US New Tariffs : ഇന്ത്യക്ക് 25% ചൈനയ്ക്ക് 40%; 14 രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താൻ യു.എസ്
US New Tariffs And India-America Trade Deal : ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാരക്കരാർ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ നടപടി. കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിൽ തീരുവ 17 ശതമാനമായി കുറയുമായിരുന്നു. ചൈനയ്ക്ക് മേലാണ് ഏറ്റവും ഉയർന്ന തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.

Us President Donald Trump
വാഷിങ്ടൺ : ഇന്ത്യ ഉൾപ്പെടെയുള്ള 14 രാജ്യങ്ങൾക്ക് ഇറക്കുമതിയിൽ അധിക തീരുവ ഏർപ്പെടുത്താൻ ഒരുങ്ങി യുഎസ്. ഇന്ത്യയിൽ നിന്നുള്ള ഉത്പനങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനമാണ് അധിക തീരുവ ഏർപ്പെടുത്താൻ യുഎസ് ഒരുങ്ങുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ നീക്കം. ഇരു രാജ്യങ്ങളും തമ്മിൽ കരാറിൽ ഏർപ്പെട്ടാൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 17 ശതമാനമായി കുറയുമെന്ന് യുഎസ് ഫെഡറൽ രജിസ്റ്റർ വിജ്ഞാപനത്തിലൂടെ പ്രസിദ്ധ്കീരിച്ചിരുന്നു.
ചൈനയ്ക്ക് മേലാണ് ഏറ്റവും ഉയർന്ന തീരൂവ യുഎസ് ഏർപ്പെടുത്തിയിരിക്കുന്നത്. 40 ശതമാനമാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് തീരുവ ഏർപ്പെടുത്തിയിക്കുന്നത്. ഇന്ത്യക്കും ചൈനയ്ക്കും പുറമെ യുറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, ജപ്പാൻ, സ്വിറ്റ്സർലാൻഡ്, സിംഗപ്പൂർ തുടങ്ങി 12 ഓളം രാജ്യങ്ങൾക്കെതിരെയാണ് യുഎസ് അധിക തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. 20 ശതമാനമാണ് ഈ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന തീരുവ.
ALSO READ : US-Iran Conflict: ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക; പുതിയ ഉപരോധം സാമ്പത്തിക ഇടപാടുകൾക്കെതിരെ
പുതിയ നിർദ്ദേശങ്ങളിൽ താൽപ്പര്യമുള്ളവരിൽ നിന്ന് ജനുവരി 5 വരെ രേഖാമൂലമുള്ള അഭിപ്രായങ്ങൾ സ്വീകരിക്കും. ജനുവരി 25-ന് പൊതു ഹിയറിംഗും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപക തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് യുഎസ്ടിആർ സെക്ഷൻ 301 പ്രകാരം പുതിയ അന്വേഷണങ്ങൾ ആരംഭിച്ചത്. ബംഗ്ലാദേശ്, വിയറ്റ്നാം, കമ്പോഡിയ തുടങ്ങിയ എതിരാളികളേക്കാൾ കുറഞ്ഞ തീരുവയാണ് അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ലക്ഷ്യമിടുന്നത്.