂബ ഉത്തര കൊറിയ, യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള എണ്ണ കയറ്റുമതികള്‍ക്ക് ഇത് ബാധകമല്ല.

മാര്‍ച്ച് 20ന് മുമ്പ് കപ്പലുകളില്‍ കയറ്റിയ ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉത്പന്നങ്ങളും എത്തിക്കാന്‍ ഇറാനെ അനുവദിക്കുന്നുവെന്നാണ് ട്രഷറി പ്രസ്താവനയില്‍ പറയുന്നത്. യുദ്ധം അവസാനമില്ലാതെ തുടര്‍ന്നതോടെ ഇന്ധന വില റെക്കോഡ് വേഗത്തില്‍ ഉയരാന്‍ തുടങ്ങിയിരുന്നു.

ഇറാനുമായി ഉടന്‍ കരാറിന് ഇല്ലെന്ന സൂചനയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നുണ്ട്. തങ്ങള്‍ക്കാണ് യുദ്ധത്തില്‍ മേല്‍ക്കൈയെന്നും അതിനാല്‍ തന്നെ വെടിനിര്‍ത്തലിന്റെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും കണക്കുക്കൂട്ടലുകള്‍ പിഴച്ചതായാണ് പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ പ്രതികരണം. ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെല്ലാം മരിച്ചാല്‍ ഇറാനികള്‍ ഭയവും നിരാശയും ഉണ്ടാകുമെന്നായിരുന്നു അവരുടെ ധാരണ. ഇതുവഴി ഇറാന്‍ കീഴടക്കി രാജ്യത്തെ വിഭജിക്കാമെന്ന മോഹം അവര്‍ക്കുണ്ടായിരുന്നു അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം.

Also Read: ​​Iran-Israel Conflict: യുദ്ധം തുടരാൻ 20,000 കോടി ഡോളർ അനുവദിക്കണം; വൈറ്റ്ഹൗസിനോട് പെൻ്റഗണിൻ്റെ ആവശ്യം

അതേസമയം, തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ ഇറാന്‍ 10 ഡ്രോണുകളാണ് സൗദിയിലേക്ക് അയച്ചത്. ഇതെല്ലാം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?