AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian-origin family found dead: യുഎസിൽ കാണാതായ നാല് ഇന്ത്യൻ വംശജർ വാഹനപകടത്തിൽ മരിച്ച നിലയിൽ

Indian-origin family found dead: ന്യൂയോർക്കിൽ നിന്നും വെസ്റ്റ് വിർജീനിയയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്ക് പോയതായിരുന്നു നാല് പേരും. എന്നാല്‍ ഇവര്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നില്ല.

Indian-origin family found dead: യുഎസിൽ കാണാതായ നാല് ഇന്ത്യൻ വംശജർ വാഹനപകടത്തിൽ മരിച്ച നിലയിൽ
Us AccidentImage Credit source: Marshal Countty Sheriff's Office
nithya
Nithya Vinu | Published: 03 Aug 2025 15:03 PM

ന്യൂയോർക്ക്: യുഎസിൽ കാണാതായ നാല് ഇന്ത്യൻ വംശജരെ വാഹനപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആശാ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ അം​ഗങ്ങളാണിവർ.

ന്യൂയോർക്കിൽ നിന്നും വെസ്റ്റ് വിർജീനിയയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്ക് പോയതായിരുന്നു നാല് പേരും. എന്നാല്‍ ഇവര്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നില്ല. ഇതേതുടർന്ന് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ALSO READ: ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് പണം തിരിമറി; ദുബായിൽ രണ്ട് പേർ അറസ്റ്റിൽ

മാർഷൽ കൗണ്ടിയിൽ വച്ച് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. ജൂലൈ 29 ന് പെൻസിൽവാനിയയിലെ ഒരു ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ ഇവർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അവസാനമായി ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചിരിക്കുന്നതും ഇവിടെവച്ചാണ്.

ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9.30 ഓടെ ബിഗ് വീലിംഗ് ക്രീക്ക് റോഡിലെ കുത്തനെയുള്ള ഒരു പാറക്കെട്ടിൽ നിന്ന് അപകടത്തിൽപ്പെട്ട വാഹനത്തെയും മൃതദേഹങ്ങളെയും കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അന്വേഷണം പൂർത്തിയാകുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.