Viral Video: അൽപം വൈകിയിരുന്നെങ്കിൽ…മരണത്തിൽ നിന്നും പിതാവിനെ രക്ഷപ്പെടുത്തി മകളുടെ ആലിംഗനം
Daughter Hug Save Father: ഒരു ആലിംഗനത്തിന് ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ കാനഡയിലെ ഒരു നിർമ്മാണ സ്ഥലത്ത് നടന്ന സംഭവം ഈ വാചകത്തെ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ്.

Viral Video
സ്നേഹപൂർവ്വമുള്ള ഒരു ആലിംഗനത്തിന് ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അൽപം പ്രയാസമായിരിക്കും അല്ലേ, എന്നാൽ കാനഡയിലെ ഒരു നിർമ്മാണ സ്ഥലത്ത് നടന്ന സംഭവം ഈ വാചകത്തെ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ്. മകളുടെ ആലിഗംനത്തിലൂടെ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ഒരു നിർമ്മാണ തൊഴിലാളി.
ജോലിയിലായിരുന്നു പിതാവിന്റെ അടുത്തേക്കാണ് മകൾ ഓടിവന്നത്. മകൾ വരുന്നത് കണ്ട് അദ്ദേഹം പുഞ്ചിരിയോടെ തിരിയുകയും അവളെ സ്വീകരിക്കാനായി ഒരു ചുവട് മുന്നോട്ട് വെക്കുകയും കുഞ്ഞിനെ കെട്ടിപിടിക്കുകയും ചെയ്തു. കൃത്യം ആ നിമിഷം, അദ്ദേഹം തൊട്ടുമുമ്പ് നിന്നിരുന്ന അതേ സ്ഥാനത്തേക്ക് മുകളിൽ നിന്ന് കൂറ്റൻ ഇരുമ്പ് തൂൺ തകർന്നു വീഴുകയായിരുന്നു.
ALSO READ: ഇതെന്തൊരു തീറ്റ! വധു അമിതമായി ഭക്ഷണം കഴിക്കുന്നു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരൻ
ആ വലിയ തൂൺ വീഴുന്നതിന് കൃത്യം ഒരു സെക്കൻഡ് മുൻപാണ് മകളെ കെട്ടിപിടിക്കാനായി അദ്ദേഹം മുന്നോട്ട് വന്നത്. ആ ഒരു ചുവട് മാറിയില്ലായിരുന്നു എങ്കിൽ നിശ്ചയമായും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിൽപെടുമായിരുന്നു.
വിഡിയോ:
നിർമ്മാണ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. വീഡിയോ കണ്ട പലരും ഇതിനെ ദൈവിക ഇടപെടൽ എന്നും അത്ഭുതമെന്നും പറയുന്നു. അതേസമയം, വിഡിയോ യാഥാർത്ഥ്യമല്ലെന്നും എഐ ആണെന്നും പറയുന്നവരുമുണ്ട്.