AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Execution case In UAE: കണ്‍മുന്നില്‍ വധശിക്ഷ; ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ യുഎഇയില്‍ ഇന്ത്യന്‍ യുവതി; ഒടുവില്‍

UP Woman's Execution In UAE: അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ഷെഹ്‌സാദിക്ക് പൊള്ളലേറ്റിരുന്നു. 2020ലാണ് ഉസൈറിനെ പരിചയപ്പെട്ടത്. മുഖത്തെ പരിക്കുകള്‍ മാറ്റിത്തരാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് യുവതിയുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം യുഎഇയിലേക്ക് കൊണ്ടുപോവുകയായിരുന്നു

Execution case In UAE:  കണ്‍മുന്നില്‍ വധശിക്ഷ; ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ യുഎഇയില്‍ ഇന്ത്യന്‍ യുവതി; ഒടുവില്‍
പ്രതീകാത്മക ചിത്രം Image Credit source: Freepik
Jayadevan AM
Jayadevan AM | Published: 19 Feb 2025 | 06:06 PM

യുഎഇയില്‍ ഇന്ത്യന്‍ യുവതിയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവച്ചു.ഉത്തര്‍പ്രദേശ് സ്വദേശിനി ഷെഹ്‌സാദി(33)യുടെ വധശിക്ഷയാണ് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തതിന് പിന്നാലെ നീട്ടിവച്ചത്. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ നിന്നുള്ള ഷെഹ്‌സാദി യുഎഇയില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ്. ഞായറാഴ്ച കുടുംബവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ വധശിക്ഷ 24 മണിക്കൂറിനകം നടപ്പാക്കുമെന്ന് ഇവര്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂറിനകം വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. കേസില്‍ പുനഃപരിശോധാ ഹര്‍ജി ഫയല്‍ ചെയ്തതായും, എംബസി തുടര്‍നടപടികള്‍ തുടരുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഉസൈര്‍ എന്ന ആഗ്ര സ്വദേശിയാണ് യുവതിയെ പ്രലോഭിപ്പിച്ച് യുഎഇയിലേക്ക് കൊണ്ടുപോയതെന്ന് ഷെഹ്സാദിയുടെ പിതാവ് ഷബ്ബീർ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഇയാളുമായി ബന്ധമുള്ള ദമ്പതികള്‍ക്ക് ഷെഹ്‌സാദിയെ വിറ്റുവെന്നും ഷബ്ബീർ ഖാൻ ആരോപിച്ചു.

ദമ്പതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഷെഹ്‌സാദിയാണ് പരിചരിച്ചിരുന്നത്. ഇതിനിടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ ഷെഹ്‌സാദിയാണെന്ന് ആരോപണമുയര്‍ന്നു. പിന്നാലെ യുവതിയെ അറസ്റ്റു ചെയ്തു. തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്നും ഷബ്ബീർ ഖാൻ പറഞ്ഞു.

Read Also : ‘റമദാൻ മാസം സമാധാനത്തിൻ്റേതാണ്’; സുഡാനിൽ വെടിനിർത്തണമെന്ന യുഎഇയുടെ ആവശ്യത്തെ പിന്തുണച്ച് പ്രമുഖർ

ബന്ദ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവുപ്രകാരം ദമ്പതികള്‍ക്കും ഉസൈറിനുമെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഷബ്ബീര്‍ ഖാന്റെ അഭ്യര്‍ത്ഥന.

കുട്ടിക്കാലത്ത് അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ഷെഹ്‌സാദിക്ക് പൊള്ളലേറ്റിരുന്നു. 2020ലാണ് ഉസൈറിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടത്. മുഖത്തെ പരിക്കുകള്‍ മാറ്റിത്തരാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു. മികച്ച ജീവിതവും ഇയാള്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് യുവതിയുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം ഉസൈര്‍ ഇവരെ യുഎഇയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബന്ധുക്കളായ ഫൈസ്, നാദിയ എന്നീ ദമ്പതികള്‍ക്കാണ് ഷെഹ്‌സാദിയെ കൈമാറിയത്.