AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ഒരു ദിവസം 13 മണിക്കൂർ ജോലി, ഫുഡ് ഡെലിവറി റൈഡർ സമ്പാദിച്ചത് ഒരുകോടി രൂപ; അമ്പരന്ന് സോഷ്യൽ മീഡിയ

Chinese Food Delivery Rider: ഷാങ് സൂക്വിയാങ് എന്ന 25 -കാരനായ യുവാവാണ് തൻ്റെ ജീവിത രഹസ്യം പങ്കുവച്ചിരിക്കുന്നത്. ഷാങ് ജന്മനാട്ടിൽ തുടങ്ങിയ ബിസിനസിലുണ്ടായ തകർച്ചയെ തുടർന്നാണ് 2020ൽ ഫുഡ‍് ഡെലിവറി പ്ലാറ്റ്‍ഫോമിൽ ജോലി ചെയ്യുന്നതിനായി ഷാങ്ഹായിലേക്ക് താമസം മാറിയത്.

Viral News: ഒരു ദിവസം 13 മണിക്കൂർ ജോലി, ഫുഡ് ഡെലിവറി റൈഡർ സമ്പാദിച്ചത് ഒരുകോടി രൂപ; അമ്പരന്ന് സോഷ്യൽ മീഡിയ
Viral NewsImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 24 Dec 2025 | 03:15 PM

ചൈനയിലെ ഒരു ഫുഡ് ഡെലിവറി ഏജന്റാണ് ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. താൻ ഡെലിവറി ജോലി മാത്രം ചെയ്ത് 1.4 കോടി രൂപ അതായത് 12 മില്ല്യൺ യുവാൻ സമ്പാദിച്ചത് എന്നതിനെ കുറിച്ചാണ് യുവാവ് പറയുന്നത്. അഞ്ച് വർഷത്തെ കഠിനാധ്വാനവും ആർഭാടങ്ങളില്ലാത്ത ജീവിതശൈലിയുമാണ് ഇത്രയും രൂപ സമ്പാദിക്കാൻ സഹായിച്ചതെന്നാണ് യുവാവ് പറയുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഷാങ് സൂക്വിയാങ് എന്ന 25 -കാരനായ യുവാവാണ് തൻ്റെ ജീവിത രഹസ്യം പങ്കുവച്ചിരിക്കുന്നത്. ഷാങ് ജന്മനാട്ടിൽ തുടങ്ങിയ ബിസിനസിലുണ്ടായ തകർച്ചയെ തുടർന്നാണ് 2020ൽ ഫുഡ‍് ഡെലിവറി പ്ലാറ്റ്‍ഫോമിൽ ജോലി ചെയ്യുന്നതിനായി ഷാങ്ഹായിലേക്ക് താമസം മാറിയത്.

ഫുജിയാൻ പ്രവിശ്യയിലെ ഷാങ്‌ഷൗ നഗരത്തിൽ മുമ്പ് ഒരു സുഹൃത്തിനൊപ്പം ബ്രേക്ക് ഫാസ്റ്റ് കട നടത്തുകയായിരുന്നു ഷാങ്. ആ സംരംഭം പൂട്ടിപ്പോയതോടെ 50,000 യുവാൻ (7,000 യുഎസ് ഡോളർ) കടവും ഷാങ്ങിൻ്റെ ചുമലിലായി. ജീവിതത്തിൽ പുതിയൊരു തുടക്കം തേടിയാണ് അദ്ദേഹംഫുഡ് ഡെലിവറി ജോലി ചെയ്ത് തുടങ്ങിയത്.

ALSO READ: ഇതെന്തൊരു തീറ്റ! വധു അമിതമായി ഭക്ഷണം കഴിക്കുന്നു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരൻ

അഞ്ച് വർഷത്തിനിടെ താൻ ആകെ 1.4 മില്ല്യൺ യുവാൻ സമ്പാദിച്ചു എന്ന് പറഞ്ഞുകൊണ്ട് നവംബർ അവസാനമാണ് സോഷ്യൽ മീഡിയയിൽ ഷാങ് ഒരു വീഡിയോ പങ്കുവച്ചത്. കടങ്ങളും അത്യാവശ്യം ജീവിതച്ചെലവുകളും എല്ലാം കഴിഞ്ഞ ശേഷമാണ് ഈ പണം തനിക്ക് സമ്പാദിക്കാൻ കഴിഞ്ഞതെന്നും ഷാങ് പറയുന്നു. ആഴ്ചയിൽ ഏഴ് ദിവസവും, 13 മണിക്കൂറുകൾ വച്ചാണ് ഷാങ് ജോലി ചെയ്തിരുന്നത്.

ചൈനീസ് സ്പ്രിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മാത്രമാണ് ഷാങ് കുറച്ച് ദിവസം അവധി എടുക്കുന്നത്. രാവിലെ 10.40 മുതൽ രാത്രി ഒരു മണി വരെയാണ് ഷാങ് ജോലി ചെയ്യുന്നത്. ദിവസം എട്ട് മണിക്കൂർ ഉറക്കവും നിർബന്ധമാണ്. ഒരു മാസം ശരാശരി 300 -ലധികം ഓർഡറുകളാണ് ഷാങ് സ്വീകരിക്കുന്നത്. വർഷങ്ങളായി ഇതേ പാതയിലൂടെയാണ് ഷാങ്ങിൻ്റെ സഞ്ചാരം. ഓരോ ഡെലിവറിക്കും ഏകദേശം 25 മിനിറ്റാണ് എടുക്കുന്നത്.