AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Year Ender 2025: യുദ്ധം മുതല്‍ ട്രംപിന്റെ ‘കുറുമ്പ്’ വരെ; ലോകം തരിച്ച നിമിഷങ്ങള്‍

Major Global Events in 2025: സംഘര്‍ഷങ്ങള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക മാറ്റങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് അടയാളപ്പെട്ടതാണ് 2025. വിവിധ രാജ്യങ്ങള്‍ തമ്മില്‍ ബദ്ധശത്രുക്കള്‍ ആയി മാറി, ചിലര്‍ ശത്രുത മറന്ന് ഒന്നിച്ചു.

Year Ender 2025: യുദ്ധം മുതല്‍ ട്രംപിന്റെ ‘കുറുമ്പ്’ വരെ; ലോകം തരിച്ച നിമിഷങ്ങള്‍
പ്രതീകാത്മക ചിത്രം Image Credit source: Rafa Fernandez Torres/Moment/Getty Images
Shiji M K
Shiji M K | Published: 24 Dec 2025 | 12:17 PM

ഒട്ടേറെ സംഭവവികാസങ്ങള്‍ ഉണ്ടായ വര്‍ഷമാണ് 2025. ആഗോളതലത്തിലുണ്ടായ പലതും ഇങ്ങ് കേരളത്തിലും പ്രതിഫലിച്ചു. സംഘര്‍ഷങ്ങള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക മാറ്റങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് അടയാളപ്പെട്ടതാണ് 2025. വിവിധ രാജ്യങ്ങള്‍ തമ്മില്‍ ബദ്ധശത്രുക്കള്‍ ആയി മാറി, ചിലര്‍ ശത്രുത മറന്ന് ഒന്നിച്ചു. 2025ല്‍ ആഗോളതലത്തില്‍ സംഭവിച്ച സുപ്രധാന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാം.

ട്രംപ് വീണ്ടും അധികാരത്തിലേക്ക്

2024 നവംബറില്‍ നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലാണ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടത്. അമേരിക്കയുടെ 47ാമത് പ്രസിഡന്റായി അങ്ങനെ 2025 ജനുവരിയില്‍ ട്രംപ് അധികാരമേറ്റു.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം

2025 ഏപ്രില്‍ 22നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാക് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്. 26 ഇന്ത്യക്കാര്‍ അന്ന് കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ തൊയ്ബയുടെ ശാഖയായ റെസിഡന്റ്‌സ് ഫ്രണ്ട് ഏറ്റെടുത്തു. എന്നാല്‍ അത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

മെയ് 7ന് പുലര്‍ച്ചെ ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനെ തിരിച്ചടിച്ചു. പാകിസ്ഥാനിലെയും പാക് അധിനിവേശ ജമ്മു കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലാണ് രാജ്യം തിരിച്ചടി നല്‍കിയത്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം

ലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ മറ്റൊരു സംഭവമാണ് റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം. ആഗോള സുരക്ഷ ആശങ്കകള്‍, ഊര്‍ജ അസ്ഥിരത, നാറ്റോ റഷ്യ പിരിമുറുക്കങ്ങള്‍ എന്നിവയ്ക്ക് കാരണമായ പ്രധാന ഘടകം എന്നും പറയാം.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം

2025ന്റെ ആദ്യ പകുതിയില്‍ മിഡില്‍ ഈസ്റ്റില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഇറാനെയും ഇസ്രായേലിനെയും 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങളിലേക്കാണ് എത്തിച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതും ഇറാന്‍ തിരിച്ചടിച്ചതും വലിയ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

Also Read: Year Ender 2025: പ്രകൃതി ദുരന്തങ്ങള്‍ക്ക് പേരുകേട്ട 2025; ഇന്ത്യയും കിടുങ്ങി

യുഎസിന്റെ താരിഫുകള്‍

വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ അമിതമായ താരിഫ് ചുമത്തിയ പുതിയ വ്യാപാര യുദ്ധത്തിന് ട്രംപ് തുടക്കമിട്ട വര്‍ഷം കൂടിയാണ് 2025. ഇന്ത്യക്കെതിരെയും കനത്ത തീരുവ തന്നെയാണ് ഇക്കാലയളവില്‍ ട്രംപ് ചുമത്തിയത്.

ജെന്‍സി പ്രതിഷേധം

നേപ്പാള്‍ ഭരണകൂടത്തിനെതിരെ ജെന്‍സി തലമുറയില്‍ പെട്ട യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതും 2025ല്‍ തന്നെ. അഴിമതിയ്ക്കും ദുര്‍ഭരണത്തിനുമെതിരെയുള്ള പോരാട്ടം കൂടിയായി പ്രതിഷേധം മാറി.

ബംഗ്ലാദേശ് സംഘര്‍ഷം

ബംഗ്ലാദേശിലും സമാനമായ രീതിയിലുള്ള പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയെ താഴെയിറക്കുകയും അവര്‍ പിന്നീട് ഇന്ത്യയിലെത്തുകയും ചെയ്തു.