UAE November Events: നവംബറില്‍ യുഎഇയിലുണ്ടാകുമോ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ പരിപാടികള്‍
UAE Global Exhibitions November: അബുദബിയിലെ എഡിഎന്‍ഇസി സെന്ററിന്റെ ഹാള്‍ മുതല്‍ അല്‍ ഐനിലെ ചരിത്രപ്രസിദ്ധമായ തെരുവുകള്‍ വരെ പരിപാടിയുടെ ഭാഗമാകും. ലോകമെമ്പാടുമുള്ള ജനങ്ങളെ നവംബറില്‍ യുഎഇ ആകര്‍ഷിക്കുമെന്ന കാര്യം ഉറപ്പ്.
അബുദബി: നവംബര്‍ മാസത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നടക്കാന്‍ പോകുന്നത് വമ്പന്‍ പരിപാടികള്‍. സാമ്പത്തിക, സാംസ്‌കാരിക, ശാസ്ത്രീയ, കായിക മേഖലകളുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ രാജ്യമൊരുങ്ങുന്നു. അബുദബിയിലെ എഡിഎന്‍ഇസി സെന്ററിന്റെ ഹാള്‍ മുതല്‍ അല്‍ ഐനിലെ ചരിത്രപ്രസിദ്ധമായ തെരുവുകള്‍ വരെ പരിപാടിയുടെ ഭാഗമാകും. ലോകമെമ്പാടുമുള്ള ജനങ്ങളെ നവംബറില്‍ യുഎഇ ആകര്‍ഷിക്കുമെന്ന കാര്യം ഉറപ്പ്.
യുഎഇയിലെ ആഘോഷങ്ങള്‍
2025 നവംബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 22 വരെ അബുദബിയിലെ അല്‍ വത്ബയില്‍ ഷെയ് സായിദ് ഫെസ്റ്റിവല്‍ നടക്കും. സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എമിറാത്തി മൂല്യങ്ങളെ ആദരിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. നവംബര്‍ 24 മുതല്‍ 30 വരെ അല്‍ ഐന്‍ സ്‌ക്വയര്‍, ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുസ്തക മേള നടക്കും.
നവംബര്‍ 5 മുതല്‍ 16 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടെ ഷാര്‍ജ, സാഹിത്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറും. 118 രാജ്യങ്ങളില്‍ നിന്നുള്ള 2,350 ലധികം പ്രസാദകരും പ്രദര്‍ശകരും പങ്കെടുക്കുന്ന മേളയില്‍ ദശലക്ഷക്കണക്കിന് പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും. 66 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 250 ലധികം അതിഥികള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ പരിപാടിയായ ADIPEC 2025 നവംബര്‍ 3 മുതല്‍ 6 വരെ അബുദബിയിലെ എഡിഎന്‍ഇസി സെന്ററില്‍ നടക്കും. അഡ്‌നോക് സംഘടിപ്പിക്കുന്ന പരിപാടിയില്‍ 172 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 205,000 ത്തിലധികം സന്ദര്‍ശകരും, 2,250 കമ്പനികളും, നിക്ഷേപകര്‍ തുടങ്ങിയവരും ഭാഗമാകും.
Also Read: Saudi Instant eVisa: സൗദിയുടെ ഇന്‍സ്റ്റന്റ് ഇ-വിസ പ്ലാറ്റ്‌ഫോമെത്തി; അപേക്ഷ, ഫീസ്…അറിയേണ്ടതെല്ലാം
നവംബര്‍ 19 മുതല്‍ റാസല്‍ ഖൈമയില്‍ നിക്ഷേപ-ബിസിനസ് ഉച്ചകോടി നടക്കും. നവംബര്‍ 24 മുതല്‍ 27 വരെ 46ാമത് ബിഗ് 5 ഗ്ലോബല്‍ ഇവന്റ് നടക്കുന്നതാണ്. നവംബര്‍ 11 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയത്തിന്റെ കോണ്‍ഫറന്‍സ്, നവംബര്‍ 12 മുതല്‍ 21 വരെ ദുബായ് എയര്‍ഷോ 2025, നവംബര്‍ 9 മുതല്‍ 21 വരെ അറബ് സ്‌കൗട്ട് ഫോറം എന്നിങ്ങനെയും നടക്കും.