ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ നാടായ ഗോപാൽഗഞ്ചിൽ വീണ്ടും സംഘർഷം; പോലീസ് സ്റ്റേഷനും എം.പിയുടെ വീടിനും തീയിട്ടു

Fresh Clashes in Bangladesh: Awami League Supporters Clash with Police in Gopalganj: സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതിർത്തി രക്ഷാസേനയെ വിന്യസിച്ചിരുന്നെങ്കിലും മണിക്കൂറുകളോളം നീണ്ട അക്രമത്തിൽ അവർ മൗനം പാലിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ലോക്കപ്പിലുണ്ടായിരുന്നവരെ മോചിപ്പിച്ച ശേഷമാണ് അക്രമികൾ സ്റ്റേഷന് തീയിട്ടത്

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ നാടായ ഗോപാൽഗഞ്ചിൽ വീണ്ടും സംഘർഷം; പോലീസ് സ്റ്റേഷനും എം.പിയുടെ വീടിനും തീയിട്ടു

പ്രതീകാത്മക ചിത്രം

Updated On: 

18 Nov 2026 | 06:57 AM

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വന്തം നാടായ ഗോപാൽഗഞ്ചിലും പരിസര പ്രദേശങ്ങളിലും വീണ്ടും വൻ സംഘർഷം. ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ ഒരു പോലീസ് സ്റ്റേഷന് തീയിട്ടു. ട്രഷറി ബെഞ്ച് എം.പിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. ചൊവ്വാഴ്ച വൈകുന്നേരം ഗോപാൽഗഞ്ചിനോട് ചേർന്നുള്ള ഫരീദ്പൂരിലെ ഭംഗ മേഖലയിൽ പോലീസും ഹസീനയുടെ അവാമി ലീഗ് പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ബി.എൻ.പിയുടെ കർഷക വിഭാഗം നേതാവായ രാജു മൊല്ല കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ

ഇതിന് പിന്നാലെ അവാമി ലീഗ് അനുഭാവികളെന്ന് സംശയിക്കുന്ന നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഗോപാൽഗഞ്ചിലെ തുംഗിപാരയിൽ പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചത്. വൈകാതെ തന്നെ അക്രമം മറ്റ് ഭാഗങ്ങളിലേക്കും ഫരീദ്പൂരിലേക്കും വ്യാപിക്കുകയായിരുന്നു. ബി.എൻ.പിയുടെ പ്രാദേശിക ഓഫീസിനും നിരവധി ബൈക്കുകൾക്കും അക്രമികൾ തീയിട്ടു. ബി.എൻ.പി നിയമസഭാംഗമായ എസ്.എം. സിലാനിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. ഇതോടെ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. സിലാനിയെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: Iran War: കുവൈത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക, ഗൾഫിൽ യുദ്ധഭീതി

രണ്ട് ദിവസം മുൻപും ഗോപാൽഗഞ്ചിൽ അവാമി ലീഗ് പ്രവർത്തകർ പോലീസിന് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അധികൃതർ പിൻവലിച്ചിരുന്നു. ഇതിനിടെ തലസ്ഥാനമായ ഡാക്കയിലും അക്രമസംഭവങ്ങൾ ഉണ്ടായി. ചൊവ്വാഴ്ച രാത്രി നഗരത്തിൽ പാർക്ക് ചെയ്തിരുന്ന നാല് ബസ്സുകൾക്ക് അജ്ഞാതർ തീയിട്ടു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാടൻ ബോംബുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളും ഉണ്ടായതായും പോലീസ് പറഞ്ഞു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് പാർലമെൻ്റിൽ വ്യക്തമാക്കി.

ഏകദേശം 30-ഓളം പേരെ തുംഗിപാര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ മോചിപ്പിക്കാനായി നൂറുകണക്കിന് ആളുകൾ പോലീസ് സ്റ്റേഷൻ വളഞ്ഞതോടെ ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ വിട്ടുപോകേണ്ടി വന്നുവെന്നാണ് പ്രാദേശിക മാധ്യമപ്രവർത്തകർ നൽകുന്ന വിവരം. സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതിർത്തി രക്ഷാസേനയെ വിന്യസിച്ചിരുന്നെങ്കിലും മണിക്കൂറുകളോളം നീണ്ട അക്രമത്തിൽ അവർ മൗനം പാലിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ലോക്കപ്പിലുണ്ടായിരുന്നവരെ മോചിപ്പിച്ച ശേഷമാണ് അക്രമികൾ സ്റ്റേഷന് തീയിട്ടത്.

English Summary

Violence erupted in Sheikh Hasina’s hometown, Gopalganj, killing a BNP leader. Unrest spread, with a police station, an MP’s house, and Dhaka buses torched amid Awami League clashes.

Loading...
Unable to load recommendations.
Follow Us
Related Stories
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ