US Winter Storm: മരവിച്ച് അമേരിക്ക; അതിശൈത്യത്തിൽ 20 മരണം, വൈദ്യുതി മുടങ്ങി, വിമാനങ്ങളും റദ്ദാക്കി

US Strong Winter Storm: വരും മണിക്കൂറുകളിൽ അഞ്ച് ഇഞ്ച് വരെ അധിക മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മാസച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലി മുന്നറിയിപ്പ് നൽകുന്നത്. റോഡുകൾ അപകടാവസ്ഥയിലായതിനാൽ അത്യാവശ്യ യാത്രകൾക്ക് ആല്ലാതെ ആരും പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കണമെന്നും ഭരണകൂടം കർശന നിർദ്ദേശം നൽകി.

US Winter Storm: മരവിച്ച് അമേരിക്ക; അതിശൈത്യത്തിൽ 20 മരണം, വൈദ്യുതി മുടങ്ങി, വിമാനങ്ങളും റദ്ദാക്കി

Us Winter Storm

Published: 

27 Jan 2026 | 06:59 AM

വാഷിംങ്ടൺ; അമേരിക്കയിലുടനീളം ആഞ്ഞടിക്കുന്ന അതിശക്തമായ ഹിമക്കാറ്റ് (US Winter Storm) രാജ്യത്തെ വ്യോമഗതാഗതത്തെ താറുമാറാക്കി. കഴിഞ്ഞ ദിവസങ്ങളിലായി അയ്യായിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയതോടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ യാത്രാ തടസ്സമാണിതെന്ന് ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിരിയം വ്യക്തമാക്കുന്നു.

തിങ്കളാഴ്ച മാത്രം 5,303 സർവീസുകൾ റദ്ദാക്കിയപ്പോൾ നാലായിരത്തിലധികം വിമാനങ്ങളാണ് വൈകി ഓടുന്നത്. ഞായറാഴ്ച മാത്രം 11,000 സർവീസുകൾ മുടങ്ങിയത് വ്യോമയാന മേഖലയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. അതിശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും വിറങ്ങലിച്ച് നിൽക്കുകയാണ് അമേരിക്ക. ആർട്ടിക് ശൈത്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചതോടെ മരണസംഖ്യ 20 കടന്നതായാണ് റിപ്പോർട്ട്.

ALSO READ: ‘ആരെയും കൊല്ലാനോ വേദനിപ്പിക്കാനോ ട്രംപിന് താത്പര്യമില്ല’; മിനസോട്ട സംഭവത്തില്‍ വൈറ്റ് ഹൗസ്

റെക്കോർഡ് താപനിലയിലേക്ക് അന്തരീക്ഷം താഴ്ന്നതോടെ പല പ്രവിശ്യകളും പുറംലോകവുമായി ബന്ധപ്പെടാനാകാത്ത വിധം മഞ്ഞുപാളികൾക്കടിയിലായിരിക്കുകയാണ്. മരിച്ചവരിൽ പലരും ഭവനരഹിതരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രമുഖ നഗരങ്ങളെല്ലാം മഞ്ഞുപാളികൾ വിഴുങ്ങി. ന്യൂയോർക്കിലെ ഹഡ്‌സൺ വാലി മുതൽ ബോസ്റ്റൺ വരെ നീളുന്ന വിശാലമായ മേഖലയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

വരും മണിക്കൂറുകളിൽ അഞ്ച് ഇഞ്ച് വരെ അധിക മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മാസച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലി മുന്നറിയിപ്പ് നൽകുന്നത്. റോഡുകൾ അപകടാവസ്ഥയിലായതിനാൽ അത്യാവശ്യ യാത്രകൾക്ക് ആല്ലാതെ ആരും പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കണമെന്നും ഭരണകൂടം കർശന നിർദ്ദേശം നൽകി. ഹഡ്‌സൺ വാലി, ഇലിനോയ്, മിസൗരി, ഒഹിയോ വാലി തുടങ്ങി യുഎസിന്റെ വടക്കുകിഴക്കൻ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.

 

പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
ബെംഗളൂരു ചിക്കന് എന്തുകൊണ്ട് ഇത്ര വില?
ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പത്മഭൂഷൻ ലഭിച്ച വെള്ളാപ്പള്ളി നടേശന് ആശംസകൾ അറിയിക്കാൻ നാട്ടുകാരെത്തിയപ്പോൾ
വയനാട് അച്ചൂരിൽ ഇറങ്ങിയ പുലി
ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി സ്വർണക്കവർച്ച