AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യു.എ.ഇയിൽ അടുത്ത മാസം ഇന്ധന വില കൂടുമോ കുറയുമോ? പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ!

Will UAE Petrol Prices Hit a Record High This October?: ബുധനാഴ്ച ബ്രെൻ്റ് ക്രൂഡിൻ്റെ വില 2.3 ശതമാനം വർധിച്ച് ബാരലിന് 101.52 ഡോളർ എന്ന നിലയിൽ എത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് വില 98.99 ഡോളർ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു എങ്കിലും പിന്നീട് വീണ്ടും വർധിക്കുകയായിരുന്നു. ഇറാൻ യുദ്ധത്തിന് മുൻപ് ഫെബ്രുവരി അവസാനത്തോടെ ബാരലിന് 72 ഡോളറായിരുന്നു വില. അവിടെ നിന്നും ഇപ്പോഴത്തെ വിലയിലേക്ക് എത്തുമ്പോൾ 41 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്

യു.എ.ഇയിൽ അടുത്ത മാസം ഇന്ധന വില കൂടുമോ കുറയുമോ? പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ!
പ്രതീകാത്മക ചിത്രംImage Credit source: Anton Petrus/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 24 Sep 2026 | 06:48 PM

ദുബായ്: ആഗോള വിപണിയിൽ എണ്ണവിലയിൽ തുടർച്ചയായി വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഒക്ടോബർ മാസത്തിൽ യു.എ.ഇയിൽ ഇന്ധന വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ മിക്ക ദിവസവും ഇന്ധന വില ഉയർന്ന നിലയിൽ തന്നെയായിരുന്നു. എന്നാൽ പ്രാദേശിക വിതരണ ശ്യംഖലകൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ വിലക്കയറ്റത്തിൻ്റെ സമ്മർദ്ദം അൽപ്പം കുറഞ്ഞേക്കാം എന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ച ബ്രെൻ്റ് ക്രൂഡിൻ്റെ വില 2.3 ശതമാനം വർധിച്ച് ബാരലിന് 101.52 ഡോളർ എന്ന നിലയിൽ എത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് വില 98.99 ഡോളർ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു എങ്കിലും പിന്നീട് വീണ്ടും വർധിക്കുകയായിരുന്നു. ഇറാൻ യുദ്ധത്തിന് മുൻപ് ഫെബ്രുവരി അവസാനത്തോടെ ബാരലിന് 72 ഡോളറായിരുന്നു വില. അവിടെ നിന്നും ഇപ്പോഴത്തെ വിലയിലേക്ക് എത്തുമ്പോൾ 41 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ 30 ഡോളറിൻ്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതി വീണ്ടും തടസ്സപ്പെട്ടേക്കാം എന്ന ആശങ്കകൾക്കിടയിൽ കഴിഞ്ഞ ആഴ്ചയിൽ ബ്രെൻ്റ് ക്രൂഡ് വില 110 ഡോളറിന് അടുത്തെത്തിയിരുന്നു.

Also Read: യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞുപോയോ? പിഴ ഒഴിവക്കാൻ അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് അറിയു

യു.എ.ഇയിൽ സെപ്റ്റംബർ മാസത്തിലുടനീളം ഉണ്ടായിട്ടുള്ള വിലയിലെ വ്യതിയാനങ്ങ:ൾ ഒക്ടോബർ മാസത്തെ വിലയേയും സ്വാധിനിച്ചേക്കാം. ഈ മാസം കൂടുതൽ സമയവും വില ഉയർന്ന നിലയിൽ തന്നെയായിരുന്നു. അതിനാൽ അടുത്ത മാസവും ഇന്ധന വില വർധിക്കാൻ തന്നെയാണ് സാധ്യത. നിലവിൽ സൂപ്പർ 98 പെട്രോളിന് 3.80 ദിർഹവും, സ്പെഷ്യൽ 95 പെട്രോളിന് 3.69 ദിർഹവും ഇ-പ്ലസ് 91 പെട്രോളിന് 3.61 ദിർഹവുമാണ് ഈടാക്കുന്നത്. ഡീസലിന് 4.30 ദിർഹമാണ് നിലവിലെ വില.

വിലയിൽ വർധനവ് ഉണ്ടാകുന്നുണ്ട് എങ്കിലും 2026-ലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് യു.എ.ഇയിലെ പെട്രോൾ വില എത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇന്ധനവില റേക്കോർഡിലെത്തിയത്. സൂപ്പർ 98-ന് 3.95 ദിർഹവും സ്പെഷ്യൽ 95-ന് 3.83 ദിർഹവും, ഇ-പ്ലസിന് 3.76 ദിർഹവുമായിരുന്നു അന്നത്തെ വില. ഏപ്രിൽ മെയ് മാസങ്ങളിൽ ഡീസൽ വില 4.69 ദിർഹം വരെ ഉയർന്നിരുന്നു. ആഗോള വിപണിയിലെ നിലവിലെ ട്രെൻഡ് അനുസരിച്ച് ഒക്ടോബറിലെ വില ഈ ഉയർന്ന നിരക്കുകളിലേക്ക് അടുക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

English Summary

UAE motorists may face higher fuel prices in October as Brent crude surges past $101 per barrel amid Middle East tensions, pushing petrol rates closer to earlier 2026 highs.

Follow Us