Washington Plane Crash: വാഷിംഗ്ടൺ വിമാനാപകടം; മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്; 28 മൃതദേഹങ്ങൾ കണ്ടെടുത്തു
Washington DC Plane Crash Updates: വിമാനത്താവളത്തിന് സമീപമുള്ള പൊമോടാക് നദിയിലും സമീപ പ്രദേശങ്ങളിലുമായി വ്യാപകമായി തിരച്ചിൽ പുരോഗമിക്കുകയാണ്. നദിയിൽ നിന്നാണ് മൃതദേഹങ്ങളെല്ലാം കണ്ടെടുത്തത്.

വാഷിംഗ്ടൺ: യുഎസിലെ വാഷിംഗ്ടണിൽ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാർ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അപടകത്തിൽ ആരും തന്നെ രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ല എന്നാണ് അറിയിച്ചത്. വാഷിംഗ്ടൺ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് മേധാവി ജോൺ ഡോൺലിയെ ഉദ്ധരിച്ചു കൊണ്ട് വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രക്ഷാപ്രവർത്തന ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 28 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതിൽ 27 പേരുടെ മൃദദേഹം വിമാനത്തിൽ നിന്നും ഒരാളുടേത് ഹെലികോപ്റ്ററിൽ നിന്നുമാണ് കണ്ടെടുത്തത്.
വിമാനത്താവളത്തിന് സമീപമുള്ള പൊമോടാക് നദിയിലും സമീപ പ്രദേശങ്ങളിലുമായി വ്യാപകമായി തിരച്ചിൽ പുരോഗമിക്കുകയാണ്. നദിയിൽ നിന്നാണ് മൃതദേഹങ്ങളെല്ലാം കണ്ടെടുത്തത്. രക്ഷാപ്രവത്തനത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലേക്ക് മാറുകയാണെന്ന് വാഷിംഗ്ടൺ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് മേധാവി ജോൺ ഡോൺലി അറിയിച്ചു.
പൊമാറ്റിക് നദിയിൽ വീണ വിമാനത്തിന്റെ ദൃശ്യങ്ങൾ:
The airspace along the Potomac River where an Army helicopter and an airliner crashed poses some of the most complex challenges in the country for pilots, requiring them to rely on layers of procedures and electronic safeguards to avoid a catastrophe. https://t.co/dsGnqtVBxU
— The Washington Post (@washingtonpost) January 30, 2025
ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ആണ് വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിലേക്ക് വീണത്. അമേരിക്കൻ സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറും, അമേരിക്കൻ എയർലൈൻസിന്റെ സിആർജെ – 700 വിമാനവുമാണ് അപകടത്തിൽപെട്ടത്. റീഗൻ നാഷണൽ വിമാനത്താവളത്തിൽ വെച്ച് ജനുവരി 29നാണ് സംഭവം. അപകട സമയത്ത് വിമാനത്തില്‍ 64 യാത്രക്കാരും, ഹെലികോപ്ടറില്‍ മൂന്ന് യുഎസ് ആര്‍മി സൈനികരുമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം.
2009ന് ശേഷം അമേരിക്കയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടം ആണിത്. ‘ഞെട്ടിക്കുന്ന അപകടം’ എന്നായിരുന്നു സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. വിമാനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ കൺട്രോൾ ടവറുകൾക്ക് വീഴ്ചപറ്റിയോ എന്നതിൽ ട്രംപ് സംശയം പ്രകടിപ്പിച്ചു.