US Green Card Sponsorship: ഗ്രീൻ കാർഡ് സ്പോൺസർഷിപ്പിൽ യുഎസ് നടപടി; ഇന്ത്യൻ ഐടി കമ്പനികളെ സസ്‌പെൻഡ് ചെയ്തു

Indian IT Firms Hit by US Green Card Programme Suspension: യുഎസ് തൊഴില്‍ സെക്രട്ടറി കീത്ത് സോണ്ടര്‍ലിങ്ങാണ് തീരുമാനം പ്രഖ്യാപിച്ചത്. 2009 മുതല്‍ ബന്ധപ്പെട്ട കമ്പനികള്‍ ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികള്‍ക്കായി അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നും 2.30 ലക്ഷത്തിലധികം എച്ച്-1ബി വിസ അംഗീകാരങ്ങളും ഒരു ലക്ഷത്തിലധികം തൊഴില്‍ സര്‍ട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 

US Green Card Sponsorship: ഗ്രീൻ കാർഡ് സ്പോൺസർഷിപ്പിൽ യുഎസ് നടപടി; ഇന്ത്യൻ ഐടി കമ്പനികളെ സസ്‌പെൻഡ് ചെയ്തു

ഡൊണാള്‍ഡ് ട്രംപ്‌

Published: 

09 Oct 2026 | 06:11 AM

വാഷിങ്ടണ്‍: അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് നേടാന്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്ക് തിരിച്ചടിയായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ തുടങ്ങിയ പ്രമുഖ കമ്പനികളെ വിദേശ ജീവനക്കാര്‍ക്ക് സ്ഥിരതാമസാനുമതി ലഭിക്കുന്നതിനുള്ള തൊഴില്‍ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ഈ കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ഗ്രീന്‍ കാര്‍ഡ് നടപടികള്‍ വൈകുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. അമേരിക്കന്‍ തൊഴിലാളികളുടെ തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം.

പുതിയ പെര്‍മ് അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും ഈ കമ്പനികളുമായി ബന്ധപ്പെട്ട് നിലവിലുള്ള അപേക്ഷകളുടെ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകില്ലെന്നും യുഎസ് തൊഴില്‍ വകുപ്പ് വ്യക്തമാക്കി.

യുഎസ് ഭരണകൂടത്തിന്റെ ആരോപണം

അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ വിദേശ ജീവനക്കാര്‍ക്ക് നല്‍കുന്നതിലൂടെ തൊഴില്‍ വിപണിയെ ബാധിക്കുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം. കമ്പനികള്‍ അമേരിക്കയില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തുകയും യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വിദേശ ജീവനക്കാരെ നിയമിക്കാന്‍ അനുമതി തേടുകയും ചെയ്യുന്ന രീതിയിലും ക്രമക്കേടുകളുണ്ടെന്നാണ് അധികൃതര്‍ പറയുന്നു.

യുഎസ് തൊഴില്‍ സെക്രട്ടറി കീത്ത് സോണ്ടര്‍ലിങ്ങാണ് തീരുമാനം പ്രഖ്യാപിച്ചത്. 2009 മുതല്‍ ബന്ധപ്പെട്ട കമ്പനികള്‍ ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികള്‍ക്കായി അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്നും 2.30 ലക്ഷത്തിലധികം എച്ച്-1ബി വിസ അംഗീകാരങ്ങളും ഒരു ലക്ഷത്തിലധികം തൊഴില്‍ സര്‍ട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

എന്താണ് പെര്‍മ് പദ്ധതി?

അമേരിക്കയില്‍ സ്ഥിരതാമസാനുമതിയായ ഗ്രീന്‍ കാര്‍ഡ് നേടുന്നതിനുള്ള തൊഴില്‍ അധിഷ്ഠിത നടപടികളിലെ പ്രധാന ഘട്ടമാണ് പെര്‍മ്. ഒരു വിദേശ ജീവനക്കാരനെ സ്ഥിരം ജോലിയില്‍ നിയമിച്ച് ഗ്രീന്‍ കാര്‍ഡിനായി സ്‌പോണ്‍സര്‍ ചെയ്യുന്നതിന് മുമ്പ് തൊഴിലുടമ ഈ സര്‍ട്ടിഫിക്കേഷന്‍ നേടേണ്ടതുണ്ട്.

Also Read: ഇറാൻ്റെ ആണവശേഷി തകർത്തു, യുദ്ധം ഉടൻ അവസാനിക്കും; എണ്ണവില കുത്തനെ ഇടിയുമെന്ന് ഡൊണാൾഡ് ട്രംപ്

ആ ജോലിക്ക് യോഗ്യതയുള്ള അമേരിക്കന്‍ തൊഴിലാളികള്‍ ആവശ്യത്തിന് ലഭ്യമല്ലെന്നും വിദേശ ജീവനക്കാരനെ നിയമിക്കുന്നത് അമേരിക്കക്കാരുടെ വേതനത്തെയോ തൊഴില്‍ സാഹചര്യങ്ങളെയോ പ്രതികൂലമായി ബാധിക്കില്ലെന്നും തൊഴിലുടമ തെളിയിക്കണം. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ശേഷമാണ് ഗ്രീന്‍ കാര്‍ഡ് നടപടികളുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നത്.

ഇന്ത്യന്‍ ഐടി ജീവനക്കാരെ എങ്ങനെ ബാധിക്കും?

അമേരിക്കയില്‍ എച്ച്-1ബി വിസയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഭാവിയില്‍ ഗ്രീന്‍ കാര്‍ഡ് നേടാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി അവര്‍ ജോലി ചെയ്യുന്ന കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് പലപ്പോഴും ആവശ്യമാണ്. പുതിയ നിയന്ത്രണം തുടരുകയാണെങ്കില്‍, പെര്‍മ് അപേക്ഷ സമര്‍പ്പിക്കാനിരിക്കുന്ന ജീവനക്കാര്‍ക്ക് നടപടികള്‍ ആരംഭിക്കാന്‍ കഴിയില്ല. അപേക്ഷകള്‍ ഇതിനകം സമര്‍പ്പിച്ചവര്‍ക്ക് തുടര്‍നടപടികള്‍ വൈകുകയും ചെയ്യാം.

English Summary

The US has suspended major IT companies, including Infosys, TCS, Wipro and Microsoft, from the PERM labour certification programme. The move could delay employer-sponsored Green Card applications for foreign workers, including Indian IT professionals.

Loading...
Unable to load recommendations.
Follow Us
ഇന്നും തലയെടുപ്പോടെ ഹോണ്ട യൂണികോൺ
ഹാസൽബ്ലാഡ് ക്യാമറകളുമായി ഓപ്പോ ​ഫൈൻഡ് X10 സീരീസ് ലോഞ്ച്
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ചാണോ സൂക്ഷിക്കുന്നത്?
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു