AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US Tennessee explosion: യുഎസിലെ പ്ലാന്റില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു?

US Tennessee plant deadly explosion: നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, എത്ര ആളുകള്‍ മരിച്ചെന്ന കണക്ക് പുറത്തുവിട്ടിട്ടില്ല. 19 പേരെ കാണാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് എന്ന മിലിട്ടറി പ്ലാന്റിലാണ് സ്‌ഫോടമുണ്ടായത്

US Tennessee explosion: യുഎസിലെ പ്ലാന്റില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു?
പ്രതീകാത്മക ചിത്രം Image Credit source: Mike Kemp/In Pictures via Getty Images
Jayadevan AM
Jayadevan AM | Published: 11 Oct 2025 | 07:47 AM

യുഎസിലെ ടെന്നസിയിലെ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായി സംശയം. നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, എത്ര ആളുകള്‍ മരിച്ചെന്ന കണക്ക് പുറത്തുവിട്ടിട്ടില്ല. 19 പേരെ കാണാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് എന്ന മിലിട്ടറി പ്ലാന്റിലാണ് സ്‌ഫോടമുണ്ടായത്. തന്റെ കരിയറില്‍ ഇത്രയും ഞെട്ടിക്കുന്ന കാഴ്ച കണ്ടിട്ടില്ലെന്നായിരുന്നു സ്‌ഫോടനം സംബന്ധിച്ച് ഹംഫ്രീസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് പ്രതികരിച്ചത്. എന്നാല്‍ എത്ര പേര് മരിച്ചുവെന്ന് ഇദ്ദേഹം വ്യക്തമാക്കിയില്ല. 19 പേരെ കാണാനില്ലെന്ന് ക്രിസ് ഡേവിസ് സ്ഥിരീകരിച്ചു.

കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 7.45-ഓടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണമെന്താണെന്ന് അറിയില്ലെന്നും ഡേവിസ് വ്യക്തമാക്കി. ഹംഫ്രീസ്, ഹിക്ക്മാൻ കൗണ്ടികളുടെ അതിർത്തിയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഈ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. അന്വേഷണം തുടരുമെന്നും, അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചുണ്ടെന്നും ഡേവിസ് പറഞ്ഞുതനിക്ക് അടുത്ത ബന്ധമുള്ള മൂന്ന് കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപകടത്തില്‍പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും ഡേവിസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

യുദ്ധോപകരണങ്ങളും സ്ഫോടകവസ്തുക്കളും വിതരണം ചെയ്യുന്നതിനായി അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസിന് നിരവധി സൈനിക കരാറുകൾ നൽകിയിട്ടുണ്ട്. യുഎസ് ആര്‍മിക്കും, നാവികസേനയ്ക്കും ഉള്‍പ്പെടെ ഇവിടെ നിന്ന് യുദ്ധോപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സ്‌ഫോടന സമയത്ത് തങ്ങളുടെ വീടുകള്‍ കുലുങ്ങുന്നതുപോലെ തോന്നിയെന്നാണ് സമീപവാസികള്‍ പറഞ്ഞത്. പിന്നീടാണ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് പ്രദേശവാസികള്‍ മനസിലാക്കുന്നത്.

Also Read: Philippines Earthquake: ഫിലിപ്പീൻസിൽ 7.6 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

പ്ലാന്റിലെ സ്‌ഫോടനം പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നില്ല. എന്നാല്‍, പൊതുജനങ്ങള്‍ സംഭവസ്ഥലത്തേക്ക് വരരുതെന്നാണ് നിര്‍ദ്ദേശം. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ടെന്നസി ഗവർണറുടെ ഓഫീസ് അറിയിച്ചു. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.