AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Oldest Baby: ലോകത്തിലെ ഏറ്റവും ‘പ്രായമുള്ള’ കുഞ്ഞ് ജനിച്ചു, പ്രായം 31!

world's oldest baby: ലോകത്തിലെ ഏറ്റവും 'പ്രായമുള്ള' കുഞ്ഞെന്ന റെക്കോര്‍ഡ് തദ്ദേയസ് ഡാനിയല്‍ പീയേഴ്‌സ് എന്ന നവജാത ശിശു നേടി. 1994 മുതല്‍ ക്രിയോപിസര്‍വേഷന്‍ ചെയ്ത ഭ്രൂണത്തില്‍ നിന്നാണ് കുഞ്ഞിന്റെ ജനനം.

Oldest Baby: ലോകത്തിലെ ഏറ്റവും ‘പ്രായമുള്ള’ കുഞ്ഞ് ജനിച്ചു, പ്രായം 31!
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Nithya Vinu
Nithya Vinu | Published: 03 Aug 2025 | 09:05 PM

ഒരു കുട്ടിയുടെ ജനനത്തിലൂടെ ഓരോ കുടുംബത്തിലും മാറ്റം സംഭവിക്കുന്നു. ഒട്ടനവധി പ്രതീക്ഷകളുടെയും സന്തോഷങ്ങളുടെയും നടുവിലാണ്. എന്നാൽ ഒരു വലിയ റെക്കോർഡുമായാണ് യുഎസിലെ ഒരു കുഞ്ഞിന്റെ ജനനം. ഏറ്റവും പ്രായമുള്ള കുഞ്ഞ്, ജനിച്ചപ്പോൾ പ്രായം 31, ഞെട്ടിയോ, ആ കഥ ഇങ്ങനെ…

ഒഹായോയിലെ ദമ്പതികൾക്കാണ് 30 വർഷത്തിലേറെയായി മരവിപ്പിച്ചിരുന്ന ഒരു ഭ്രൂണത്തിൽ നിന്ന് കുഞ്ഞ് ജനിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും ‘പ്രായമുള്ള’ കുഞ്ഞെന്ന റെക്കോര്‍ഡ് തദ്ദേയസ് ഡാനിയല്‍ പീയേഴ്‌സ് എന്ന നവജാത ശിശു നേടി. 1994 മുതല്‍ ക്രിയോപിസര്‍വേഷന്‍ ചെയ്ത ഭ്രൂണത്തില്‍ നിന്നാണ് കുഞ്ഞിന്റെ ജനനം.

കുഞ്ഞിന്റെ മാതാപിതാക്കളായ ലിന്‍ഡ്‌സേയും ടിം പിയേഴ്‌സും ഏഴുവര്‍ഷമായി ഒരു കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയിലായിരുന്നു. ആര്‍ച്ചഡിന് ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെ ഐവിഎഫ് ചികിത്സ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിട്രോ ഫെർട്ടിലൈസേഷൻ (IVF) വഴി നാല് ഭ്രൂണങ്ങളാണ് വികസിപ്പിച്ചെടുത്തത്. ഇതിലൊരെണ്ണം ഇപ്പോൾ 62 വയസ്സുള്ള ലിൻഡ ആർച്ചർഡ് എന്ന സ്ത്രീയുടെ ​ഗർഭപാത്രത്തിലേക്ക് ട്രാൻസ്ഫർ ചെയ്തു. ആ കുഞ്ഞാണ് ഇപ്പോൾ ജനിച്ചിരിക്കുന്നത്.