AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US Strike In Caribbean Sea: കരീബിയൻ കടലിൽ യുഎസ് ആക്രമണം; ലക്ഷ്യം ലഹരിക്കടത്തുകാർ, മരണം മൂന്ന്

US Attack On Caribbean Sea: സെപ്റ്റംബർ ആദ്യം മുതൽ യുഎസ് സൈന്യം കരീബിയൻ ആക്രമണം ശക്തമാക്കിയിരുന്നു. ഇതുവരെ നടത്തിയ പതിനഞ്ച് ആക്രമണങ്ങളിൽ ഏകദേശം 64 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഓരോ ആക്രമണവും നടന്നതെന്ന് സൈന്യം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

US Strike In Caribbean Sea: കരീബിയൻ കടലിൽ യുഎസ് ആക്രമണം; ലക്ഷ്യം ലഹരിക്കടത്തുകാർ, മരണം മൂന്ന്
കരീബിയൻ കടൽImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 02 Nov 2025 12:37 PM

വാഷിങ്ടൺ: കരീബിയൻ കടലിൽ യുഎസ് സൈന്യത്തിൻ്റെ ആക്രമണം (US Attack On Caribbean Sea). വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ലഹരിമരുന്നുകാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചത്. യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു വിഭാഗമാണ് സൈന്യം ആക്രമിച്ച കപ്പലിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സംഘത്തിൻ്റെ പേരോ മറ്റ് വിവരങ്ങളോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

സെപ്റ്റംബർ ആദ്യം മുതൽ യുഎസ് സൈന്യം കരീബിയൻ ആക്രമണം ശക്തമാക്കിയിരുന്നു. ഇതുവരെ നടത്തിയ പതിനഞ്ച് ആക്രമണങ്ങളിൽ ഏകദേശം 64 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഓരോ ആക്രമണവും നടന്നതെന്ന് സൈന്യം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ കടത്ത് തടയുന്നതിനായാണ് ആക്രമണം. മേഖലയിൽ വലിയ സൈനിക വിന്യാസമാണ് യുഎസ് നടത്തിയിരിക്കുന്നത്.

Also Read: ബ്രിട്ടനിൽ ട്രെയിനിൽ കത്തിക്കുത്ത്; ഒൻപത് പേരുടെ നില ഗുരുതരം, രണ്ടുപേർ അറസ്റ്റിൽ

അതേസമയം യുഎസ് സൈന്യത്തിൻ്റെ ആക്രമണങ്ങളെയും നടപടികളെയും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ രൂക്ഷമായി വിമർശിച്ചിരുന്നു. അധികാരത്തിൽ നിന്ന് തന്നെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെല്ലാം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആക്രമിക്കപ്പെട്ട ബോട്ടിനെക്കുറിച്ചോ, കൊല്ലപ്പെട്ട ആളുകളെക്കുറിച്ചോ ഇതുവരെ യാതൊരു വിവരങ്ങളും യുഎസ് പുറത്തുവിട്ടിട്ടില്ല.