Viral News: സ്കാൻ ചെയ്യാൻ ഹോസ്പിറ്റലിലെത്തി യുവതി ; താൻ നാല് മാസം മുൻപ് മരിച്ചെന്ന് റിപ്പോർട്ടിൽ

മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം സൂസനോട് നാല് മാസം മുൻപ് അവർ മരിച്ചെന്നായിരുന്നു അധികൃതർ പറഞ്ഞത്. ഞെട്ടിപ്പോയ സൂസൻ ആദ്യ തളർന്നു പോയി

Viral News: സ്കാൻ ചെയ്യാൻ ഹോസ്പിറ്റലിലെത്തി യുവതി ; താൻ നാല് മാസം മുൻപ് മരിച്ചെന്ന് റിപ്പോർട്ടിൽ

scanning

Published: 

01 May 2024 13:07 PM

ലണ്ടൻ: ആശുപത്രിയിലോ അനുബന്ധ സ്ഥാപനങ്ങളിലോ പോയി ഏതെങ്കിലുമൊക്കെ പണി വാങ്ങിച്ചിട്ടുള്ളവർ നിരവധിയാണ്. ചികിത്സിക്കാൻ പോയാലോ അല്ലെങ്കിൽ രോഗിയുടെ കൂടെ പോയാലോ പോലും ചിലപ്പോ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും. അത്തരമൊരു സംഭവമാണ് വൈറലായത്.

സൂസൻ ജോൺസൺ എന്ന 62-കാരി സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയതായിരുന്നു. മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം സൂസനോട് നാല് മാസം മുൻപ് അവർ മരിച്ചെന്നായിരുന്നു അധികൃതർ പറഞ്ഞത്. ഞെട്ടിപ്പോയ സൂസൻ ആദ്യ തളർന്നെങ്കിലും താൻ ജീവനോടെ ഇവിടെ നിൽക്കുകയല്ലേ എന്നാണ് ചോദിച്ചത്.

സൂസൻ മരണപ്പെട്ടതിനാൽ വികാലംഗനായ ഭർത്താവിനുളള അലവൻസും, സഹായങ്ങളും ഇനി സർക്കാരിൽ നിന്നും ലഭിക്കില്ലെന്ന അവസ്ഥ വരെയായി. ഭർത്താവ് ബോബ് ഉടൻ തന്നെ അവരുടെ ഡോക്ടറുമായി ബന്ധപ്പെടുകയും പിഴവ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഉടൻ തന്നെ പ്രശ്നം പരിഹരിക്കപ്പെട്ടു. സിവിൽ ഡെത്ത് രജിസ്ട്രേഷനിലുണ്ടായ പിഴവായിരുന്നു ഇതിനു കാരണം.  എന്തായാലും നിയമയുദ്ധങ്ങൾക്കൊടുവിൽ പ്രശ്നം പരിഹരിച്ചെങ്കിലും ഇതിനുള്ള പിന്നിലുള്ള യഥാർത്ഥ കാരണം കണ്ടെത്തും എന്ന വാശിയിലാണ് സൂസൻ.  വിഷയം മാധ്യമങ്ങളിലും വലിയ വാർത്തയായതിനാൽ നിരവധി പേരാണ് സൂസന് ഐക്യദാർഢ്യം അറിയിച്ച് എത്തുന്നത്.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ