AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

പാകിസ്ഥാനെതിരെ യുദ്ധമുണ്ടായാല്‍ ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് യുഎസ്; റിപ്പോര്‍ട്ട്

Big Claim US May Not Support India in War Against Pakistan: വെടിനിര്‍ത്തലിന് മുന്‍കൈയെടുത്തത് തങ്ങളാണെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. അമേരിക്കയുടെ ഈ ഇരട്ടത്താപ്പ് നയമാണ് പ്രതിരോധ സഹകരണത്തിനായി ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെ തിരഞ്ഞെടുക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതെന്ന് വിദഗ്ധ വിലയിരുത്തല്‍.

പാകിസ്ഥാനെതിരെ യുദ്ധമുണ്ടായാല്‍ ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് യുഎസ്; റിപ്പോര്‍ട്ട്
നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Updated On: 30 Mar 2026 | 09:58 AM

പാകിസ്ഥാനുമായി സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. അമേരിക്ക ഇന്ത്യയെ ഇക്കാര്യം അറിയിച്ചതായി സണ്‍ഡേ ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനിക സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ വിശ്വസ്തനായ പങ്കാളിയാകാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന വസ്തുതയാണ് ഇതുവഴി വ്യക്തമാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നു.

യുഎസിന്റെ ദേശീയ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അമേരിക്കയുടെ ഇന്തോ-പസഫിക് നയത്തിന്റെ കേന്ദ്രബിന്ദു തന്നെ ഇന്ത്യയാണ്. എന്നാല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യ പിന്തുണ പ്രതീക്ഷിക്കരുത്. കര്‍ശനമായ ദേശീയ മുന്‍ഗണനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമങ്ങള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓപ്പറേഷന്‍ സിന്ദൂരില്‍ പോലും ഇന്ത്യയെ പിന്തുണയ്ക്കാന്‍ അമേരിക്ക വിസമ്മതിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തലിന് മുന്‍കൈയെടുത്തത് തങ്ങളാണെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. അമേരിക്കയുടെ ഈ ഇരട്ടത്താപ്പ് നയമാണ് പ്രതിരോധ സഹകരണത്തിനായി ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെ തിരഞ്ഞെടുക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതെന്ന് വിദഗ്ധ വിലയിരുത്തല്‍.

ഇരട്ടത്താപ്പ് എന്നും ശക്തം

2019ല്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ പാകിസ്ഥാന് വേണ്ടി അമേരിക്ക തങ്ങളുടെ യുദ്ധവിമാനമായ എഫ് 16 ഫാല്‍ക്കണ്‍ വിന്യസിച്ചിരുന്നു. പാകിസ്ഥാന് നേരെയുള്ള ആക്രമണം ചെറുക്കാനും ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാണ് അമേരിക്ക ഈ വിമാനങ്ങള്‍ ഇസ്ലാമാബാദിന് നല്‍കിയത്. അതിനാല്‍ തന്നെ അമേരിക്കയുടെ സമ്മതമില്ലാതെ സംഘര്‍ഷ സമയത്ത് പാകിസ്ഥാന് ഒരിക്കലും അവ വിന്യസിക്കാനാകില്ല.

Also Read: Middle East Conflict: ചത്തിട്ടില്ലെടാ…മൊജ്തബ മരിച്ചിട്ടില്ല; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍

ചൈനയ്‌ക്കെതിരെയുള്ള ആയുധമായി അമേരിക്ക ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാകിസ്ഥാനെ കൈവിട്ടുകൊണ്ടുള്ള തന്ത്രങ്ങള്‍ക്ക് രാജ്യം തയാറല്ല. യുഎസിന്റെ നിലപാടുകളില്‍ ഇന്ത്യയ്ക്കും വലിയ വിശ്വാസ്യതയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

Follow Us