അടങ്ങിയിരുന്ന കോവിഡ് വീണ്ടും തലപൊക്കുന്നു? പുതിയ വകഭേദമെത്തി; ലക്ഷണങ്ങള്‍ അറിയാം

New COVID-19 Variant PJ.2.1: കോവിഡ്-19-ന്റെ ലക്ഷണങ്ങൾ ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ അണുബാധകൾ എന്നിവയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ മാത്രം നോക്കി രോഗനിർണയം നടത്തുന്നത് വിശ്വസനീയമല്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഈ വകഭേദത്തെക്കുരിച്ച് കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. ഗവേഷകർ ഇതിനെ ഒരു 'സാൽട്ടേഷൻ വേരിയന്റ്‌' എന്ന് വിശേഷിപ്പിക്കുന്നു.

അടങ്ങിയിരുന്ന കോവിഡ് വീണ്ടും തലപൊക്കുന്നു? പുതിയ വകഭേദമെത്തി; ലക്ഷണങ്ങള്‍ അറിയാം

പ്രതീകാത്മക ചിത്രം

Published: 

10 Nov 2026 | 10:38 PM

വടക്കേ അമേരിക്കയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും PJ.2.1 എന്ന പുതിയ കോവിഡ്-19 വകഭേദം പടര്‍ന്നുപിടിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2026 മേയിൽ കാനഡയിലെ ഒന്റാറിയോയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. പിന്നീട് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചു. സ്‌പൈക്ക് പ്രോട്ടീനിൽ വലിയ മ്യൂട്ടേഷനുകൾ വന്ന ഒരു വകഭേദമാണിത്. ACE2 റിസപ്റ്ററുമായി കൂടുതൽ ശക്തമായി ബന്ധപ്പെടാനുള്ള (binding) കഴിവാകാം ഈ വകഭേദത്തിന്റെ വ്യാപനത്തിന്റെ പ്രധാന കാരണമെന്ന്‌ ‘ജേണൽ ഓഫ് ഇൻഫെക്ഷൻ’ പ്രസിദ്ധീകരിച്ച പ്രാഥമിക ഗവേഷണം സൂചിപ്പിക്കുന്നു.

കോവിഡ്-19-ന്റെ ലക്ഷണങ്ങൾ ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ അണുബാധകൾ എന്നിവയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ മാത്രം നോക്കി രോഗനിർണയം നടത്തുന്നത് വിശ്വസനീയമല്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.

ആശങ്കപ്പെടേണ്ടതുണ്ടോ?

ഈ വകഭേദത്തെക്കുരിച്ച് കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. മുമ്പ് വ്യാപിച്ച വകഭേദങ്ങളേക്കാൾ ഇത് കൂടുതൽ ഗുരുതരമാകുമോയെന്ന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൂടുതല്‍ വിലയിരുത്തലുകളിലൂടെ മാത്രമേ ഇത് വ്യക്തമാകൂ.

Also Read: Dubai Shopping Festival: ആഘോഷരാവുകളും ഷോപ്പിംഗും; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ തീയതി പ്രഖ്യാപിച്ചു, കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ!

കോവിഡ്-19-ന് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ ഒരു വകഭേദമാണ് PJ.2.1. ക്രമേണ മ്യൂട്ടേഷനുകൾ സംഭവിക്കുന്നതിന് പകരം ഒറ്റയടിക്ക് വലിയ തോതിലുള്ള ജനിതക മാറ്റങ്ങളോടെ ഉയർന്നുവരുന്ന വൈറസ് എന്ന നിലയിൽ ഗവേഷകർ ഇതിനെ ഒരു ‘സാൽട്ടേഷൻ വേരിയന്റ്‌’ എന്ന് വിശേഷിപ്പിക്കുന്നു.

ലക്ഷണങ്ങൾ

  • പനി അല്ലെങ്കിൽ വിറയൽ
  • ചുമ
  • തൊണ്ടവേദന
  • മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്
  • തലവേദന
  • പേശിവേദനയും ശരീരവേദനയും
  • ക്ഷീണവും തളർച്ചയും

PJ.2.1-ന്റെ ആദ്യത്തെ രേഖപ്പെടുത്തിയ സാമ്പിൾ 2026 മേയ് 2-ന് ഒന്റാറിയോയിലാണ് കണ്ടെത്തിയത്. തുടർന്ന് കാനഡയിലെ ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്വിക് എന്നിവിടങ്ങളിലും ഇത് റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ ജൂൺ 30-ന് ന്യൂയോർക്ക് സിറ്റിയിലാണ് ആദ്യ കേസ് രേഖപ്പെടുത്തിയത്. തുടർന്ന് കാലിഫോർണിയ, അരിസോണ, ന്യൂജേഴ്‌സി, വിർജീനിയ, നോർത്ത് കരോലിന, മിസോറി, ഒക്ലഹോമ, കൊളറാഡോ, ഫ്ലോറിഡ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലും ഇത് കണ്ടെത്തി.

നിരാകരണം

പൊതുവായ അറിവിനു വേണ്ടിയുള്ള വിവരങ്ങള്‍ മാത്രമാണ് ഈ ലേഖനത്തിലൂടെ നല്‍കുന്നത്. ഈ ലേഖനത്തിലെ വിവരങ്ങള്‍ ലേഖകനോ, ടിവി 9 മലയാളമോ സ്ഥിരീകരിക്കുന്നില്ല. ഈ ലേഖനം പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല.

English Summary

A new SARS-CoV-2 lineage named PJ.2.1 is spreading globally. It features significant spike protein mutations that increase cell binding. Current research shows no evidence that it causes more severe illness.

Loading...
Unable to load recommendations.
Follow Us
Related Stories
Dubai Shopping Festival: ആഘോഷരാവുകളും ഷോപ്പിംഗും; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ തീയതി പ്രഖ്യാപിച്ചു, കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ!
Iran War: ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഖത്തർ പ്രധാനമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച
2027-നെ വരവേൽക്കാൻ റാസൽഖൈമ റെഡി! ആകാശത്ത് വിസ്മയം തീർക്കാൻ വെടിക്കെട്ടും ഡ്രോൺ ഷോയും; പ്രവേശനം സൗജന്യം
പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് ഈജിപ്തിൽ ഏഴ്പേർ മരിച്ചു, നൂറിലധികം പേർക്ക് പരിക്ക്; മരണസംഖ്യ ഉയർന്നേക്കും
യു,എ.ഇ ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായോ? എങ്കിൽ ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം!
യു.എ.ഇയിൽ ഡെലിവറി റൈഡർമാർക്കുള്ള ഗതാഗത നിയമത്തിൽ മാറ്റം; 2027 മുതൽ ബാക്ക്പാക്കുകൾക്ക് നിരോധനം
7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 എത്തി
ഏമ്പക്കം എങ്ങനെ കുറയ്ക്കാം? 6 മാര്‍ഗങ്ങള്‍
മുൻജന്മത്തിലെ ഓർമകൾ ഇപ്പോഴും നിങ്ങളിലുണ്ടോ? സൂചനകൾ അറിയാം
മുട്ട വില കൂടി, പ്രോട്ടീന് പകരമായി ഇവ കഴിച്ചോളൂ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി